ശ്മശാനത്തിലെ മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് പുതിയതെന്ന പേരിൽ വിൽക്കുന്ന വൻ സംഘം ഇൻഡോറിൽ പിടിയില്‍. പ്രിയപ്പെട്ടവർക്ക് വിട നൽകുന്ന അതീവ സങ്കടകരമായ നിമിഷങ്ങളിൽ ഹിന്ദു ആചാരപ്രകാരം മൃതദേഹങ്ങളിൽ അണിയിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ശ്മശാനത്തിലെ ജീവനക്കാർ മോഷ്ടിച്ച് വിപണിയിൽ എത്തിക്കുന്നത്. ദൈനിക് ഭാസ്കർ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇൻഡോർ മുതൽ അഹമ്മദാബാദ് വരെ നീളുന്ന ഈ ക്രൂരമായ ഇടപാടുകൾ പുറംലോകം അറിഞ്ഞത്. ശ്മശാനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കി ഇസ്തിരിയിട്ട് പുതിയ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ Read More…
Tag: auction
137 വർഷത്തെ പഴക്കം, ഐഫൽ ടവറിന്റെ ഒരു കഷ്ണം സ്വന്തമാക്കാം; ലേലം തുടങ്ങുന്നത് ഒരു കോടി രൂപയിൽ!
പാരീസിന്റെ അടയാളമായ ഈഫൽ ടവറിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? വെറുമൊരു പോസ്റ്റ് കാർഡോ കളിപ്പാട്ടമോ അല്ല, ലോകപ്രശസ്തമായ ഈ സ്മാരകത്തിന്റെ ഒരു യഥാർത്ഥ ഭാഗം തന്നെ ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുകയാണ്. ചരിത്രസ്നേഹികളെയും അപൂർവ്വ വസ്തുക്കൾ ശേഖരിക്കുന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം 2026 മെയ് 21-ന് ലേലം ചെയ്യും. ‘ആർട്ട്‌ക്യൂറിയൽ’ എന്ന സ്ഥാപനമാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. ഈഫൽ ടവറിലെ പഴയ സർപ്പിളാകൃതിയിലുള്ള ഗോവണിയുടെ (Spiral staircase) Read More…
ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക് ! റെക്കോഡ് വില
ടോക്കിയോ: ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക്. ടോക്കിയോയിലെ ടോയോസു മീന്‍ ചന്തയില്‍ ഇന്നലെ നടന്ന ലേലത്തിലാണു ടൂണയ്ക്ക് റെക്കോഡ് വില ലഭിച്ചത്. 243 കിലോഗ്രാം ഭാരമുള്ള ഈ മീനിനെ സ്വന്തമാക്കിയത് പ്രമുഖ സുഷി ശൃംഖലയായ സുഷി സാന്‍മൈയുടെ നടത്തിപ്പുകാരായ കിയോമുറ കോര്‍പ്പറേഷനാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ട്യൂണ നല്ല ഭാഗ്യം നല്‍കുമെന്നാണു പ്രതീക്ഷയെന്നു കമ്പനി പ്രസിഡന്റ് കിയോഷി കിമുറ പറഞ്ഞു. പതിവായി പുതുവത്സര ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ടോക്കിയോയിലെ ടോയോസു മീന്‍ Read More…
ചൊവ്വയിൽ നിന്നുള്ള അപൂർവ ഉൽക്ക ലേലത്തിന്, വില 33 കോടി രൂപ കടക്കും ?
ചൊവ്വയിൽ നിന്നുള്ള ഒരു അപൂർവ ഉൽക്ക, ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയത്, അടുത്ത ആഴ്ച യുഎസിലെ ന്യൂയോർക്കിൽ ലേലത്തിന് വെക്കാൻ ഒരുങ്ങുന്നു. NWA 16788 എന്നറിയപ്പെടുന്ന ഈ അമൂല്യ പാറ പ്രശസ്തമായ സോഥെബിയുടെ ലേലശാലയിൽ ലേലം ചെയ്യപ്പെടും. 25 കിലോഗ്രാമിലധികം ഭാരവും 15 ഇഞ്ച് വീതിയുമുള്ള ഈ ഉൽക്ക, നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തിയ ചൊവ്വയുടെ മറ്റ് ഭാഗങ്ങളെക്കാൾ ഏകദേശം 70 ശതമാനം വലുതാണ്. ഏകദേശം 22.5 കോടി മൈൽ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷം 2023-ൽ Read More…
വൈറലായി 50കളിലെ ഇന്ത്യൻ കറൻസി: 100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തിൽ വിറ്റത് 56 ലക്ഷം രൂപയ്ക്ക്
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകൾ ഒക്കെ അപ്രത്യക്ഷമായി പകരം പുതിയ അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ ആർബിഐ ഇറക്കി. പണ്ടുണ്ടായിരുന്ന 20 രൂപയുടെ നോട്ടുകൾക്കും 50 രൂപയുടെ നോട്ടുകൾക്കും ഒക്കെ പകരം പുതിയ നോട്ടുകൾ പ്രചാരത്തിലും എത്തി. വർഷങ്ങൾക്കുശേഷം നമുക്ക് അടുത്ത തലമുറയോട് പറയാം പണ്ട് പണ്ട് കുറെ നോട്ടുകൾ ഇതുപോലെ ഉണ്ടായിരുന്നു എന്ന്. അവയുടെ ചിത്രങ്ങളും നമുക്ക് ഇന്റർനെറ്റിൽ നിന്ന് കാണിച്ചു കൊടുക്കാം. കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടും അതുകൊണ്ട് തന്നെ നെറ്റിൽ നിന്ന് Read More…
ഡെന്മാര്‍ക്കിലെ ഇതിഹാസ നാണയശേഖരം ലേലത്തിന് ; 100 വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പന
നാണയ ശേഖരം ഹോബിയാക്കിമാറ്റിയിരുന്ന ഇതിഹാസനായകന്‍ ഡാനിഷ് ബട്ടര്‍ മാഗ്നറ്റായ ലാര്‍സ് എമില്‍ ബ്രൂണിന്റെ നാണ്യശേഖരം ലേലത്തിന് വെയ്ക്കുന്നു. ആറ് പതിറ്റാണ്ടിലേറെയായി ശേഖരിച്ച നാണയങ്ങളുടെയും നോട്ടുകളുടെയും മെഡലുകളുടെയും വിപുലമായ ശേഖരണമാണ് ലേലത്തിന് വെച്ചിട്ടുള്ളത്. 1926 ല്‍ ഡാനിഷ് ദേശീയ ശേഖരത്തിലേക്ക് വിട്ട നാണയങ്ങള്‍ 100 വര്‍ഷം പഴക്കമുള്ള ഓര്‍ഡര്‍ അടുത്ത മാസം കാലഹരണപ്പെടുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയിലേക്ക് വരും. ബ്രൂണിന്റെ വ്യക്തിഗത 20,000 പീസ് ശേഖരത്തില്‍ നിന്നുള്ള ആദ്യ സെറ്റ് നാണയങ്ങളാണ് അടുത്തമാസം ലേലത്തിന് പോകുന്നത്. ഇതുവരെ വിറ്റഴിച്ചിട്ടുള്ളതില്‍ Read More…






