Celebrity

‘അവളുടെ കല്യാണം അച്ഛനായ ഞാന്‍ പോലും അറിഞ്ഞില്ലല്ലോ’; സോനാക്ഷിയുടെ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലുമായി വിവാഹത്തിനൊരുങ്ങുന്ന എന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് പിതാവും മൂന്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. അവളുടെ വിവാഹത്തെക്കുറിച്ച് അച്ഛനായ ഞാന്‍ പോലും അറിഞ്ഞിട്ടില്ലെന്ന് താരം പറഞ്ഞു. തന്നോട് അതേക്കുറിച്ച് നടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തില്‍, അവരുടെ വിവാഹ ആലോചനകളെക്കുറിച്ച് തനിക്ക് ഇതുവരെ അറിവില്ലെന്നും ദമ്പതികള്‍ തന്നെ അറിയിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, Read More…

Celebrity

സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ നിര്‍ബന്ധിച്ചു; പാഡ് ഉപയോഗിക്കേണ്ടി വന്നു; സമീറ റെഡ്ഡി

2023ന്റെ തുടക്കത്തില്‍, സമീറ റെഡ്ഡി ഒരു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി- സ്‌ക്രീനില്‍ അല്ല, സോഷ്യല്‍ മീഡിയയില്‍. ദശലക്ഷക്കണക്കിന് അനുയായികളെയും സമ്പാദിച്ചു. എന്നാല്‍ തന്റെ കരിയറിന്റെ പരകോടിയില്‍ തന്റെ ശരീരം മാറ്റാന്‍ സിനിമ വ്യവസായത്തില്‍ നിന്ന് നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ച് നടി പറയുന്നു. ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പറഞ്ഞതിനെക്കുറിച്ചുമൊക്കെ സമീറ വെളിപ്പെടുത്തിയിരുന്നു. സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു സ്തനവളര്‍ച്ച പ്രക്രിയയ്ക്ക് വിധേയയാകാന്‍ ഒരു വിദഗ്ദ്ധ തന്നെ ഉപദേശിച്ചതായും ഭംഗിതോന്നാന്‍ Read More…

Celebrity

സ്വപ്‌നസുന്ദരി മുങ്ങിയത് 37,000 കോടി രൂപയുമായി ; ലോകത്തെ മോസ്റ്റ് വാണ്ടഡ് വുമണ്‍

ലോകത്തെ മോസ്റ്റ് വാണ്ടഡ് വുമണ്‍ എന്ന പദവിയുള്ള സ്ത്രീ ആരെന്നറിയാമോ? ലോകത്തുടനീളമുള്ള നിക്ഷേപകരില്‍ നിന്നും 4.5 ബില്യണ്‍ ഡോളര്‍ (37,000 കോടി രൂപ) വഞ്ചിച്ച് മുങ്ങിയതായി ആരോപിക്കപ്പെടുന്ന 42 കാരിയെ എഫ്ബിഐ ടോപ്പ് ടെന്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ ഇഗ്‌നാറ്റോവ തന്റെ പുതിയ കമ്പനി വണ്‍ കോയിന്‍ വഴി ആഗോളതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിച്ചതോടെയാണ് ഈ തട്ടിപ്പ് പദ്ധതി ആരംഭിച്ചത്. 2016-ല്‍, അവര്‍ ലണ്ടനിലെ വെംബ്ലി അരീനയില്‍ വളര്‍ന്നുവരുന്ന ക്രിപ്റ്റോകറന്‍സി വിപണിയില്‍ ബിറ്റ്കോയിന്റെ ലാഭകരമായ എതിരാളിയായി Read More…

Celebrity

ഇതാര്.. പാര്‍വതിയോ അനു സിത്താരയോ? പത്തൊമ്പത് വയതിനിലെ… ; ചിത്രം വൈറല്‍

ടീനേജ് കാലത്തുള്ള തന്റെ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. “ടീനേജ്.. 19” എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ ചില കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. View this post on Instagram A post shared by Anu Read More…

Celebrity

രണ്‍ബീറിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ച് പരിശീലകന്‍; ആലിയയുടെ കമന്റ് ഇങ്ങനെ

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ഫിറ്റ്‌നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ട താരം കൂടിയാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ കഠിനമായ വ്യായാമ ദിനചര്യകളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്‍ബീറിന്റെ പരിശീലകനാണ് വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരത്തിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ രണ്‍ബീറിന്റെ ഭാര്യ ആലിയയും പ്രതികരണവുമായി എത്തിയിരുന്നു. ഫയര്‍ ഇമോജികള്‍ക്കൊപ്പം ‘ടൂ ഗുഡ്’ എന്നാണ് ആലിയ കുറിച്ചിരിയ്്ക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍ബീര്‍. Read More…

Celebrity

നെപ്പോട്ടിസത്തിനെതിരേ മുതല്‍ ഹൃത്വിക് റോഷനുമായുള്ള നിയമപോരാട്ടം വരെ ; കങ്കണയുടെ അഭ്യാസം

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് എത്തുന്ന നടി കങ്കണാ റണാവത്ത് ലോക്‌സഭയില്‍ പലരുടെയും കണ്ണിലെ കരടായി മാറും. ബോളിവുഡിലെ സ്വജനപക്ഷപാതവും നെപ്പോട്ടിസവുമൊമൊക്കെ വിമര്‍ശിച്ച നടിക്ക് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തുറന്നയുദ്ധവും സഹതാരങ്ങളെക്കുറിച്ച് മുഖം നോക്കാതെ നടത്തുന്ന വിമര്‍ശനങ്ങളുമൊക്കെയായി സിനിമാ ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പുറത്തുമായി ശത്രുക്കള്‍ ഏറെയുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരസ്യമായി പിന്തുണ നല്‍കാന്‍ ഒരുപിടി ഹിന്ദി Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്നരായ വനിതാ യൂട്യൂബര്‍മാര്‍ ;സമ്പാദിക്കുന്നത് 10 ലക്ഷം ഡോളര്‍

ഇന്ന് സമാന്തരമായ ഒരു തൊഴില്‍മേഖലയായി ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണവും മാറിയിട്ടുണ്ട്. ഇതില്‍ ഏര്‍പ്പെടുകയും കരിയര്‍ കണ്ടെത്തുകയും വന്‍ തുകകള്‍ സമ്പാദിക്കുകയും ചെയ്യുന്ന അനേകരുണ്ട്. അത്തരം വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കാനും പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോമായി യൂട്യൂബ് ഉയര്‍ന്നുവന്നിട്ടുണ്ട്. പുരുഷ മേധാവിത്വ മേഖലയാണെങ്കിലും, നിരവധി സ്ത്രീ യൂട്യൂബര്‍മാരും വ്‌ലോഗര്‍മാരും ആകര്‍ഷകമായ ഉള്ളടക്കം സൃഷ്ടിച്ച് അനേകം അനുയായികളെയാണ് സമ്പാദിച്ചിരിക്കുന്നത്. 7.11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മോസ്റ്റ്‌ലി സാനെ എന്നറിയപ്പെടുന്ന പ്രജക്ത കോലി, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ യൂട്യൂബര്‍മാരില്‍ Read More…

Celebrity

ഒരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ; മെക്‌സിക്കോയെ ഇനി ക്‌ളോഡിയോ ഷെയിന്‍ബോ നയിക്കും

ഇത് വനിതകളുടേയും ലോകം എന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ചുമതലയേറ്റു. മെക്സിക്കോയ്ക്കാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലോഡിയ ഷെയിന്‍ബോം ആണ് മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി നിയോഗിതയായിരിക്കുന്നത്. മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയായ സോച്ചില്‍ ഗാല്‍വെസുമായി ശക്തമായ മത്സരം നടത്തിയാണ് ക്‌ളോഡിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് മുമ്പ്, ഷീന്‍ബോം നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം Read More…

Celebrity

ആലിയയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹ ; സോഷ്യല്‍ മീഡിയ കീഴടക്കി കുഞ്ഞ് സുന്ദരി

മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ആഡംബര ക്രൂയിസ് പ്രീ-വെഡ്ഡിംഗില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും മകള്‍ റാഹയെയും പാര്‍ട്ടിയില്‍ കൊണ്ടു വന്നിരുന്നു. പാര്‍ട്ടി എന്‍ജോയ് ചെയ്ത് ഐസ്‌ക്രീം കഴിയ്ക്കുന്ന കുഞ്ഞ് റാഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്. അമ്മയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹയെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാുമായാണ് ആരാധകര്‍ Read More…