Lifestyle

കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; ബോഡിബിൽഡറായ കാമുകൻ ജീവനൊടുക്കി

മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ വിഷമത്തിൽ 26കാരനായ ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. കഴിഞ്ഞ ദിവസം യുവതി തൻ്റെ വിവാഹം നിശ്ചയിച്ചതായി കിരണിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *