ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന് എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംഗീത പരിപാടിയില്‍ പാടുന്നതിനായി ബീബര്‍ പ്രതിഫലമായിവാങ്ങിയത് 83 കോടി രൂപയാണെന്നാണ് വിവരം.സാധാരണയായി ആഘോഷ പരിപാടികളില്‍ പാടുന്നതിനായി 20 മുതല്‍ 50 കോടി Read More…
അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി നടി
കുവൈത്ത് ; തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. അഭ്യര്‍ത്ഥന നടത്തിയത് ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്‌സ് പ്ലാറ്റ്‌ഫോമിലെയും ഫോളോവേഴ്‌സിനോടാണ് . ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യന്തര മാധ്യമങ്ങളാണ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ചിലര്‍ നടിയെ പരിഹസിച്ച് രംഗത്തെത്തി. എന്നാല്‍ മറ്റ് ചിലരാവട്ടെ താരത്തിനെ നല്ല കുടുംബ ജീവിതം ലഭിക്കാന്‍ ആശംസിക്കുകയും ചെയ്തു. തന്റെ രണ്ടാം വയസ്സില്‍ തന്നെ ശംസിന് പിതാവിനെ നഷ്ടമായിരുന്നു. പിന്നാലെ Read More…
നാല് റോബട്ട് പാമ്പുകളുള്ള മെദുസ ഗൗണ്‍; തരംഗം സൃഷ്ടിച്ച് എന്‍ജിനീയറിന്റെ വേഷം- വീഡിയോ
മെദുസ എന്നത് ഗ്രീക്ക് ഇതിഹാസത്തിലെ വളരെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. തലമുടിക്ക് പകരമായി പാമ്പുകളെ വഹിക്കുന്ന കഥാപാത്രം. ഇപ്പോളിതാ അതിന്റെ പേരില്‍ ഒരു വേഷം തന്നെ ഇറങ്ങിയിരിക്കുന്നു. അതിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ റോബട്ടിക് മെദുസ ഡ്രെസ്സ് എന്നും.ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിന്റെ ഉടമയും സൃഷ്ടാവും ക്രിസ്റ്റീന ഏണ്‍സ്റ്റാണ്. ഇവരുടെ വസ്ത്രത്തില്‍ അരയില്‍ 3 പാമ്പുകളും കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ ഒരു പാമ്പുമുണ്ട്. പാമ്പിന് എ ഐ അധിഷ്ടിതമായ സാങ്കേതിക വിദ്യകളും ചലനസംവിധാനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള Read More…
കണ്‍വയര്‍ ബെല്‍റ്റിലൂടെ എത്തിയത് അടിവസ്ത്രം, ബാഗ് കാത്തുനിന്ന നടന്‍ എയര്‍പോര്‍ട്ടില്‍ കണ്ടത് – വീഡിയോ
വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട വളരെ കൗതുകകരമായ കാഴ്ച്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ അനൂപ് സോണി. ടെര്‍മിനല്‍ 2ല്‍ ബാഗ് കാത്തുനില്‍ക്കുമ്പോളാണ് കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒരു ജോഡി ബോക്‌സര്‍ ഒഴുകി വരുന്ന കാഴ്ച്ച താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവച്ചു. എന്നാല്‍ ബാഗ് കാത്ത് നിന്നവരാരും തന്നെ ബോക്‌സര്‍ എടുത്തില്ല. ലഗേജ് നോക്കിനിന്നവര്‍ കൂട്ടചിരിയിലായി. ‘ദേ എന്റെ കണ്‍മുന്നില്‍ നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിവിമാനത്താവളത്തിലെ ടെര്‍മിനല്‍ 2വിലെ കണ്‍വയര്‍ ബെല്‍റ്റില്‍. Read More…
ലോകത്ത് ആകെ ഉള്ളത് 18എണ്ണം മാത്രം; അനന്ത് അംബാനി ധരിച്ച വാച്ചിന്റെ വില കോടികള്‍- വീഡിയോ
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഒരോ ദിവസവും നിറയുന്നത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്ഷേത്ര ദര്‍ശനത്തിനിടെ ആനന്ദ് അണിഞ്ഞിരുന്ന 6.91 കോടി രൂപ വിലവരുന്ന ആഡംബരവാച്ചാണ്. ആനന്ദ് കെട്ടാറുള്ളത് പതേക് ഫിലീപിന്റെയും റിച്ചാര്‍ഡ് മില്ലേയുടെയും വാച്ചുകളാണ്. റിച്ചാര്‍ഡ് മില്ലേയുടെ കാര്‍ബണ്‍ വാച്ചാണ് അദ്ദേഹം ധരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന് വിലവരുന്നത് 8,28,000 യു എസ് ഡോളറാണ്. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം Read More…
നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്‍, അറബി വ്ലോഗർ ആദ്യഭാര്യയില്‍ നിന്നും മോചനം നേടി!
പ്രശസ്ത തമിഴ്‌നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള്‍ ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ്‍ 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള്‍ പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…
‘ആ പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല’ ; നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു?
അടുത്തിടെ തെന്നിന്ത്യന്‍ സിനിമലോകത്ത് നിരവധി താരദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നു. ഒടുവിലായി നടന്‍ ജയം രവി വിവാഹമോചിതനാകുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍. ജയംരവിയുടെ ഭാര്യ ആരതി സമൂഹ മാധ്യമങ്ങളില്‍ നിന്ന് രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ അവര്‍ വിവാഹ മോചിതരാകുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായിക സുചിത്ര തന്റെ യൂട്യൂബ് ചാനലിലൂടെ കൂടതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരക്കുകയാണ്. ആ വിവാഹമോചനത്തില്‍ തന്റെ പിന്തുണ ജയം രവിക്കാണെന്നും ആരതിയെ പോലൊരു പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലായെന്നും Read More…
താമസം ഫാന്‍പോലും ഇല്ലാതിരുന്നു ഒറ്റമുറി വീട്ടില്‍ ; പക്ഷേ ഇപ്പോള്‍ ജോര്‍ജ്ജീന സൂപ്പര്‍-ഗ്ലാം ‘ക്വീന്‍വാഗ്’
ആഭരണങ്ങളോടുള്ള കമ്പത്തിനും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയ്ക്കും പേരുകേട്ട സൂപ്പര്‍-ഗ്ലാം ‘ക്വീന്‍ വാഗ്’ ആണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗസിന്റെ ജീവിതം. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഫാനോ എയര്‍കണ്ടീഷനോ ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ജീവിക്കാന്‍ സെയില്‍സ്‌ഗേളായി ജോലി ചെയ്തിരുന്നയാളുമാണ് ജോര്‍ജ്ജീന. പ്രതിവര്‍ഷം 170 മില്യണ്‍ പൗണ്ട് സമ്പാദിക്കുന്ന ക്രിസ്റ്റ്യാനോ (39) പ്രതിമാസം ഏകദേശം 80,000 പൗണ്ട് അലവന്‍സ് ജോര്‍ജിനയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അവളുടെ പരേതനായ പിതാവ് ജോര്‍ജ്ജ് യഥാര്‍ത്ഥത്തില്‍ ഒരു അര്‍ജന്റീനിയന്‍ മയക്കുമരുന്ന് രാജാവായിരുന്നു, Read More…
നടക്കുന്തോറും നീളം കൂടുന്ന വസ്ത്രം; കാഴ്ചക്കാരെ അമ്പരപ്പിച്ച് കാറ്റി പെറി വീഡിയോ
പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ഞെട്ടി ആരാധകര്‍. തന്റെ പുതിയ ഗാനമായ ‘ വിമന്‍സ് വേള്‍ഡിന്റെ പ്രമോഷൻ വ്യത്യസ്തമാക്കുകയാണ് പ്രശസ്ത ഗായികയും ഗാന രചയിതാവുമായ കാറ്റി പെറി. തന്റെ വസ്ത്രത്തിലൂടെയാണ് ഫാഷന്‍ വീക്കിന് എത്തിയ കാറ്റി പാട്ടിന്റെ പ്രചരണം നടത്തിയത്. ഗായിക ധരിച്ചതാവട്ടെ 200 അടി നീളമുള്ള വസ്ത്രവും. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ബലന്‍സിയാഗയാണ്. ഒറ്റ നോട്ടത്തില്‍ ലളിതമായി തോന്നിയേക്കാം. പക്ഷെ വസ്ത്രത്തില്‍ പുതിയ പാട്ടിന്റെ വരികള്‍ ഗായിക ആലേഖനം Read More…














