ഭൂട്ടാനില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി മലയാളസിനിമാതാരങ്ങളുടെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തുകയാണ്. ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന പേരിലാണ് പരിശോധന. കേരളത്തില്‍ മുപ്പതിടങ്ങളില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്‍റെ ഭാഗമായി നികുതിവെട്ടിച്ച് കടത്തുന്ന വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് Read More…
‘സേ നോ ടു ഡ്രഗ്സ്’, സംവിധാനം: ആര്യൻ ഖാൻ; “ദി ബാസ്റ്റാർഡ്‌സ് ഓഫ് ബോളിവുഡ്” നെറ്റ്ഫ്ലിക്സിൽ ഒന്നാം നമ്പർ
ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ “ദി ബാസ്റ്റാർഡ്‌സ് ഓഫ് ബോളിവുഡ്” സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ഈ ഷോ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി. ആരാധകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ആര്യന്റെ സഹോദരി സുഹാന ഖാൻ സന്തോഷം പ്രകടിപ്പിച്ചു. സുഹാന ആര്യന് വേണ്ടി മുംബൈയിൽ നടന്ന പ്രീമിയർ ഷോയിൽ ആര്യനൊപ്പമുള്ള ചിത്രം സുഹാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. ഷാരൂഖ് ഖാനും മകൻ ആര്യനും ഒരുമിച്ചുള്ള കുട്ടിക്കാലത്തെ മറ്റൊരു ചിത്രവും അവൾ പങ്കുവെച്ചു. Read More…
ഐശ്വര്യാറായിക്ക് മിസ് ഇന്ത്യ പട്ടം പറഞ്ഞുവച്ചിരിക്കുകയായിരുന്നെന്ന് വിശ്വസിച്ച സുസ്മിത; ഇരുവരും തമ്മിലുള്ള വൈരം
ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യം നിറഞ്ഞ വര്‍ഷമായിരുന്നു 1994. സുസ്മിത സെന്‍ ഇന്ത്യയിലേക്ക് മിസ്സ് യൂണിവേഴ്സ് പട്ടവും ഐശ്വര്യ റായ് മിസ്സ് വേള്‍ഡ് കിരീടവും നേടിയത് ഈ കാലയളവിലായിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിയെ പരാജയപ്പെടുത്തി സുസ്മിത മിസ് യൂണിവേഴ്‌സ് അവസരം നേടിയത്. അതേസമയം മിസ് ഇന്ത്യാ മത്സരത്തില്‍ ഐശ്വര്യാറായിക്ക് വേണ്ടി നേരത്തേ മത്സരഫലം ഉറപ്പിച്ചിരുന്നതായി സുസ്മിത വിശ്വസിച്ചിരുന്നതായും അത് ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിന് കാരണമായെന്നും വെളിപ്പെടുത്തി സിനിമാ Read More…
‘സൗന്ദര്യം ഒരു ശാപമാണോ?; ഭർത്താക്കന്മാരെ പേടിച്ച് അസൂയക്കാരായ സ്ത്രീകൾ തനിക്ക് ജോലി നൽകുന്നത് വിലക്കുന്നു’
സൗന്ദര്യം ഒരു ശാപമാണെന്ന തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതൊക്കെ ശരി അല്ലെന്ന് പറയാൻ വരട്ടെ. അൻപതിലേറെ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടും ജോലി ലഭിക്കാത്ത ബ്രസീലുകാരിയായ അലേ ഗൗച്ചയുടെ അഭിപ്രായത്തില്‍ സൗന്ദര്യം ഒരു ശാപം തന്നെയാണ്. അഭിമുഖങ്ങളിൽ മകച്ച പ്രകടനം കാഴ്ചവച്ചിട്ടും തനിക്ക് ജോലി കിട്ടാത്തതിന് കാരണം സൗന്ദര്യമാണെന്ന നിലപാടിലാണ് അലേ ഗൗച്ച . ബിരുദതലത്തിൽ ചൈൽഡ്കെയർ കോഴ്സ് പഠിച്ചയാളാണ് ഗൗച്ച. കോഴ്സിനു ശേഷം നാനി എന്ന പോസ്റ്റിലേക്കാണ് ജോലിക്ക് അപേക്ഷിച്ചത്. പല വീടുകളിലും ഇന്റർവ്യൂ നടന്നു. Read More…
മേക്കപ്പ് മാത്രം ഉപയോഗിച്ച് കാജോളായി മാറിയ ഇറാനിയൻ യുവതിയുടെ വീഡിയോ വൈറലാകുന്നു
ഇറാനിയൻ മേക്കപ്പ് ആർട്ടിസ്റ്റായ നസീം ഇറാനി, ബോളിവുഡ് താരം കാജോളായി മാറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത് എഐയോ എഡിറ്റിംഗോ അല്ല, തികച്ചും മേക്കപ്പ് കഴിവ് മാത്രമാണ്. അതിശയകരമായ മേക്ക്ഓവർ വീഡിയോകളിലൂടെ പ്രശസ്തയായ കണ്ടൻ്റ് ക്രിയേറ്ററാണ് നസീം ഇറാനി. ‘കഭീ ഖുശി കഭീ ഗം’ എന്ന ചിത്രത്തിലെ കാജോളിൻ്റെ ലുക്ക് പുനഃസൃഷ്ടിച്ചുകൊണ്ട് നസീം അടുത്തിടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘യെ ലഡ്ക ഹേ അല്ലാഹ്’ എന്ന ഗാനത്തിനൊപ്പമാണ് നസീം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. Read More…
ഇളയരാജ ബിയറടിച്ച് പുലർച്ചെ 3 മണിവരെ നൃത്തംവച്ച രാത്രി ഓര്‍ത്തെടുത്ത് രജനീകാന്ത്
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയുടെ സംഗീത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ നര്‍മം തുളുമ്പുന്ന ഓര്‍മ്മ പങ്കിട്ട് സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്ത്. ശനിയാഴ്‌ച ചെന്നൈയില്‍ ഇളയരാജയുടെ 50-ാമത് സുവര്‍ണ ജൂബിലി ആഘോഷ വേളയില്‍ രജനീകാന്തും ഇളയരാജയും ഹൃദയസ്‌പര്‍ശിയായ ഒരു നിമിഷം പങ്കിടുകയായിരുന്നു. സംഗീതജ്‌ഞന്റെ സിനിമയിലെ അഞ്ച് പതിറ്റാണ്ടുകള്‍ അടയാളപ്പെടുത്തിയ പരിപാടിയിലാണു സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്ത് അവരുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവം ഓര്‍മ്മിച്ചെടുത്തത്. ഇതോടെ സദസിനെ ‘ചിരിക്കളമാക്കി’.സംഭവം ഇങ്ങനെ:-വേദിയിലേക്ക് കയറിയ ഇളയരാജ, രജനീകാന്ത് പരിപാടിക്ക് രണ്ട് Read More…
ബ്രൂക്‌സ് നാഡറിന്റെ സൂപ്പര്‍ഹോട്ട് ഡേറ്റിംഗ് ; US ഓപ്പണ്‍ ഫൈനലിസ്റ്റുകളായ രണ്ടുപേരുമായി ഒരേസമയം
ഒരാളുമായി തന്നെ ഡേറ്റിംഗ് വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരേസമയം രണ്ടുപേരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടാല്‍ എങ്ങിനിരിക്കും? സ്‌പോര്‍ട്‌സ് ഇല്ല്യൂസ്‌റ്റേറ്റഡ് മാസികയുടെ സൂപ്പര്‍ഹോട്ട് മോഡലായ ബ്രൂക്‌സ് നാഡറിനെതിരേയാണ് ഈ കുപ്രചരണം. യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഏറ്റുമുട്ടിയ എതിരാളികള്‍ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാരസും റണ്ണറപ്പ് ജാനിക് സിന്നറുമായി ഒരേസമയം നാഡര്‍ ഡേറ്റിംഗിലായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ അടുത്തിടെ വന്‍ ഹിറ്റായി മാറിയ സെന്‍ഡായയുടെ ചലഞ്ചേഴ്‌സ് സിനിമയ്ക്ക് സമാനമാണ് ടെന്നീസ് കോര്‍ട്ടിന് പുറത്തെ ഈ പ്രണയം. ഈ ഗോസിപ്പ് പുറത്തുവന്നിരിക്കുന്നത് ബ്രൂക്‌സിന്റെ Read More…
‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’
നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…
സുഹൃത്തുക്കള്‍ക്ക് കയറാനായില്ല; ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മയ്ക്ക് ഗുരുതരപരുക്ക്
സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ട് ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടാന്‍ ശ്രമിച്ചത്. അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റതായി നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു. ബോളിവുഡ് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശര്‍മ. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്. ‘ചര്‍ച്ച്ഗേറ്റിലുള്ള ഷൂട്ടിങ് Read More…














