കുറച്ചു കാലമായി ഹൃതിക് റോഷനൊപ്പം കേൾക്കുന്ന ഒരു പേരാണ് നടിയും ഗായികയുമൊക്കെയായ സബ ആസാദിന്റേത്. ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക്കും സബയും. താരങ്ങൾ തങ്ങളുടെ പ്രണയം തുറന്നു സമ്മതിച്ചിട്ടു കുറച്ചു നാളുകളെ ആയുള്ളൂ. മിക്കവാറും സബയുടെ പരിപാടികളില്‍ ഹൃത്വിക് റോഷനും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ലാക്ക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായി സബ ആസാദ് റാംപ് വാക്ക് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്ഥിരം റാംപ് വാക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ് സബയുടെ റാംപ് വാക്ക് Read More…
റിയാലിറ്റി ഷോയിലെ കാഴ്ച പരിമിതിയുള്ള മത്സരാര്‍ഥിയുടെ പാട്ടിന്റെ മികവിൽ തേങ്ങിക്കരഞ്ഞ ശ്രേയ ഘോഷാൽ- വീഡിയോ
പാട്ടു പാടി മഴ പെയ്യിച്ചവർ വരെയുള്ളവരുടെ നാടാണ് നമ്മുടേത്. ഇമ്പമുള്ള സ്വരമാണെങ്കിൽ അതിനു ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും ഒരു തടസമാവില്ല. ഹിന്ദി റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് ബോളിവുഡിൽ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് ശ്രേയ ഘോഷാൽ. മലയാളത്തിലും ശ്രേയയുടെ ശബ്ദത്തിൽ പിറന്ന മധുര ഗാനങ്ങൾ ഒരുപാടാണ്. ഗായികയ്‌ക്കൊപ്പം റിയാലിറ്റി ഷോയിൽ ജഡ്ജായും താരം തിളങ്ങാറുണ്ട്. ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ വേദിയില്‍ മത്സരാര്‍ഥിയുടെ പാട്ട് കേട്ട് കരയുന്ന ശ്രേയയുടെ വീഡിയോ ആണ് വൈറലാകുന്നത്. ‘ഇന്ത്യൻ ഐഡല്‍ 14’ Read More…
ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?
ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്. ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ Read More…
പുത്തന്‍ ഹെയര്‍സ്റ്റെലില്‍ കിടിലന്‍ ഗെറ്റപ്പുമായി നീരജിന്റെ മാസ് എന്‍ട്രി ; വീഡിയോ വൈറല്‍
ബോക്‌സോഫീല്‍ വമ്പന്‍ വിജയമായി മാറിയിരിയ്ക്കുകയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്സിന് സാധിച്ചിരുന്നു. നീരജ് മാധവിന് ഒരു ഗെറ്റപ്പ് നല്‍കിയ ചിത്രം കൂടിയാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളില്‍ വലിയ പ്രാധാന്യവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ Read More…
അയ്യോ… ഇത് സൗന്ദര്യ അല്ലേ? ആണോ ? സിനിമാതാരം സൗന്ദര്യയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ വൈറല്‍
തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നെങ്കിലും മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമായിരുന്നു സൗന്ദര്യ. 1992ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ബാ നന്ന പ്രീതിസുവിലൂടെ ആണ് സൗന്ദര്യ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. പിന്നീടിങ്ങോട്ട് നായിക യായും സഹോദരിയായും ചിരഞ്ജീവി, രജനികാന്ത്, മോഹൻലാല്‍, ജയറാം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായി സൗന്ദര്യ തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് അവിചാരിതമായി 2004ല്‍ നടന്ന വിമാനാപകടത്തില്‍ സൗന്ദര്യ അന്തരിച്ചത്. പിന്നീട് പലപ്പോഴും പല സംവിധായകരും തിരക്കഥാകൃത്തുക്കളും Read More…
സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍
മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ Read More…
രണ്ട് മൊബൈൽ ഫോൺ ചെവിയിൽ വെച്ച് നിഖില വിമലിന്റെ മാസ്സ് വരവ്,രജനികാന്തിന് പോലും പറ്റാത്തത് എന്ന് കമന്റ്
ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് നായിക വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നിഖില വിമല്‍. സ്വതസിദ്ധമായ അഭിനയശൈലി മാത്രമല്ല തുറന്ന നിലപാടുകളും നിഖില വിമലെന്ന നായികയ്ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിച്ച താരത്തിന്റെ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. മനസ്സിലുള്ള കാര്യങ്ങള്‍ മറയില്ലാതെ തുറന്നു പറയുന്നതു കൊണ്ടു തന്നെ താരം പറയുന്ന വാക്കുകളും അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിഖില. ഇപ്പോഴിതാ ഒരു Read More…
മാധവന്റെ കഥാപാത്രം പിന്തുടരുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു- ദിയ തുറന്നു പറയുന്നു
ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് Read More…
എന്റെ മാലാഖ തുണ്ടാപ്പി… എന്റെ അമ്മുവിന് ജന്മദിനാശംസകള്‍ ; 2010-ലെ നിമിഷങ്ങളും പങ്കുവെച്ച് ഹന്‍സിക
മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. അമ്മുവെന്ന് Read More…














