Celebrity

മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ;  ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. Read More…

Celebrity

‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു. സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ Read More…

Celebrity

‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ;  യോദ്ധയ്ക്ക് രണ്ടാംഭാഗമോ ? പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധ. 1992-ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മലയാളികളുടെ സ്വീകരണമുറിയില്‍ പ്രിയപ്പെട്ട സ്ഥാനമാണുള്ളത്. നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി Read More…

Celebrity

കാജല്‍ അഗവര്‍വാളിന് തകര്‍പ്പന്‍ തിരിച്ചുവരവ്; ഇന്ത്യന്‍ 2 ല്‍ നായിക തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍

തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരുടെ പട്ടികയിലുള്ളയാളാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെ ആയതോടെ തിരക്കില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്തു നില്‍ക്കുകയാണ്. എന്നാല്‍ നടി വന്‍ തിരിച്ചുവരവ് നടത്തുകയാണ്. ബ്രേക്കിന് ശേഷം തിരികെയെത്തിയ നടി ആദ്യം ചെയ്തത് ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ നായകനായ ഇന്ത്യന്‍-2 ആയിരുന്നു. തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവത് കേസരി ഇന്നലെ തിയേറ്ററുകളിലെത്തി. തമിഴിനും തെലുങ്കിനും പുറമേ ഒരു ഹിന്ദിചിത്രവും താരം അഭിനയിക്കാനൊരുങ്ങുകയാണ്. ഉമ എന്ന Read More…

Celebrity

പേളിയ്ക്കും കുടുംബത്തിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ ; നാളുകള്‍ക്ക് ശേഷം അവര്‍ ഒറ്റ ഫ്രെയ്മിലെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്.  സിനിമാ നടന്‍ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്‌നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോര്‍ ഡാന്‍സ് അടക്കമുള്ള ഷോകള്‍ ചെയ്താണ് താരം ആരാധകരെ നേടിയത്. ഡി ഫോര്‍ ഡാന്‍സ് വളരെയധികം ജനപ്രീതി നേടിയതില്‍ ജിപി- പേളി സൗഹൃദ അവതരണം തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയിലും ജിപി വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഗോവിന്ദ് പത്മസൂര്യയ്ക്കുണ്ട്. ചാനലിലൂടെ തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെ Read More…

Celebrity

മേക്കപ്പ് ഇല്ലാതെ നിറഞ്ഞ ചിരിയുമായി വീണ നന്ദകുമാര്‍ ; ചിത്രങ്ങള്‍ വൈറല്‍

ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കാന്‍ വീണയ്ക്ക് സാധിച്ചു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വീണ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വീണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പ് ഇല്ലാത്ത മനോഹരമായ Read More…

Celebrity Featured

എനിക്ക് ഒരുപാട് കുട്ടികളുണ്ടാകണം: ദത്തെടുക്കുന്നതിനെക്കുറിച്ച് പരിനീതി ചോപ്രാ

നടി പരിനീതി ചോപ്രായ്ക്ക് 35 വയസ് തികഞ്ഞിരിക്കുകയാണ്. രാഘവ് ചദ്ദയുമായി പരിനീതിയുടെ വിവാഹം കഴിഞ്ഞത് ഈ അടുത്തായിരുന്നു. ഇപ്പോഴിതാ മുന്‍പ് ഒരു അഭിമുഖത്തില്‍ കുട്ടികളെ ദത്തെടുക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് താരം പറഞ്ഞത് ചര്‍ച്ചയാകുകയാണ്. തനിക്ക് ധാരാളം കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം എന്നാല്‍ ഇത്രയും കുട്ടികളെ തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞേക്കില്ല അതുകൊണ്ട് കുട്ടികളെ ദത്തെടുക്കുമെന്നായിരുന്നു പരിനീതി പറഞ്ഞത്. തന്നെ ഒരു പുരുഷനിലേയ്ക്ക് ആകര്‍ഷിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളും പരിനീതി വ്യക്തമാക്കി. ആദ്യം ആകര്‍ഷിക്കുന്നത് നര്‍മബോധമാണ്. എനിക്ക് നല്ല നര്‍മബോധം Read More…

Celebrity Featured

കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…

Celebrity

ഭര്‍തൃബലാത്സംഗ രംഗത്തെ കിടപ്പറ സീനെന്ന് വിശേഷിപ്പിക്കുന്നത് വേദനാജനകം: മെഹ്‌റീന്‍ പിര്‍സാദ

സിനിമ മേഖലയിലെ കുറ്റങ്ങളും കുറവുകളും മാനസിക പീഡനങ്ങളും ഒക്കെ സഹിച്ച് അഭിനയമെന്ന പാഷൻ മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ തങ്ങൾക്ക് പറയാനുള്ള അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന താരങ്ങളും കുറവല്ല. ഇപ്പോഴത്തെ തലമുറയിലുള്ള മിക്ക താരങ്ങളും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നവരാണ്. തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ മെഹ്‌റീന്‍ പിര്‍സാദ സ്വന്തം നിലപാടുകൾ തുറന്നു പറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച്‌ പറയുകയാണ് താരം. സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയിലെ Read More…