Celebrity

50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ;  അത് ആലിയയോ, ദീപികയോ, കരീനയോ അല്ല

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്. ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More…

Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം ; അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രം നേടിയത് 800 കോടിയിലധികം

വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് സിനിമാ മേഖലയില്‍ പല നടന്മാരും നടിമാരും വിജയിക്കുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ സിനിമ മേഖലയില്‍ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന ബാലതാരങ്ങളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരപുത്രി തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം കൂടിയാണ് ഈ നടി. ആറ് വയസ്സിന് മുമ്പ് തന്നെ നിരവധി പരസ്യങ്ങളിലും ഒരു ഹ്രസ്വ ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ട നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുനാണ് ഈ താരം. Read More…

Celebrity

രേവതിയുടേയും ശോഭനയുടേയും തോളില്‍ കൈയ്യിട്ട് മോഹന്‍ലാല്‍; ഓര്‍മ്മച്ചിത്രവുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം മോഹന്‍ലാലിനേയും രേവതിയേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. രേവതിയുടേയും ശോഭനയുടേയും തോളത്ത് കൈയ്യിട്ടു കൊണ്ട് ഇരിയ്ക്കുകയാണ് മോഹന്‍ലാല്‍. മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ മായാമയൂരത്തിന്റെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് ശോഭന Read More…

Celebrity

16-ാം വയസ്സില്‍ ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്‍

മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില്‍ അവള്‍ കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒരാളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില്‍ 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്‍ബം. Read More…

Celebrity

എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. അശ്വതി തന്റ മാത്രം Read More…

Celebrity

എന്തു കൊണ്ട് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നില്ല ?  രസകരമായ മറുപടിയുമായി കിംഗ് ഖാന്‍

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സമാനതകളില്ലാത്ത വിജയത്തിന് പേരുകേട്ട ആഗോള ഐക്കണാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍, ഡങ്കി എന്നിവയുള്‍പ്പെടെയുള്ള ബോളിവുഡ് ഹിറ്റുകളുടെ ഒരു പരമ്പരയിലൂടെ 2023 തന്റെ വര്‍ഷമാക്കി മാറ്റാനും ഷാരൂഖ് ഖാന് സാധിച്ചു. ആഗോളതാരമായി മാറിയിട്ടും കിംഗ് ഖാന്‍ ഹോളിവുഡില്‍ ഇതുവരെ ഒരു കൈ നോക്കിയിട്ടില്ല. ഇതിന്റെ കാരണം ഷാരൂഖ് തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്‍. ടോം ക്രൂയിസിനെ പോലെ സുന്ദരന്‍ അല്ലാത്തതു കൊണ്ടും ജോണ്‍ ട്രാവോള്‍ട്ടയെപ്പോലെ അസാധാരണമായ നര്‍ത്തകര്‍ അല്ലാത്തതു കൊണ്ടുമാണ് താന്‍ താന്‍ ഹോളിവുഡില്‍ Read More…

Celebrity

ഓം ശാന്തി ഓമില്‍ ദീപിക പദുക്കോണിനെ അവതരിപ്പിച്ചതിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായിക ഫറാ ഖാന്‍

മികച്ച സിനിമകള്‍ ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയ സംവിധായക ആണ് ഫറ ഖാന്‍. കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഡയറക്ടര്‍ എന്ന നിലയിലേക്ക് എത്തിയ സംവിധായികയാണ് ഫറ. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഓം ശാന്തി ഓം ഫറ ഖാന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. തന്റെ സമീപകാല അഭിമുഖങ്ങളിലൊന്നില്‍, ഷാരൂഖ് ഖാനൊപ്പം ശാന്തി പ്രിയയുടെ വേഷത്തിനായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഫറ തുറന്നു പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ആദ്യ ചിത്രമായിരുന്നു ഓം ശാന്തി Read More…

Celebrity

ലോകസുന്ദരി മത്സരം 28 വര്‍ഷത്തിന്ശേഷം ഇന്ത്യയില്‍ ; ആര് കിരീടം നേടും? എല്ലാ കണ്ണുകളും സിനിഷെട്ടിയില്‍

ഇന്ന് മുംബൈയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ മിസ് ഇന്ത്യ 2022 വിജയി സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കും. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് സിനിഷെട്ടിയും ലോകസുന്ദരി കിരീടം നേടുന്നതിന് വേണ്ടി മത്സരിക്കുന്നത്. പ്രൊഫഷണല്‍ കരിയറില്‍ പ്രൊഡക്റ്റ് എക്‌സിക്യൂട്ടീവ്, അഭിനേതാവ്, മോഡല്‍, കണ്ടന്റ് ക്രീയേറ്റര്‍ എന്നിവയുള്‍പ്പെടെ വിവിധ റോളുകള്‍ ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മുന്‍ 22-കാരിയായ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും വലിയ ആനന്ദം’ എന്ന് വിശേഷിപ്പിച്ചു. ”എന്റെ Read More…