ഓഫീസിലിരുന്നുള്ള ജോലിയും വ്യായാമമില്ലാത്ത ജീവിതശൈലിയും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഏത് തരം വ്യായാമം വേണമെന്നത് ഒരു പ്രധാന ചർച്ചാവിഷയമാണ്. നടത്തം ഹൃദയാരോഗ്യത്തിന്റെ അടിസ്ഥാനശിലയായി കരുതപ്പെടുമ്പോഴും, പടികൾ കയറുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നതിനും സമയം ലാഭിക്കുന്നതിനും കൂടുതൽ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏത് വ്യായാമമാണ് ഹൃദയത്തിന് കൂടുതൽ ഗുണകരം? 1. പടികൾ കയറൽ: ഉയർന്ന തീവ്രതയുള്ള വ്യായാമം (High-Intensity Powerhouse) ഗുരുത്വാകർഷണത്തിന് വിരുദ്ധമായി ശരീരത്തെ ഉയർത്തേണ്ടതിനാൽ പടികൾ കയറുന്നത് ഒരു ‘വിഗറസ് ഇന്റൻസിറ്റി’ (Vigorous-intensity) വ്യായാമമായി Read More…
Author: Priya
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും, പാകിസ്താന്‍- ന്യൂസിലന്‍ഡ് പോരാട്ടം
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ തുടങ്ങും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നാളെയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജേതാക്കളെല്ലാം ഗ്രൂപ്പ് ഒന്നിലാണെന്ന കൗതുകമുണ്ട്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസ സ്‌റ്റേഡിയത്തിലെ അതിര്‍ത്തികള്‍ വലുതാണ്. Read More…
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26-ഓളം യുവതികളെ, നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണി; ഇൻഫ്ളുവൻസർ അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ Read More…
വിവാഹമോചനം, രണ്ടാം വിവാഹം, പക; മുൻഭാര്യയെ കൊലപ്പെടുത്തി യുവാവ്; പൂച്ചട്ടികൊണ്ട് തലയടിച്ച് തകര്‍ത്തു
ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ സുനിത (30) മുൻഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കേസിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡനക്കേസ് മൂലം ഇയാളുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടതും പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ച വലിയ വിദ്വേഷത്തിന് കാരണമായി. 2022-ലായിരുന്നു സുനിതയും മഹേഷും വിവാഹിതരായത്. Read More…
‘പാതിരാത്രിയില്‍ എന്റേതാകുമോ’; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് പരാതി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഏഴര വർഷമായി താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പാളിന് മരിക്കുന്നതിന് മുൻപ് യുവതി പരാതി നൽകിയിരുന്നു. മൂന്നുമാസം മുൻപ് സ്കൂളിൽ പിആർഒ ആയി എത്തിയ സുഹൈൽ അൻസാരി, അർധരാത്രിയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചും തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. സുഹൈല്‍ അന്‍സാരി വാട്സാപ്പിലൂടെ Read More…
‘എന്തിന് ക്ഷമിക്കണം? എന്റെ ജീവിതം അവസാനിപ്പിച്ചതിനോ? കുറ്റാരോപിതനായ കുട്ടിയുടെ പിതാവിന്റെ ക്ഷമാപണം നിരസിച്ച് ഇരയുടെ അമ്മ
ന്യൂഡല്‍ഹി: ദ്വാരകയില്‍ വാഹനമിടിച്ച് ഇരുപത്തിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ൈഡ്രവറുടെ പിതാവ് നടത്തിയ ക്ഷമാപണം നിരസിച്ച് കുടുംബം. തന്റെ നഷ്‌ടങ്ങളെ തിരിച്ചുനല്‍കാന്‍ ക്ഷമാപണത്തിനു കഴിയില്ലെന്ന് മരണമടഞ്ഞ സാഹില്‍ ധനേഷ്രയുടെ മാതാവ് ഇന്ന മകാന്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സാഹില്‍ ഈ മാസം നാലിനാണ് അമിതവേഗത്തില്‍ വന്ന എസ്.യു.വി കാറിടിച്ചു മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു സംഭവം. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സാഹില്‍ സംഭവസ്‌ഥലത്തു തന്നെ മരിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സാഹിലിന്റെ തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും കൈമുട്ടിനും ഒടിവുണ്ടായതായി Read More…
അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ല, പൂര്‍ണ ലൈംഗികബന്ധം നടന്നില്ലെങ്കില്‍ ബലാത്സംഗമല്ലെന്ന് ഹൈക്കോടതി
ഛത്തിസ്‌ഗഡ്: ലൈംഗികപീഡനക്കേസില്‍, ലിംഗപ്രവേശം കൂടാതെ പുരുഷന് സ്‌ഖലനം സംഭവിച്ചാല്‍ അത് ബലാത്സംഗശ്രമം മാത്രമാണെന്നും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഛത്തിസ്‌ഗഡ് ഹൈക്കോടതി. അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ലെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് പ്രതിയുടെ തടവുശിക്ഷ ഏഴുവര്‍ഷത്തില്‍നിന്ന് മൂന്നരവര്‍ഷമായി കുറച്ചുകൊണ്ടാണ് ജസ്‌റ്റിസ് നരേന്ദ്രകുമാര്‍ വ്യാസിന്റെ വിധിപ്രസ്‌താവം. പ്രതിയുടെ ഉദ്ദേശ്യം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നു വ്യക്‌തമാണെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഐ.പി.സി. 375 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്താന്‍ ലിംഗപ്രവേശം നടന്നതായി തെളിയിക്കപ്പെടണം. 2004 മേയ് 21-ന് ഛത്തിസ്‌ഗഡിലെ ധാംതാരി ജില്ലയിലാണ് കേസിന് Read More…
മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…
‘വെറുതേ രണ്ടുചോദ്യം ചോദിച്ചു; ഊണും കഴിച്ചു പിരിഞ്ഞു’: 3 മണിക്കൂര്‍ ഇ.ഡി. മൊഴിയെടുക്കലിനെപ്പറ്റി ജയറാം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമില്‍ നിന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്നും ഇനി ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം പ്രതികരിച്ചു. രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഇ.ഡിയുടെ ചോദ്യങ്ങള്‍ എന്തായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കൊപ്പം പൂജയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിനു ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളില്‍ ഉദ്‌ഘാടനത്തിനായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണു പോറ്റിക്കൊപ്പമുള്ള പൂജയെ Read More…









