Celebrity

24 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി; ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

കാണാതായ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കിട്ടിയെന്ന വാർത്ത ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ച് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നടി 50,000 രൂപ ഇനാം പ്രഖ്യാപിച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ ചിത്രം സണ്ണി പങ്കുവച്ചു. ‘ഈ പെണ്‍കുട്ടിയെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു Read More…

Celebrity

ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന

ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…

Celebrity Featured

മദ്യപാനം എന്നെ കുടുക്കിലാക്കി; തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് പൂജാഭട്ട്

ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു. ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. Read More…

Celebrity Featured

സ്വന്തം സിനിമകള്‍ ഒരിക്കലും കാണാറില്ല, താനൊരു അത്യാഗ്രഹിയായ നടിയാണെന്നു ഹന്‍സിക

വിവാഹശേഷം അഭിനയ സാധ്യതയുളള വേഷങ്ങളില്‍ മാത്രമാണ് ഹന്‍സിക മൗത്ത്‌വാനിയുടെ കണ്ണ്. എന്നിരുന്നാലും അടുത്ത വര്‍ഷം ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരിക്കും ഹന്‍സിക എന്നുറപ്പ്. അവരുടെ തെലുങ്ക് ചിത്രം മൈ നെയിം ഈസ് ശ്രുതി ഉടന്‍ റിലീസ് ചെയ്യും. പിന്നാലെ തമിഴ് ചിത്രം ഗാര്‍ഡിയനും പുറത്തിറങ്ങുന്നുണ്ട്. കൂടാതെ, തെലുങ്കില്‍ ‘105 മിനിറ്റ്’ തമിഴില്‍ ‘മാന്‍’ എന്നീ സിനിമകളിലേക്കും താരം കരാറായിട്ടുണ്ട്. ഇതു രണ്ടും അടുത്ത വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളാണ്. ഇവയ്‌ക്കൊപ്പം ഏതാനും പുതിയ ചില ചിത്രങ്ങളിലേക്ക് കൂടി താരം കരാറായിട്ടുണ്ട്. Read More…

Celebrity

അത് എളുപ്പമായിരുന്നില്ല: കാര്‍ത്തിക്ക് ആര്യനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സാറാ അലി ഖാന്‍

ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും Read More…

Celebrity

‘ദിവസത്തിന്റെ അവസാനം ഞങ്ങളും മനുഷ്യരാണ്’ രശ്മികയ്ക്ക് പ്രത്യേക നന്ദി ; പ്രതികരിച്ച് മൃണാള്‍ ഠാക്കൂര്‍

അശ്‌ളീലചിത്രം നെറ്റില്‍ എത്തിയതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി നടി രശ്മികാമന്ദാന രംഗത്ത് വന്നിരുന്നു. ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്‌ളീലദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതിനെ പൊതുഇടത്ത് വിമര്‍ശനം ഉന്നയിച്ച നടിക്ക് സിനിമാരംഗത്ത് നിന്നും വലിയ പിന്തുണയാണ് ഉണ്ടായത്. വിവിധ താരങ്ങളും രശ്മികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൊതു ഇടത്തില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ രശ്മികയ്ക്ക് പ്രത്യേക അഭിനന്ദനം എന്നായിരുന്നു നടി മൃണാള്‍ സെന്‍ ഠാക്കൂറിന്റെ പ്രതികരണം. രശ്മികയ്ക്ക് പ്രത്യേകം നന്ദി പറയണമെന്നും നടിയുടെ പോസ്റ്റില്‍ പറയുന്നു. ”എല്ലാ ദിവസവും അവര്‍ സ്ത്രീ Read More…

Celebrity Featured

തുടര്‍ച്ചയായി പൊട്ടിയത് 10 ചിത്രങ്ങള്‍; കങ്കണയ്ക്ക് മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്‌സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്‍കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് Read More…

Celebrity

ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഒരുബക്കറ്റ് ചൂടുവെള്ളം പ്രിയങ്ക സമീപത്ത് വച്ചിരുന്നു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിത്രീകരിച്ച ഒരു ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവങ്ങള്‍ ഓര്‍മിച്ചെടുക്കുകയാണ് പ്രിയങ്ക ചോപ്രാ. മഞ്ഞുമലകളില്‍ കനംകുറഞ്ഞ ഷിഫോണ്‍ സാരിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു. മഞ്ഞുവീഴ്ചയില്‍ ചിത്രീകരണം നടത്തുമ്പോള്‍ എങ്ങനെയാണ് ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നടന്‍ ഭൂമി പഡേക്കറുമൊത്തുള്ള ഫിലിം കമ്പാനിയന്‍ മസ്റ്റര്‍ ക്ലാസില്‍ മുഖ്യധാരസിനിമയിലെ നായികയാകുന്നതിന്റെ മനോഹാരിതയേക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ശ്രീദേവിയും മാധുരി ദീക്ഷിതുമൊക്കെ ചെയ്തിരുന്നതു പോലെ മഞ്ഞുമലകളില്‍ സാരി ധരിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം പോലും Read More…

Celebrity

സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേര്‍പിരിഞ്ഞോ? ടെന്നീസ് താരത്തിന്റെ കുറിപ്പ്

ടെന്നീസ് താരം സാനിയ മിര്‍സയുടെയും ഷുഐബ് മാലിക്കിന്റെയും വിവാഹമോചന വാര്‍ത്തകള്‍ ഏറെ നാളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല താനും. എന്നാല്‍ ഇതിനകം ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വരെ സംസാരമുണ്ട്. അടുത്തിടെ സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്ത ഒരു നിഗൂഢമായ കുറിപ്പ് വളരെയധികം ശ്രദ്ധ നേടി. ‘അവള്‍ എല്ലായ്‌പ്പോഴും സുഖമായിരിക്കും, അവള്‍ അവളുടേതായിരിക്കണം. അവള്‍ വീണാലും തകര്‍ന്നാലും തീര്‍ച്ചയായും അവള്‍ എല്ലാം ചെയ്തുകൊണ്ടേയിരിക്കും. കാരണം തനിക്കും തന്റെ മക്കള്‍ക്കും വേണ്ടി Read More…