ബിസിനസിലെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ ഒരാളായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ഒരു മാഗസിന്‍ തെരഞ്ഞെടുത്തത് അടുത്തിടെയായിരുന്നു. സിനിമയില്‍ എന്നപോലെ തന്നെ ബിസിനസിലും വിജയിക്കുന്ന താരം ഇതിനെല്ലാം അഭിനന്ദിക്കുന്നത് സ്വന്തം ഭര്‍ത്താവ് വിഘ്‌നേഷിനെയാണ്. നയന്‍താര തന്റെ വിജയത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഭര്‍ത്താവ് വിഘ്നേഷ് ശിവന് നന്ദി പറയുകയും ചെയ്തു. ”വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് എന്റെ പ്രിയ ഭര്‍ത്താവിന് നന്ദി.” നടി പറഞ്ഞു. തനിക്ക് തന്ന ബഹുമതിക്ക് മാസികയ്ക്ക് നടി നന്ദി പറയുകയും ചെയ്തു.ദമ്പതികളുടെ Read More…
സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ; അശ്വതി ശ്രീകാന്ത് പറയുന്നു
അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇളയമകള്‍ കമലയുടെ രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. ഷൂട്ടിംഗിനായി പോകാന്‍ ഇറങ്ങുമ്പോള്‍ പോകേണ്ടയെന്ന് പറഞ്ഞ് Read More…
70 കഴിഞ്ഞ ചെറുപ്പക്കാരന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങള്‍
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ടര്‍ബോ’യുടെ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ സിനിമയ്ക്കായി നടന്‍ മുടിയുടെ നീളം കുറച്ചിരുന്നു. ശരണ്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് Read More…
ഖുശ്ബു, സ്മൃതി ഇറാനി പട്ടികയിലേക്ക് പരിണീതി ചോപ്രയും? രാഷ്ട്രീയപ്രവേശത്തെപ്പറ്റി നടി
ബോളിവുഡും ഇന്ത്യന്‍ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധമുണ്ട്. ഖുശ്ബു, സ്മൃതി ഇറാനി തുടങ്ങി സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ അനേകം നടിമാരുണ്ട്. സിനിമാക്കാരായി മാറിയ രാഷ്ട്രീയക്കാരുമുണ്ട്. ഈ പട്ടികയിലേക്ക് ഇനി എത്താന്‍ പോകുന്നത് പരിണീതി ചോപ്രയാണോ? ആംആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയെ വിവാഹം കഴിച്ചതിന് പിന്നാലെ പരിണീതിയും ഭര്‍ത്താവിനെപോലെ രാഷ്ട്രീയത്തില്‍ എത്തിയേക്കും എന്നൊരു ശ്രുതിയുണ്ട്. ഇംതിയാസ് അലിയുടെ ‘ചംകില’ എന്ന തന്റെ അടുത്ത റിലീസിനായി തയ്യാറെടുക്കുന്ന പരിനീതി ചോപ്രയോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അടുത്തിടെ Read More…
മയോനിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍; ”ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍”
സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷില്‍ സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന് മലയാളത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപി സുന്ദര്‍. തന്റെ വിശേഷങ്ങളൊക്കെ ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗോപി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗായിക അമൃതയുമായി പിരിഞ്ഞ Read More…
ഇതായിരുന്നു ആ ഒഫീഷ്യല്‍ പെണ്ണുകാണല്‍ ; വീഡിയോ പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിനെ കുറിച്ചും ഗോപിക വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ഇരുവരും ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പെണ്ണുകാണലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. ഒഫീഷ്യലായി നടന്ന പെണ്ണുകാണലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ Read More…
“എനിക്കത് പേടിയാണെന്നു ചേട്ടന് അറിയുമോ എന്ന് പോലും എനിക്കറിയില്ല… ” നവ്യ നായർ
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ നവ്യ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം കരിയറിൽ നിന്ന് ബ്രേക്ക് എടുത്ത് വിവാഹജീവിതത്തിലേക്ക് പോയത്. മകൻ സായി Read More…
” ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങള്‍” ; മൈഥിലിയുടെ നീലിന് ഒന്നാം പിറന്നാള്‍
2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു. 2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ഇവരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി അറിയിച്ചിരുന്നു. Read More…
എന്നും നീ ഏട്ടന്റെ ചിങ്കാരി! ചക്കിയെ കൈപിടിച്ചുകൊണ്ട് കണ്ണൻ; മാളവിക ജയറാമിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍
മലയാള സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് മുഴുവന്‍ ഏറെയിഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കാളിദാസ് അച്ഛനമ്മമാരെ പോലെ സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ മാളവികയാകട്ടെ ലൈംലൈറ്റില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. ഇപ്പോഴിതാ മാളവികയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഏകദേശം ഒരു മാസം മുമ്പ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. കാളിദാസും താരിണിയും Read More…














