Crime

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; 6 വയസ്സുകാരൻ ക്ലാസ്സിൽ കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രാപ്രദേശിലെ അമരാവതി വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയുടെ മർദനമേറ്റ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന കുട്ടിയാണ് മരണപ്പെട്ടത്. ഗൃഹപാഠം ചെയ്യാത്തതിനാണ് അധ്യാപിക കുട്ടിയെ അടിച്ചതെന്ന് കുടുംബം ആരോപിച്ചു. കുഴഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഉണർന്ന മകൻ സ്കൂളിൽ പോകാൻ ഏറെ Read More…

Sports

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് പുറത്ത്? പകരം 12 വർഷമായി കാത്തിരിക്കുന്ന അരങ്ങേറ്റക്കാരന്‍! റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സരാൻഷ് ജെയിൻ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. വാഷിങ്ടൺ സുന്ദറിനേറ്റ പരുക്കിനെ തുടർന്നാണ് 33കാരനായ സരാൻഷ് ടീമിൽ ഇടംപിടിച്ചത്. വലങ്കയ്യൻ ഓഫ് സ്പിന്നറായ സരാൻഷിന് വാലറ്റത്ത് ബാറ്റ് ചെയ്യാനും മികവുണ്ട്. 2014-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊളംബോ ടെസ്റ്റിൽ കുൽദീപ് യാദവിന് Read More…

Spotlight

നാലു മാസത്തിൽ 22 വധശിക്ഷ! ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ ജില്ലാ ജഡ്ജി ഏറ്റെടുത്തു

കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി Read More…

Featured Lifestyle

ഡയാനയുടെ മരണത്തിലെ ദുരൂഹതകൾക്ക് വിട; ജീവിതവും അവസാന ദിനങ്ങളും; അറിയാക്കഥകളുമായി സഹോദരന്റെ പുസ്തകം

ഡയാന രാജകുമാരിയുടെ വേർപാടിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, അവരുടെ ജീവിതകഥ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനയോടൊപ്പം വളര്‍ന്ന സഹോദരൻ ചാൾസ് സ്പെൻസറാണ് ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതയായി മാറും മുൻപേയുള്ള തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ‘സ്വാന് സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകത്തിലൂടെ ഡയാനയുടെ ജീവിതവും മരണത്തിന് തൊട്ടുമുമ്പുള്ള അവസാന ആഴ്ചയും അദ്ദേഹം ഓർത്തെടുക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഡയാനയുടെ മുപ്പതാം Read More…

Featured Spotlight

ഗ്ലൗസും വൈപ്പുകളും സിസേറിയനിടെ വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച നടന്നെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ആശുപത്രി സാമഗ്രികൾ മറന്നുവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. 19 വയസ്സുള്ള സന്ധ്യ ഗയ്ക്‌വാർഡ് എന്ന യുവതിയുടെ ശരീരത്തിലാണ് സിസേറിയനിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും വെച്ച് തുന്നിക്കെട്ടിയത്. ഓഗസ്റ്റ് ഒന്നിനാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം നാൾ യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെട്ടതോടെ യുവതിയെ അടുത്തുള്ള സ്വകാര്യ Read More…

Featured Good News

ഈ ഗ്രാമത്തിൽ മദ്യപിച്ചാൽ 5000 രൂപ പിഴ, ഒറ്റുകൊടുത്താൽ 2000 ഇൻസെന്റീവ്! വേറിട്ട ‘വൈറൽ റൂൾ’

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള വിലുന്താമാവടി എന്ന മൽസ്യത്തൊഴിലാളി ഗ്രാമം യുവതലമുറയെ മദ്യപാനത്തിന്റെ കെണിയിൽ നിന്ന് രക്ഷിക്കാനായി കൈക്കൊണ്ട ഒരു വേറിട്ട തീരുമാനത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. ഏറെക്കാലമായി മദ്യപാനം മൂലം ഒട്ടേറെ കുടുംബപ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഈ ഗ്രാമത്തിൽ, അടുത്തിടെ ഒരു പതിനെട്ടുകാരൻ മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചതാണ് നാട്ടുകാരെ പിടിച്ചുലച്ചതും ഇത്തരമൊരു മാതൃകാപരമായ നിയമത്തിലേക്ക് നയിച്ചതും. ഈ മാസം ആദ്യം മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കൾക്ക് മദ്യപിക്കുന്നതിന് പൂർണ്ണ വിലക്കുണ്ട്, Read More…

Spotlight

ഒരക്ഷരം മിണ്ടിയില്ല, പക്ഷെ കാര്യം വ്യക്തം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, അസാധാരണ പ്രതിഷേധം: വീഡിയോ

തെരുവുനായ ശല്യത്തിനെതിരെ വേറിട്ട അസാധാരണ പ്രതിഷേധവുമായി മധ്യപ്രദേശിലെ ഖണ്ട്വയിൽ ഒരു യുവാവ് രംഗത്തെത്തി. കളക്ടറേറ്റിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി ചേർന്ന യോഗത്തിലേക്ക് നായയുടെ വേഷം ധരിച്ചാണ് യുവാവ് എത്തിയത്. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായ ദീപക് റാത്തോഡും ഈ സമയം യുവാവിനൊപ്പമുണ്ടായിരുന്നു. ഇരുവരും കളക്ടർക്ക് മുന്നിൽ പരാതി ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് യുവാവ് ഇത്തരമൊരു Read More…

Crime

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭർത്താവ്; ഫോണില്‍ സ്വന്തം അമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലത്ത് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും ഗുരുതരമായ വിവിധ വകുപ്പുകൾ ചുമത്തിയാണ് നടപടി. 2022 മുതൽ വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകർത്തിയ കിടപ്പറ ദൃശ്യങ്ങളാണ് ഭർത്താവ് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് വിറ്റതെന്ന് പരാതിക്കാരി പറയുന്നു. വിദേശത്തുനിന്നും നാട്ടിലെത്തിയ ശേഷം, കുഞ്ഞിന്റെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാട്ടിയത് ചോദ്യം ചെയ്ത യുവതിയെ പ്രതി ഇസ്തിരിപ്പെട്ടിയും താക്കോൽക്കൂട്ടവും Read More…

Crime Featured

മകനെ കാണാനും അന്നം ഊട്ടാനുമെത്തി; ഒടുവിൽ അവന്റെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞ് വീണ് അമ്മ

തൊടുപുഴ: മകനെ കാണാനും അവന് ഭക്ഷണം തയ്യാറാക്കി നൽകാനുമായി വീട്ടിലേക്കെത്തിയ റേച്ചലിന്റെ യാത്ര അവസാന യാത്രയായി മാറി. ഏക മകനെക്കുറിച്ചുള്ള ഓർമ്മകളുമായി മൈലാടുംപാറയിലെ വീട്ടിലെത്തിയ അമ്മയ്ക്ക് മണിക്കൂറുകൾക്കകം മകന്റെ കൈകൊണ്ട്തന്നെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. 63-കാരിയായ റേച്ചൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്. സംഭവത്തില്‍ മകന്‍ ലിജോ (38) യെ തൊടുപുഴ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സ്‌ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്‌ച്ചലിനെ ആക്രമിച്ചതെന്നും പോലീസ്‌ പറയുന്നു. മുഖത്ത്‌ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരമായിട്ടും Read More…