Celebrity

ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍

കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്. ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി Read More…

Celebrity Featured

കോക്ക്നട്ട് സ്മൂത്തിയാണ് നയന്‍സിന്റെ ബ്യൂട്ടി സീക്രട്ട്, ന്യൂട്ട്രീനിസ്റ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം

തെന്നിന്ത്യന്‍ താരറാണിയും തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല സൗന്ദര്യവും പ്രേക്ഷകര്‍ എപ്പോഴും ആരാധിക്കുന്നതാണ്. നയന്‍താര അടക്കമുള്ള താരസുന്ദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ആകാരവടിവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും ആരാധകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്. നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ അളവിൽ ആരോഗ്യകരമായ Read More…

Celebrity Featured

ഒരുമിക്കാനില്ല, ചൈതന്യയുടെ ചൈ നീക്കം ചെയ്ത് സാമന്ത, ടാറ്റൂ മാറ്റിയ താരത്തിന്റെ ചിത്രങ്ങള്‍ ​‍വൈറല്‍

​തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചി​ത്രം Read More…

Celebrity

പ്രായം പിന്നോട്ടോ ? ; പുത്തന്‍ ലുക്ക് പങ്കുവെച്ച് ജയറാം

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയറാം. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാന്‍ ജയറാമിന് പ്രത്യേക കഴിവാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് ജയറാം. സോഷ്യല്‍ മീഡിയയിലും ജയറാം സജീവമാണ്. തന്റെ ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ലുക്കും വീഡിയോയുമൊക്കെ ജയറാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. പ്രായം പിന്നോട്ടാണോ എന്ന തോന്നുന്ന തരത്തിലുള്ള ഗെറ്റപ്പാണ് ജയറാം പങ്കുവെച്ചിരിയ്ക്കുന്നത്. ക്രീ നിറത്തിലുള്ള പാന്റും കറുത്ത ടീഷര്‍ട്ടുമാണ് ധരിച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം കറുത്ത നിറത്തിലുള്ള തൊപ്പിയും Read More…

Celebrity

താരാ കല്യാണിനെ അനുകരിച്ച് സൂധാപൂ ; ക്യൂട്ട് വീഡിയോയെന്ന് ആരാധകര്‍

നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കില്‍ നിറഞ്ഞു നിന്നിരുന്ന സൗഭാഗ്യയെ വിശേഷിപ്പിച്ചിരുന്നത് ടിക് ടോക്ക് രാഞ്ജിയെന്നായിരുന്നു. അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. സുദര്‍ശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. കൊച്ചുബേബിയെന്നും, സുധാപൂവെന്നുമൊക്കെയാണ് മകളെ സൗഭാഗ്യയും താരാ കല്യാണും വിളിയ്ക്കുന്നത്. സ്വന്തമായി Read More…

Celebrity

പിങ്ക് ഗൗണില്‍ ഗംഭീര ലുക്കില്‍ നവ്യ ; സൗന്ദര്യ റാണിയെന്ന് ആരാധകര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഏത് വസ്ത്രവും യോജിയ്ക്കുന്നൊരു താരം കൂടിയാണ് നവ്യ നായര്‍. പ്രായം കൂടിയെങ്കിലും താരത്തിന്റെ സൗന്ദര്യത്തിനും ലുക്കിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ Read More…

Celebrity

ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി അഹാന കൃഷ്ണ

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ സുഹൃത്തും നടനുമായ ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ ഇന്റസ്റ്റഗ്രാം റീലാണ് Read More…

Celebrity

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 81 വയസ്

ഇന്ന് ഒക്‌ടോബര്‍ 11, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന് 81 വയസ്. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും പകര്‍ന്നു നല്‍കുന്ന ഊര്‍ജം ചെറുതല്ല. 81-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീടായ ജെല്‍സയ്ക്ക് പുറത്ത് ആരാധകര്‍ കേക്കുകളും സമ്മാനങ്ങളുമായി കാത്തുനിന്നു. ഗേറ്റിന് പുറത്തു വന്നവരെ താരം അഭിവാദ്യം ചെയ്തു. നന്ദിയോടെ കൈള്‍ കൂപ്പുകയും ആശംസകള്‍ക്ക് നന്ദിപറയുകയും ചെയ്തു. വലിയ പുഞ്ചിരിയോടെ താരം അവരെ നോക്കി കൈ വിശുന്നുണ്ടായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ എത്തിയ ബച്ചന്‍ ചെരുപ്പ് Read More…

Celebrity Featured

നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…