വിവാഹത്തിന് തൊട്ടുമുമ്പ് മരണപ്പെട്ടുപോയ മകന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനെത്തി നവവധു. കഴിഞ്ഞ മാസം വിവാഹദിനത്തില്‍ വികാരനിര്‍ഭരമായ നിമിഷത്തില്‍ അന്തരിച്ച മകന്റെ ഹൃദയം സ്വീകരിച്ച യുവാവിനെ ഒരു അമേരിക്കന്‍ വധു കണ്ടുമുട്ടി. വധുവായ കാസി വില്‍സണ്‍ ഏഴു വയസ്സുള്ള ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവിനെ തന്റെ ഏറ്റവും വലിയ ദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്.
2023 ഏപ്രില്‍ 18-ന് കാസി വില്‍സന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ റോഡപകടത്തില്‍ മരിച്ചു. തന്റെ 4 വയസ്സുള്ള ഇരട്ടക്കുട്ടികളോടും ഒരു വയസ്സുള്ള കുഞ്ഞിനോടും ഒപ്പം നോര്‍ത്ത് കരോലിനയിലൂടെ വാഹനത്തില്‍ പോകുമ്പോള്‍ ഒരു ട്രക്ക് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇരട്ടകളില്‍ ഒരാളായ മൈല്‍സ് ഗോഡ്‌ഫ്രെ അപകടത്തില്‍ മസ്തിഷ്‌കാഘാതം ഏറ്റുവാങ്ങി മരിച്ചു. അതോടെ അവന്റെ അവയവങ്ങള്‍ കാസി ദാനം ചെയ്തു. അതില്‍ ഒരാള്‍ 7 വയസ്സുള്ള സാലിഹ് അഹ്മദ് ആയിരുന്നു.
കാസി വില്‍സണെ സംബന്ധിച്ചിടത്തോളം തന്റെ മകന്റെ ഹൃദയം പേറുന്ന ഏഴൂവയസുകാരനെ കാണുന്നത് ഒരു വൈകാരിക അനുഭവമായിരുന്നു അത്. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളോട് അവന്റെ ഹൃദയമിടിപ്പ് കേള്‍ക്കണോ എന്ന് ചോദിച്ചു. അവര്‍ ഒരു സ്റ്റെതസ്‌കോപ്പ് പോലും കൊണ്ടുവന്നു. ‘ഇത് വളരെ ഹൃദയസ്പര്‍ശിയായിരുന്നു.’ വില്‍സണ്‍ പറഞ്ഞു. ‘അപകടത്തിന് ശേഷം എനിക്ക് അവനോട് ഏറ്റവും അടുത്തതായി തോന്നിയത് തീര്‍ച്ചയായും അതായിരുന്നു.’
വില്‍സണ്‍ സാലിഹിനെ ഇതിനുമുമ്പ് മുഖാമുഖം കണ്ടിട്ടില്ല. അവര്‍ ഫോണില്‍ സംസാരിക്കുകയും വില്‍സണ്‍ ജോര്‍ജിയയിലെ ഹിവാസിയിലെ തന്റെ വിവാഹത്തിന് അഹമ്മദ് കുടുംബത്തെ ക്ഷണിക്കുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ചിന്തയുമായി പോരാടുന്ന ആളുകള്‍ക്ക് തന്റെ കഥ പ്രചോദനമാകുമെന്ന് 24 കാരിയായ നവദമ്പതി പ്രതീക്ഷിക്കുന്നു.




