ചെന്നൈ: ഐ.പി.എല്ലിൽ ഫോം മങ്ങി ആരാധകരെ കടുത്ത നിരാശയിലാക്കിയ സഞ്ജു സാംസണ്‍ അത്യുജ്വലമായ സെഞ്ചുറിയോടെ തിരിച്ചുവന്നു.ഇതോടെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച തുടക്കം ലഭിച്ചു. സ്വന്തം തട്ടകമായ ചെപ്പോക്കിൽ മലയാളി താരം സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗുമായി സെഞ്ചുറി നേടിയതോടെ ചെന്നൈ വലിയ സ്കോറിലേക്ക് നീങ്ങുകയാണ്. വെറും 52പന്തിൽ നിന്നാണ് സഞ്ജു ഈ സീസണിലെ തന്റെ ശ്രദ്ധേയമായ 102 പൂർത്തിയാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവർ പിന്നിട്ട ചെന്നൈ രണ്ടു Read More…
Author: Priya
‘ഇന്റിമേറ്റ് സീനുകൾ പോണ്‍സൈറ്റിലിടാൻ ശ്രമം, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലൂടെയും ബിഗ് ബോസ് സീസൺ 7ലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി തിരക്കിലായ താരം ഇൻസ്റ്റഗ്രാമിൽ സബ്സ്‌ക്രിപ്ഷൻ തുടങ്ങിയതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരു ആൽബം ഷൂട്ടിംഗിനിടെ തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കാൻ ആൽബം സംവിധായകൻ ശ്രമിച്ചുവെന്നാണ് രേണുവിന്റെ ഗുരുതരമായ ആരോപണം. സംവിധായകൻ Read More…
‘സഭക്കെതിരല്ല, സംസാരിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ…’ വിവാദങ്ങൾക്കിടെ പാലാ ബിഷപ്പ് ഹൗസിലെത്തി പി.സി. ജോർജ്
കോട്ടയം: പാലാ രൂപതയിലെത്തി ബിഷപ്പിനെ സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്, ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് തർക്കങ്ങളില്ലെന്നും വ്യക്തമാക്കി. ദീപിക പത്രത്തിലെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താൻ സഭയ്ക്കല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിന് എതിരാണെന്നും കന്യാസ്ത്രീ മഠങ്ങളിലടക്കം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ നിർദേശിച്ച ബിഷപ്പിന്റെ നടപടി നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന ഇത്തരം തെറ്റുകൾ ഇനിയും ചോദ്യം ചെയ്യുമെന്നും ജോർജ് പറഞ്ഞു. മാർ Read More…
കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ച; പെൺകുട്ടികൾക്കിടയിൽ ‘ഓർഗാസം ഷോട്ടുകൾ’ തരംഗമാകുന്നു! അപകടങ്ങൾ തിരിച്ചറിയുക
ദാമ്പത്യബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികതയെന്നും പങ്കാളിയുടെ ലൈംഗികശേഷിയിൽ തൃപ്തരല്ലാത്തവർ ഏറെയാണെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ, സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുമെന്ന് അവകാശപ്പെടുന്ന ‘ഒ ഷോട്ട്’ അഥവാ ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് പ്രചാരമേറുകയാണ്. വിവാഹത്തിന് മുൻപായി പല പെൺകുട്ടികളും ഇത്തരം ചികിത്സകൾ തേടുന്നുണ്ടെന്നും ഉയർന്ന ലൈംഗികശേഷിയും ശക്തമായ രതിമൂർച്ഛയുമാണ് ഇതിലൂടെ ലഭിക്കുന്ന വാഗ്ദാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ചികിത്സാ രീതിക്ക് പിന്നിൽ വലിയ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ആശങ്കയും ശക്തമാണ്. സ്ത്രീകളുടെ സ്വന്തം രക്തത്തിൽ Read More…
ചെലവ് 118 കോടി, പക്ഷേ ഫലം പൂജ്യം: ഐപിഎൽ 2026-ലെ വിലകൂടിയ താരങ്ങളുടെ അവസ്ഥ
ഐപിഎൽ 2026-ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒഴികെയുള്ള എല്ലാ ടീമുകളും ഇതിനോടകം മൂന്ന് മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. ടൂർണമെന്റ് അതിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും, ലേലത്തിൽ കോടികൾ വാരിക്കൂട്ടിയ പല പ്രമുഖ താരങ്ങളും ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നതാണ് നിലവിലെ കാഴ്ച. രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ രവി ബിഷ്ണോയി മാത്രമാണ് തന്റെ വിലയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നത്. ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾക്കായി ടീമുകൾ ആകെ ചെലവാക്കിയത് 125.20 കോടി രൂപയാണ്. ഇതിൽ മികച്ച Read More…
വർഷങ്ങളായി ക്രൂരലൈംഗിക പീഡനം; വേഷം മാറിയെത്തിയ 7 വനിതാ പോലീസ് സംഘം പ്രതികളെ കുടുക്കിയതിങ്ങനെ
നാസിക്കിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി നടന്നു വന്നിരുന്ന ക്രൂരമായ ലൈംഗിക പീഡനവിവരങ്ങൾ വേഷം മാറി എത്തിയ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പുറത്തുകൊണ്ടുവന്നത്. കമ്പനിക്കുള്ളിൽ നടന്ന ഒരു മീറ്റിംഗിനിടെ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘം, പ്രതികൾ സ്ത്രീകളോട് മോശമായി പെരുമാറുന്നത് നേരിൽ കാണുകയും അവരെ കയ്യോടെ പിടികൂടുകയും ചെയ്തു. കേസിൽ ശക്തമായ തെളിവുകൾക്കായി നാൽപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് നിലവിൽ പരിശോധിച്ചു വരികയാണ്. ടീം ലീഡർമാർ, എച്ച്.ആർ പ്രതിനിധി എന്നിവരുൾപ്പെടെ Read More…
പിള്ളേര് അടിയോടടി…. ! വൈഭവ് 26 പന്തിൽ 78, ജുറേൽ 43 പന്തിൽ 81*; റോയൽ പോരിൽ രാജസ്ഥാന് ആറു വിക്കറ്റ് ജയം
ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയയാത്ര തുടർന്നു. ആർസിബി മുന്നോട്ടുവെച്ച 202 റൺസ് എന്ന വലിയ വിജയലക്ഷ്യം വെറും 18 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ എട്ട് പോയിന്റുകളുമായി നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 43 പന്തിൽ നിന്ന് 81 റൺസെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായക Read More…
മാന്യമായത് മാത്രം, മറ്റൊന്നും പ്രതീക്ഷിക്കണ്ട, 390 രൂപ: സബ്സ്ക്രൈബേഴ്സിനോട് നടി അന്ന രാജൻ
തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് വിശദീകരണവുമായി നടി അന്ന രാജൻ രംഗത്തെത്തി. ഏകദേശം രണ്ട് വർഷം മുൻപാണ് താൻ ഈ സബ്‌സ്‌ക്രിപ്ഷൻ സൗകര്യം തുടങ്ങിയതെന്ന് താരം വ്യക്തമാക്കി. നിലവിൽ 390 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അന്ന രാജൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടന ചടങ്ങുകളിൽ സജീവമായ താരം, ‘എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം’ എന്ന കുറിപ്പോടെ Read More…
‘അങ്ങനെയെങ്കില്‍ ഉമ തോമസ് ജയിച്ചേക്കും..’; തൃക്കാക്കരയിലെ സാധ്യതകള്‍ അഖില്‍ മാരാര്‍ പറയുന്നു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ . പിണറായി സർക്കാരിനോടും നിലവിലെ എംഎൽഎയോടും എതിർപ്പുള്ളവരും, മാറ്റം ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടർമാരും എൻഡിഎയ്ക്ക് ഒപ്പം നിന്നതാണ് വോട്ടിങ് ഉയരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും അതിന്റെ ഫലം മെയ് നാലിന് അറിയാമെന്നും അഖിൽ മാരാർ വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നും അവിടെ ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം വോട്ട് കൂടേണ്ട കാര്യമില്ലെന്നുമാണ് അഖിലിന്റെ Read More…









