Crime

ഭാര്യയ്ക്ക് കന്യകാത്വ പരിശോധന നടത്താൻ ഭർത്താവിന് അവകാശമുണ്ടോ? ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി ഇങ്ങനെ

ഛത്തീസ്ഗഢിൽ നിന്ന് പുറത്തുവരുന്ന ഒരു വിചിത്രമായ ഒരു കേസാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. വിവാഹമോചന കേസിൽ ഭര്‍ത്താവ് ബലഹീനനാണെന്ന് ആരോപിച്ച് ഭാര്യ വാദത്തില്‍ ഭര്‍ത്താവ് കോടതിയിൽ അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു.

താൻ ബലഹീനനാണെങ്കിൽ, സത്യം തെളിയിക്കാൻ ഭാര്യ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് യുവാവ് ആവശ്യപെട്ടത്. എന്നാൽ, കുടുംബ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. എന്നാൽ അവിടെയും ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളി.

ഇത്തരമൊരു ആവശ്യം സ്ത്രീയുടെ അന്തസ്സും മൗലികാവകാശങ്ങളും ഹനിക്കുന്നതാണെന്ന് ഹൈക്കോടതി വിധിച്ചു. ഇരു കക്ഷികളും ഉന്നയിച്ച ആരോപണങ്ങളിൽ നിന്നാണ് കേസ് ഉടലെടുത്തത് – ഭർത്താവ് ബലഹീനനാണെന്ന് ഭാര്യ അവകാശപ്പെട്ടപ്പോൾ, സഹോദരിയുടെ ഭർത്താവുമായി യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് യുവാവും ആരോപിച്ചു.

റായ്ഗഡ് ജില്ലയിൽ നിന്നുള്ള ദമ്പതികൾ 2023 ഏപ്രിലിൽ വിവാഹിതരായെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവർക്കുമിടയിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ഉടലെടുക്കുകയായിരുന്നു. ഒടുവിൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി. തുടർന്ന് 2024 ജൂലൈയിൽ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. തന്റെ ഭർത്താവിന് വിവാഹജീവിതം നയിക്കാൻ കഴിവില്ലെന്നും വിവാഹത്തിന് മുമ്പ് തന്റെ കുടുംബം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ആരോപിച്ച് ജീവനാംശമായി 20,000 രൂപ ആവശ്യപ്പെട്ടു.

പ്രതികാരമായി ഭർത്താവ് യുവതിയിൽ അവിശ്വസ്തത ആരോപിക്കുകയും തനിക്ക് ജീവനാംശം നല്‍കാനാവില്ലെന്നും അവകാശപ്പെടുകയും ചെയ്തു. എന്നാൽ കുടുംബ കോടതി ഇയാളുടെ ആരോപണം തള്ളുകയും ഭാര്യക്ക് ജീവനാംശം അനുവദിക്കുകയും ചെയ്തു. തുടർന്നാണ് ഇത് ചോദ്യം ചെയ്ത് ഭാര്യയെ വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ശരിവച്ചു. ബലഹീനതയുടെ ആരോപണങ്ങൾ നിഷേധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം മെഡിക്കൽ പരിശോധന തിരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി യുവാവിനെ ഉപദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *