Movie News

ആ കാഴ്ച കണ്ട് തകർന്നുപോയി, ആ മൂന്ന് പേർ! വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല

തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്.

പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്.

‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ ഇന്നെങ്കിലും വിഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു കാര്യവും സംസാരിക്കാൻ പാടില്ല. എന്നാലും ഞാൻ പറയുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു . സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നു ഞെട്ടിപ്പോയി.കുടുംബം, കുട്ടികൾ തുടങ്ങിയ കാര്യങ്ങൾക്ക് അതുവരെ ഞാൻ വളരെ വലിയ പ്രാധ്യാന്യം നൽകി. എനിക്ക് അതിനേക്കാൾ വലുതായി ഒന്നുമില്ല. ആ കാഴ്ചകണ്ട ശേഷം, അന്ന് ഞാൻ തളർന്നു പോയി,” ബാല പറഞ്ഞു.

എത്ര വലിയ ബലവാനാണെങ്കിലും ഒരു സെക്കന്‍ഡിൽ എല്ലാം തകർന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ ഫ്രീസായി. ഇല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്. ദൈവം തീർച്ചയായിട്ടും കൊടുക്കും. മകനായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞേനെ. പറഞ്ഞതിൽ വ്യക്തതയില്ല എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, വീട്ടിൽ പോയി ആലോചിച്ചു നോക്കിയാൽ വ്യക്തത വരും എന്ന് ബാല മറുപടി പറഞ്ഞു.