Celebrity

ഇനി പഠനംമതിയെന്ന് അച്ഛന്‍; കരഞ്ഞുകൊണ്ട് ബൈ പറഞ്ഞ് 1.57 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള കുട്ടി വ്‌ളോഗര്‍- വീഡിയോ വൈറൽ

പാകിസ്ഥാനിലെ പ്രശസ്തനായ കുട്ടി വ്‌ളോഗര്‍ മുഹമ്മദ് ഷിറാസ് തന്റെ ഫോളോവേഴ്‌സിനോട് വൈകാരികമായി ബൈ പറഞ്ഞു. ഷിറാസ് ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറാണ്. ഏകദേശം 1.57 മില്ല്യണ്‍ ഫോളോവേഴ്‌സാണ് കുട്ടിതാരത്തിനുള്ളത്. ഷിറാസിന്റെ വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി വൈറലാണ്. ഈ കുട്ടിതാരത്തിന്റെ വൈകാരികമായ യാത്രപറച്ചില്‍ ഫോളോവേഴ്‌സിനെ സങ്കടത്തിലാഴ്ത്തി. പാകിസ്ഥാനിലെ കപ്ലു എന്ന നഗരത്തിലാണ് ഷിറാസിന്റെ വീട്.അവിടെ നിന്നുള്ള ഈ കുട്ടിതാരത്തിന്റെ വീഡിയോ കാണാന്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് കാത്തിരിക്കുന്നത്. വീട്ടുകാരുടെയും അയല്‍ക്കാരുടെയും വിശേഷങ്ങളാണ് പ്രധാനമായി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഇളയ സഹോദരനുമൊപ്പമുള്ള Read More…

Celebrity

ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ബോഡി ഷെയ്മിംഗ് നേരിട്ടു ; വിഷാദത്തോട് പോരാടി, തുറന്ന് പറഞ്ഞ് പ്രിയപ്പെട്ട താരം

ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും Read More…

Celebrity

സൂപ്പര്‍താരമായിരുന്ന ഗോവിന്ദ ബോളിവുഡ് വിടാന്‍ കാരണമായത് ഈ ചിത്രത്തിന്റെ പരാജയം

1980-1990 കാലഘട്ടത്തിലെ മികച്ച താരങ്ങളില്‍ ഒരാളായാണ് ഗോവിന്ദയെ കണക്കാക്കുന്നത്. കോമഡി ബ്ലോക്ക്ബസ്റ്ററുകളിലൂടെ 90 കളില്‍ അദ്ദേഹം ബോളിവുഡ് ഹിറ്റുകള്‍ തന്റേതാക്കി.2000-ത്തോടെയാണ് നടന്റെ സൂപ്പര്‍സ്റ്റാര്‍ഡത്തിന് മങ്ങല്‍ ഏല്‍ക്കുകയും ജനപ്രീതി കുറഞ്ഞു വരുകയും ചെയ്തത്. 2003-ല്‍ അദ്ദേഹം ഒരു സിനിമയില്‍ അഭിനയിച്ചു, അതിനുശേഷം അദ്ദേഹം താല്‍ക്കാലികമായി അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചു. ഈ റൊമാന്റിക് കോമഡി-ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഈ ചിത്രത്തിന്റെ പരാജയം ഗോവിന്ദയെയും വല്ലാതെ ബാധിച്ചു, രാമന്‍ കുമാര്‍ സംവിധാനം ചെയ്ത രാജാ ഭയ്യ Read More…

Celebrity

അമേരിക്കന്‍ സൗന്ദര്യമത്സര വിജയികള്‍ എന്തുകൊണ്ട് പിന്മാറി? കാരണം തുറന്നടിച്ച് അമ്മമാരുടെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ സൗന്ദര്യമത്സര ജേതാക്കളായ രണ്ടു സുന്ദരികള്‍ തങ്ങളുടെ സുന്ദരിപ്പട്ടം താഴെ വെച്ചത് വന്‍ വിവാദത്തിന് കാരണമായി മാറിയിരുന്നു. 2023ലെ മിസ് യുഎസ്എ, 2023ലെ മിസ് ടീന്‍ യുഎസ്എ കിരീടങ്ങള്‍ ചൂടിയ നോലിയ വോഗ്റ്റിന്റെയും ഇന്ത്യന്‍ വംശജ ഉമാസോഫിയ ശ്രീവാസ്തവയുമാണ് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ ഇവര്‍ പട്ടം രാജിവെച്ചതിന്റെ കാരണത്തെക്കുറിച്ച് ഇരുവരുടേയും അമ്മമാര്‍ വെളിപ്പെടുത്തി. ഗുഡ് മോര്‍ണിംഗ് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ഇരുവരും ആ സത്യങ്ങള്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ പെണ്‍മക്കള്‍ക്ക് പുരുഷന്മാരില്‍ നിന്ന് അനാവശ്യമായ ലൈംഗികാതിക്രമങ്ങള്‍ ലഭിച്ചിരുന്നതായി ഇരുവരും വെളിപ്പെടുത്തി. Read More…

Celebrity

മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….

998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്‌ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു. ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി Read More…

Celebrity

‘അമ്മ തന്ന സ്വര്‍ണം വിറ്റ് റെക്കോര്‍ഡര്‍ വാങ്ങി’; ജീവിതം മാറിമറിഞ്ഞ നിമിഷം പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍

സംഗീത ലോകത്ത് എന്നും മായജാലം തീര്‍ത്ത മാന്ത്രികനാണ് എ ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിന്റെ അമ്മ കരീമ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ടാണ് താന്‍ ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്നതിന്റെ ആവശ്യത്തിനായി ഉപകരണം വാങ്ങുന്നതിന് തന്റെ കൈവശം പണമില്ലായിരുന്നു. ആ കാലത്ത് കുടുംബം തന്നോടൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റുഡിയോ നിര്‍മിക്കുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായിരുന്നുവെന്നും സ്റ്റുഡിയോയിലേക്ക് വേണ്ടുന്ന സാധാനങ്ങള്‍ വാങ്ങാന്‍ Read More…

Celebrity

ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രതിഫലം 500 രൂപ ; മമ്മൂട്ടിയുടെ നായിക ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍താരം

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് അവതാരകയും അഭിനേത്രിയുമായ അനസൂയ ഭരദ്വാജ്. നിലവില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായാണ് അനസൂയ കണക്കാക്കപ്പെടുന്നത്. ടെലിവിഷനിലും സിനിമയിലും പ്രോജക്ടുകള്‍ക്ക് അവള്‍ പരക്കെ അറിയപ്പെടുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തിലും നടി മികച്ച വേഷം ചെയ്തു. ഇത്രയും ഉയരങ്ങളില്‍ എത്താന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വന്ന നടിയുടെ ആദ്യ പ്രതിഫലം എന്താണെന്ന് അറിയാമോ? സഹനടിയായി കരിയര്‍ ആരംഭിച്ച താരം 2003-ല്‍ പുറത്തിറങ്ങിയ തെലുങ്ക്-ഭാഷാ പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായ നാഗയിലാണ് Read More…

Celebrity

ദളപതി വിജയിയുടെ പത്താം ക്ലാസ് മാര്‍ക്ക് വൈറലാകുന്നു ; താരം എത്ര മാര്‍ക്കാണ് നേടിയത്?

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധരുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. തമിഴ് സൂപ്പര്‍സ്റ്റാറായ വിജയ്ക്ക് ആരാധരുടെ കൂട്ടത്തില്‍ വളരെ സ്വാധീനമാണുള്ളത്. സിനിമയ്ക്ക് പുറമേ, തന്റെ ഫാന്‍സ് ക്ലബ്ബുകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിജയ് സജീവമാണ്. കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും താരം ആദരിച്ചിരുന്നു. നടന്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള ഒരു പ്രശസ്തമായ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് വിജയ് പഠിച്ചത്. ഒരു ശരാശരി Read More…

Celebrity

ഇദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ പാന്‍ഇന്ത്യന്‍ വില്ലന്‍; അഭിനയിക്കുന്നത് 1000 കോടി ബജറ്റ് ചിത്രങ്ങളില്‍

ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…