കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ Read More…
‘വിവാഹിതയാണെന്ന് അറിഞ്ഞില്ല, ലൈംഗിക ബന്ധം പരസ്പരസമ്മതത്തോടെ, മുറി ബുക്ക് ചെയ്തത് പരാതിക്കാരി’; ജാമ്യാപേക്ഷയുമായി രാഹുല്‍
കൊച്ചി: ഹോട്ടലിൽ മുറി ബുക് ചെയ്തത് പരാതിക്കാരിയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹരജിയിലാണ് രാഹുൽ ഈ വാദങ്ങൾ ഉന്നയിച്ചത്. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്. വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കാം എന്നടക്കമുള്ള വിശ്വാസത്തിലേക്ക് എത്തുകയും ശാരീരികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തത്. ഉഭയസമ്മത Read More…
തന്ത്രി രാജീവരുടെ വീട്ടില്‍ എട്ടുമണിക്കൂർ നീണ്ട എസ്.ഐ.ടി. പരിശോധന; രേഖകൾ പിടിച്ചെടുത്തു
ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവരുടെ അറസ്‌റ്റിനു പിന്നാലെ, അദ്ദേഹത്തിന്റെ വസതിയായ മുണ്ടന്‍കാവിലെ താഴമണ്‍മഠത്തില്‍ എസ്.ഐ.ടി. പരിശോധന പൂർത്തിയായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50-ന് വന്‍ പോലീസ് അകമ്പടിയോടെയാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐ.ടി. സംഘമെത്തിയത്. എട്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എസ്‌ഐടി സംഘം മടങ്ങിയത്. ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണസംഘം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. വീട്ടിൽനിന്ന് ഇത്തരം ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് Read More…
ഭർത്താവുമായി വഴക്ക്; 10 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി, അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്∙ പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27കാരിയായ സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു. ഷോപ്പിങ്ങിനായെന്നു Read More…
രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയാണ് കേസ്. പ്രത്യേക സംഘമാണ് കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറയുന്നത്. പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും Read More…
ജോലി കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കണം, 10ലക്ഷം കിട്ടും; സൗജന്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനിറങ്ങിയ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു
കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ യുവാക്കളുള്‍പ്പെടെ ആകൃഷ്ടരായി. അതേസമയം വഞ്ചനയാണെന്ന് തിരിച്ചറിയും മുന്‍പേ ഇരകളുടെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകി നിരപരാധികളെ Read More…
കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി പിതാവും കാമുകിയും
കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി. ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഡിസംബർ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും Read More…
മദ്യം നൽകി; 5 ആൺകുട്ടികൾകൂടി അധ്യാപകന്റെ ലൈംഗിക പീഡനത്തിന് ഇരയായി; കൂടുതല്‍ പരാതികള്‍
പാലക്കാട് മലമ്പുഴയിൽ ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. സംസ്കൃത അധ്യാപകൻ അനിൽ നിരവധി വിദ്യാർഥികളെ പീഡനത്തിനിരയാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആദ്യഘട്ട കൗൺസിലിങ്ങിൽ യു.പി ക്ലാസുകളിൽ പെട്ട അഞ്ച് ആൺകുട്ടികളാണ് ദുരനുഭവം വിവരിച്ചത്. വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു. കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടാകും എന്ന നിഗമനത്തിൽ വരുംദിവസങ്ങളിലും കൗൺസിലിങ് തുടരാനാണ് സി ഡബ്ല്യുസിയുടെ തീരുമാനം. ആദ്യ കേസിൽ അനിൽ റിമാൻഡിൽ ആണ്. നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. Read More…
വിവസ്ത്രയാക്കി മർദ്ദിച്ചെന്ന് യുവതി; സ്വയം വസ്ത്രമഴിച്ചതെന്ന് പൊലീസ്; രാഷ്ട്രീയ വിവാദം
കർണാടകയിൽ യുവതിയെ പൊലീസ് വാഹനത്തിൽ വസ്ത്രമുരിഞ്ഞു മർദ്ദിച്ചെന്ന് ആരോപണം. ഹുബ്ബള്ളി കേശവപുര പൊലീസാണ് ബി.ജെ.പി പ്രവർത്തകയെ അടിവസ്ത്രത്തിൽ നിർത്തി മർദ്ദിച്ചെന്ന ആരോപണം ഉയർന്നത്. അതേസമയം, യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചു നാടകം കളിച്ചതാണെന്ന വിശദീകരണവുമായി പൊലീസും രംഗത്തെത്തി. കേശവപുര ചാലൂക്യ നഗറിൽ എസ്.ഐ.ആറിനെ (S.I.R) ചൊല്ലി നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു. പ്രദേശത്തെ യുവതി കോൺഗ്രസുകാരിയായ മുൻസിപ്പൽ കൗൺസിലർ വഴി പൊലീസിൽ പരാതി നൽകി. പൊലീസെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി പ്രവർത്തക എതിർത്തു. ബലം Read More…














