തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ബിപാഷ ബസു. മകള്‍ ദേവി ബസു സിങ് ഗോര്‍ബറിന്റെ ആരോഗ്യെത്തക്കുറിച്ച് നേഹ ദൂപിയായുമായി നടത്തിയ ലൈവ് ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ബിപാഷ മകളുടെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ബിപാഷയ്ക്ക് മകള്‍ ജനിച്ചത്. ജനിച്ച് മൂന്നു ദിവസത്തിന് ശേഷം ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ രണ്ട് ഹോളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഏതാനം മാസം കാത്തിരിക്കാം എന്നും അത് സ്വയം സുഖ്യപ്പെടുന്നില്ലെങ്കില്‍ മാത്രം ശസ്ത്രക്രിയ നടത്താമെന്നുമായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ സ്വയം സൗഖ്യപ്പെടാനുള്ള സാധ്യതകള്‍ കുറവാണ് എന്നും ഡോക്ടര്‍ അന്നുപറഞ്ഞിരുന്നു എന്ന് ബിപാഷ പറയുന്നു. കാരണം ആ ഹോളുകള്‍ വലുതായിരുന്നു. ഇത്രയും ചെറിയ കുഞ്ഞിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യണം എന്ന കേട്ടപ്പോള്‍ വളരെയധികം ദുഖം തോന്നി. കുഞ്ഞിന്റെ പിതാവ് കരണ്‍ സിങ് ഗോവര്‍ ഇത്തരമോരു ശസ്ത്രക്രിയയ്ക്ക് തയാറായിരുന്നില്ല. എന്നാല്‍ ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മികച്ചതാകുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നു ബിപാഷ പറയുന്നു. മകള്‍ക്ക് മൂന്നു മാസമായപ്പോഴായിരുന്നു ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയത്. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ശസ്ത്രിയ നടത്താന്‍ സാധിച്ചു എന്നും മകള്‍ ഇപ്പോള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും താരം പറയുന്നു.
