പാട്ടുകാരിക്ക് ഒന്നിനുപുറകേ ഒന്നായി ഒഴിയാബാധകള്‍ പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്‌പെയിനില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഒരു നര്‍ത്തകിയും രംഗത്ത് വന്നു. നടി തന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും മോശമായി പെരുമാറുന്നയാളാണെന്ന് ആരോപണം ഉയര്‍ത്തി ജെന്നി ഗാര്‍സിയ എന്ന നര്‍ത്തകിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഷക്കീറയ്‌ക്കൊപ്പം 12 പരിപാടികളില്‍ പങ്കെടുത്ത താരമായ തനിക്ക് ഒരു രൂപ പോലും ഷക്കീറ പ്രതിഫലം തന്നില്ലെന്നാണ് ആരോപണം. പ്രതിഫലം കിട്ടാതെയും Read More…
ഹോളിവുഡ് താരം ജീന്‍ ക്ലോഡ് വാന്‍ ഡാമിനൊപ്പമുള്ള ജാക്വിലിന് ഫെര്‍ണാണ്ടസ്; വൈറലായി ചിത്രം
ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇറ്റലിയില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. ഇത് താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാനും കാരണമായിരിക്കുകയാണ്. ചിത്രത്തോട് അനേകം ബോളിവുഡ് സെലിബ്രിറ്റികളാണ് പ്രതികരിച്ചത്. ഹോളിവുഡിലെ ആക്ഷന്‍ ഇതിഹാസം ജീന്‍ ക്ലോഡ് വാന്‍ ഡാമിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. യുഎസ് പോപ്പ് താരം സെലീന ഗോമസിനൊപ്പം ടസ്‌കാനിയില്‍ ജാക്വലിന്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം പുറത്തുവരുന്നത്. കരോലിന്‍ ഫ്രാങ്ക്‌ലിന്‍ എന്നയാള്‍ പങ്കിട്ട സെലീനയ്‌ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പ് Read More…
ആരാധ്യയുടെ കൈ മുറുകെ പിടിച്ച് ഐശ്വര്യ, വിമര്‍ശനം
നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര്‍ കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം Read More…
വിവാഹവും വിവാഹമോചനവുമൊന്നും ആരാധകര്‍ക്ക് വിഷയമല്ല; സാമന്തയ്ക്ക് ഇന്‍സ്റ്റയില്‍ 30 മില്യണ്‍ ഫോളോവേഴ്‌സ്
വിവാഹവും വേര്‍പിരിയലുമൊന്നും താരാരാധനയുടെ കാര്യത്തില്‍ നടിമാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുകയാണ് നടി സാമന്തും കാജല്‍ അഗര്‍വാളുമൊക്കെ. സിനിമാതാരങ്ങള്‍ ആരാധകരുമായി സംവദിക്കാന്‍ ഏറ്റവും ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നടി സാമന്തയ്ക്ക് ഫോളോവേഴ്‌സ് 30 ദശലക്ഷം കടന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെയായെങ്കിലും കാജല്‍ അഗര്‍വാളിനും ആരാധകര്‍ ഇപ്പോഴും കുറവല്ല. താരത്തിന് 26 ദശലക്ഷമാണ് ഫോളോവേഴ്‌സ്. കഴിഞ്ഞ ദിവസമാണ് മകനുമായി വിമാനത്താളവത്തിലൂടെ വരുന്ന ചിത്രം കാജല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ദക്ഷിണേന്ത്യന്‍ നടിമാരില്‍ Read More…
തങ്കലാന് മുമ്പായി ഇടിവെട്ട് പോസില്‍ മാളവികാ മോഹന്‍ വീണ്ടും; ഇത്തവണ താരത്തിന്റെ പോസ് ജിമ്മില്‍ നിന്നും
മലയാളസിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് തുടങ്ങിയതെങ്കിലും തമിഴ് സൂപ്പര്‍താരം വിജയ് യുടെ നായികയായി മാസ്റ്ററില്‍ എത്തിയതിന് ശേഷം നടി മാളവികാമോഹന്റെ ആരാധകരുടെ എണ്ണം അല്‍പ്പം കൂടി കൂടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സാമൂഹ്യമാധ്യമങ്ങളില്‍ ഗ്‌ളാമറസായുള്ള തന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തും നടി ആരാധകര്‍ക്കിടയില്‍ സജീവമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്ന ഗ്‌ളാമര്‍ സ്‌നാപ്പ് ജിം വസ്ത്രത്തില്‍ നില്‍ക്കുന്നതാണ്. ചുവന്ന സ്‌പോര്‍ട്‌സ്‌വേറില്‍ മേക്കപ്പ് ഇല്ലാതെ ജിമ്മിലെ ഉപകരണങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന ഫോട്ടോയ്ക്കും മികച്ച പ്രതികരണമാണ് Read More…
അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണി? അച്ഛനാകാനൊരുങ്ങി വിരാട്?
നടി അനുഷ്‌ക ശര്‍മയ്ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ശര്‍മ്മ തന്റെ ഗര്‍ഭകാലത്തിന്റെ രണ്ടാം ട്രൈമാസ്റ്ററിലാണ് എന്ന് ( 4-6 മാസം) ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അനുഷ്‌കയ്ക്കും വിരാടിനും വാമിക എന്ന ഒരു മകളുണ്ട്. 2021 ജനുവരിയിലായിരുന്നു വാമിക ജനിച്ചത്. കുറച്ചു നാളുകളായി അനുഷ്‌കയെ മുംബൈയില്‍ നടക്കുന്ന പരിപാടികള്‍ക്ക് കാണാത്തതിന്റെ കാരണമായി പലരും ഈ വിവരം ചൂണ്ടിക്കാണിക്കുന്നു. എല്ലായിപ്പോഴും Read More…
പള്ളിയില്‍ വച്ച് താലി കെട്ടി, സിന്ദൂരം ചാര്‍ത്തി: മകളുടെ മിശ്രവിവാഹത്തെക്കുറിച്ച് രവീണ ടണ്ടൻ
മൂന്നു പതിറ്റാണ്ടു നീണ്ട കരിയറില്‍ നിരവധി ഐതിഹാസിക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രവീണ ടണ്ടൻ. ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ കൊണ്ടും പലപ്പോഴും രവീണ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ ദത്തുപുത്രിയുടെ മിശ്രവിവാഹത്തെക്കുറിച്ച് മനസുതുറക്കുകയാണ് അവര്‍. 20-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതോടെ രവീണ പലര്‍ക്കും പ്രചോദനമായിരുന്നു. അടുത്തിടെ നടന്ന അഭിമുഖത്തില്‍ രവീണ തന്റെ മകള്‍ ഛയയുടെ വിശ്രവിവാഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മിശ്രവിവാഹം ശരിയണോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് അല്ല അവസാനം നമ്മള്‍ എല്ലാവരും മനുഷ്യരാണ് എന്ന് അവര്‍ പറയുന്നു. Read More…
ഡേറ്റ് നൈറ്റിനായി കറുത്ത വസ്ത്രത്തില്‍ നിക്കിനൊപ്പം പ്രിയങ്ക
കുറച്ച് ദിവസങ്ങളായി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും സംഗിത പരിപാടികളുടെ തിരക്കിലായിരുന്നു. നിക്കിന്റെ സംഗീത പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രിയങ്ക തന്റെ സഹോദരി പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതു പോലും മാറ്റിവച്ചിരുന്നു. തുടര്‍ച്ചയായുള്ള പരിപാടികളുടെ തിരക്കിന് ശേഷം നിക്കും പ്രിയങ്കയും ഒരു ഡേറ്റ് നൈറ്റിനായി ഇറങ്ങിയിരിക്കുകയാണ്. മുട്ടോളം നീളമുള്ള ബൂട്ടുകളും ഓവര്‍ക്കോട്ടും കറുത്ത വസ്ത്രങ്ങളുമായിരുന്നു പ്രിയങ്കയുടെ വേഷം. ഡേറ്റ് നൈറ്റിന് ഏറ്റവും അനുയോജ്യമായ നിറങ്ങളില്‍ ഒന്നായാണ് കറുപ്പിനെ കാണുന്നത്. മുടി പോണിടൈല്‍ കെട്ടുകയും ചെയ്തിരുന്നു. നിക്ക് Read More…
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്
പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…














