രണ്ടു ദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. തുടങ്ങിയ കാലത്തേത് പോലെ തന്നെ അതേ സൗന്ദര്യത്തോടെ നടി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്നു. നടിയുടെ ഏറ്റവും പുതിയതായി എത്തിയ സിനിമ വിജയ് നായകനായ ലിയോ ആയിരുന്നു. സ്വന്തം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി സൂപ്പര്‍താരം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇതിന് പിന്നാലെ അജിത്തിനൊപ്പം വിടത്തില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടുമിരിക്കുകയാണ്. മണിരത്നത്തിന്റെ തഗ് ലൈഫില്‍ Read More…
ഡേവിഡ് ബെക്കാമുമായിട്ടുള്ള സാറ അലി ഖാന്റെ അഭിമുഖം തരംഗമാകുന്നു
അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളും ഷർമിള ടാഗോറിന്റെ ചെറുമകളുമായ സാറ അലി ഖാൻ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ്. സിനിമ പാരമ്പര്യം ഉണ്ടെങ്കിലും സിനിമയിൽ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ സാറയ്ക്ക് കഴിഞ്ഞു. 2018-ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം താരം അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ പ്രകടനത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടി. പിന്നീട് രൺവീർ സിങ്ങിനൊപ്പം ചെയ്ത സിംബയിലൂടെ സാറ കൂടുതൽ ജനപ്രിയയായി. 2019-ൽ ഫോർബ്സ് ഇന്ത്യയുടെ Read More…
ബാബര്‍ അസമും നടി ഹനിയ ആമിറും; പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ആരാധകര്‍
പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെയും നടി ഹനിയ ആമിറിനെയും ഇപ്പോള്‍ ആരാധകര്‍ വിളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്നെങ്കിലും ബാബര്‍ അസമിനെ നടിയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് കോളങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍.നിരവധി ആരാധകരാണ് ഇവരെ ദമ്പതികളാക്കി വീഡിയോകളും റീലുകളും നിര്‍മ്മിക്കുന്നത്. ബാബറോ ഹനിയയോ ഒരിക്കലും ഡേറ്റിംഗിനെക്കുറിച്ചോ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യത്യസ്ത വേദികളില്‍ ഇരുവരും പരസ്പരം ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോയില്‍ Read More…
രശ്മിക മന്ദാന വെറും നടി മാത്രമല്ല, ഒന്നാന്തരം ബിസിനസുകാരി, ആസ്തി 58 കോടി, ആഡംബര കാറുകളും ഫ്‌ളാറ്റുകളും വേറെ
റിയലിസ്റ്റിക് പ്രകടനത്തിലൂടെ തെന്നിന്ത്യയിലെ ജനപ്രിയ നടിയായി മാറിയ രശ്മിക മന്ദാന കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. തെലുങ്കില്‍ ഗീതാ ഗോവിന്ദം തമിഴില്‍ കാര്‍ത്തിക്കൊപ്പം സുല്‍ത്താന്‍ വിജയ്‌ക്കൊപ്പം വാരിസു, അല്ലു അര്‍ജുനൊപ്പം പുഷ്പയിലും നായിക നടിയാണ്. അരങ്ങേറ്റം നടത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈമ, ഫിലിം ബെയര്‍ അവാര്‍ഡുകള്‍ നേടിയ രശ്മികയെ എല്ലാ ഭാഷകളിലും ആരാധകര്‍ ആഘോഷിക്കുകയാണ്. മോഡലിങ്ങിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് 2016ല്‍ ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ Read More…
‘അതൊരു സ്ട്രോങ്ങ് സാധനം തന്നെ, എന്റെ നവദ്വാരങ്ങളിൽ കൂടി കാറ്റു പോയി…’ സ്പിരിറ്റിലെ മണിയനെക്കുറിച്ച് നന്ദു
മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി അഥവാ നന്ദു. അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. സഹതാരവേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരത്തിന്റെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. എങ്കിലും നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്പിരിറ്റിലെ മണിയൻ. വെറുപ്പും ദേഷ്യവും മാത്രമല്ല ചിലപ്പോഴൊക്കെ ആ കഥാപാത്രത്തോട് Read More…
‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി
മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി Read More…
തമന്നയും വിജയ്‌വര്‍മ്മയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു; വീട്ടുകാരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
ഈ വര്‍ഷം ആദ്യം പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്നാഭാട്ടിയയും കാമുകന്‍ വിജയ് വര്‍മ്മയും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു. വിവാഹിതരാകാന്‍ താരത്തിന് മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡേയുമായുള്ള ഒരു സംഭാഷണത്തിലാണ് നടി തന്റെ കരിയര്‍ പ്ലാനുകള്‍ വെളിപ്പെടുത്തിയത്. 30 വയസ്സിനുള്ളില്‍ വിവാഹിതയും രണ്ട് കുട്ടികളും അതില്‍ ഉള്‍പ്പെടുന്നു. ‘നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നുന്നു. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് വളരെയധികം ജോലി Read More…
ഇത് നമ്മുടെ കേരളമല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വൈറലായി മീര നന്ദന്റെ ചിത്രങ്ങള്‍
നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പിന് നടുവില്‍ നില്‍ക്കുന്ന മീരയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കേരളമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയല്ല. Read More…
” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” ; പുതിയ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയ്‌സിന് റീലുമായി എത്തിയിരിയ്ക്കുകയാണ് ഹണി. ” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” വൈറല്‍ വോയ്‌സുമായാണ് ഹണി എത്തിയിരിയ്ക്കുന്നത്. നീല Read More…














