Featured Oddly News

ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക് ! റെക്കോഡ് വില

ടോക്കിയോ: ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക്. ടോക്കിയോയിലെ ടോയോസു മീന്‍ ചന്തയില്‍ ഇന്നലെ നടന്ന ലേലത്തിലാണു ടൂണയ്ക്ക് റെക്കോഡ് വില ലഭിച്ചത്. 243 കിലോഗ്രാം ഭാരമുള്ള ഈ മീനിനെ സ്വന്തമാക്കിയത് പ്രമുഖ സുഷി ശൃംഖലയായ സുഷി സാന്‍മൈയുടെ നടത്തിപ്പുകാരായ കിയോമുറ കോര്‍പ്പറേഷനാണ്.

ഈ വര്‍ഷത്തെ ആദ്യത്തെ ട്യൂണ നല്ല ഭാഗ്യം നല്‍കുമെന്നാണു പ്രതീക്ഷയെന്നു കമ്പനി പ്രസിഡന്റ് കിയോഷി കിമുറ പറഞ്ഞു. പതിവായി പുതുവത്സര ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ടോക്കിയോയിലെ ടോയോസു മീന്‍ ചന്തയിലെ ആദ്യ ലേലത്തില്‍ സാധാരണയായി മീനുകള്‍ക്ക് വന്‍ വില ലഭിക്കാറുണ്ട്.