Spotlight

‘രാജ്യത്തെ ഏറ്റവും സുന്ദരിയേയും 1 ബില്യൺ ഡോളറും വേണം, അല്ലെങ്കില്‍….’; വിചിത്ര ആവശ്യവുമായി യുഗാണ്ടന്‍ സൈനിക മേധാവി

യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ തുർക്കിക്ക് നേരെ ഉയർത്തിയ വിചിത്രമായ ആവശ്യങ്ങളും ഭീഷണികളുമാണ് ഇപ്പോൾ നയതന്ത്ര ലോകത്ത് ചർച്ചയാകുന്നത്. തുർക്കിയുമായുള്ള നയതന്ത്രബന്ധം തകരാതിരിക്കാൻ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സൊമാലിയയിലെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ യുഗാണ്ടൻ സൈന്യം നൽകിയ ദീർഘകാല സംഭാവനകൾക്ക് പകരമായി ഒരു ബില്യൺ ഡോളർ നൽകണമെന്നതാണ് ആദ്യത്തെ ആവശ്യം. എന്നാൽ രണ്ടാമത്തെ ആവശ്യമാണ് ഏറെ വിവാദമായത്; തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തനിക്ക് വിവാഹം കഴിച്ചു നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. Read More…

Celebrity

ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ ; ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി

മുംബൈ∙ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവർ ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസമാണ്. ഗ്രാമി നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അവർ സംഗീത കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തിൽ സംഗീതം പഠിച്ച അവർ Read More…

Celebrity

അറിയാതെ പറ്റിപ്പോയതെന്ന് മഞ്ജു വാരിയരെ കയറിപ്പിടിച്ച് ചുംബിച്ച ആരാധിക; മറുപടിയുമായി നടി

നടി മഞ്ജു വാര്യരെ വേദിയിൽ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി ആരാധിക തന്നെ രംഗത്തെത്തി. താൻ ചെയ്തത് തെറ്റായിപ്പോയെന്ന് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യുവതിയുടെ പ്രതികരണം. കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹം നേരിട്ട് കണ്ടപ്പോൾ അറിയാതെ സംഭവിച്ചുപോയതാണെന്നും ആ സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. നേരിട്ട് കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്ന് താൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും അത് സത്യമായപ്പോൾ നിയന്ത്രിക്കാനായില്ലെന്നും അവർ വ്യക്തമാക്കി. യുവതിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട മഞ്ജു Read More…

Oddly News

ഹിന്ദുക്കള്‍ ചായ കുടിക്കരുത്; ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍; സാധ്വി ശ്രദ്ധ ഗോപാല്‍

ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നതിന് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ദീദി എന്ന് വിളിക്കപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാൽ രംഗത്തെത്തി. വ്യാസ് പീഠത്തിൽ ഭക്തരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അവർ ഈ പരാമർശം നടത്തിയത്. ചായ കുടിക്കുന്നവരും ഗോഹത്യ നടത്തുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് പറയുന്ന സാധ്വിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വന്തം സംസ്കാരം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കൾ ചായ ഉപേക്ഷിക്കണമെന്നും അവർ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ പൂർവികർ ചായ കുടിക്കാതെയാണ് ജീവിച്ചതെന്നും അതുകൊണ്ട് Read More…

Spotlight

ജസ്റ്റ് പാസ് ! എക്കാലവും ജയിക്കുന്ന ‘51’ മണ്ഡലങ്ങള്‍; 20 അധിക സീറ്റുകൾ നേടുക അസാധ്യമല്ലെന്ന് സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും ബൂത്ത് കണക്കുകൾ നിരത്തി ഇടതുമുന്നണി അവകാശപ്പെടുന്നു. 2011 മുതൽ 2021 വരെ ഇടതുപക്ഷത്തെ തുണച്ച 51 മണ്ഡലങ്ങളിലാണ് സി.പി.എം പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 20 അധിക സീറ്റുകൾ നേടുക അസാധ്യമല്ലെന്നാണ് മുന്നണിയുടെ പൊതുവായ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ 99 സീറ്റുകളിൽ ചിലത് കുറഞ്ഞേക്കാമെങ്കിലും 71 മുതൽ 77 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താൻ കഴിയുമെന്ന് സി.പി.എം ബൂത്തുതല കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലെ Read More…

Featured Spotlight

കേരളത്തെപ്പറ്റി ABCD അറിയാത്ത പ്രസിഡന്റ്, BJP എവിടെ എത്തി? സഭാ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി.പി. സെന്‍കുമാര്‍

കേരളത്തെപ്പറ്റി എ.ബി.സി.ഡി. അറിയാത്തവര്‍ കേരളത്തിലെ ബി.ജെ.പിയെ എവിടെ എത്തിച്ചുവെന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍. സഭാ വിഷയത്തില്‍ പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പിന്തുണച്ചു ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പിലാണ്‌ ഈ ചോദ്യം. കോര്‍ ഹിന്ദുവിനെ വിട്ടു ബി.ജെ.പി. ക്രിസ്‌ത്യന്‍ ഔട്ട്‌ റീച്ചിനായി പോയപ്പോള്‍തന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ചത്തിസ്ഗഡ്‌ പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ്‌ ഇട്ടതാണ്. Read More…

Spotlight

28 വര്‍ഷമായി പാര്‍ട്ടി ഓഫീസിലെ പ്യൂണ്‍, തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി.

ഗാന്ധിനഗര്‍: പാര്‍ട്ടി ഓഫീസിലെ സഹായിക്ക്‌ മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിത്വം നല്‍കി ബി.ജെ.പി. ഗുജറാത്തിലെ മെഹ്‌സാനയില്‍ പാര്‍ട്ടി ജില്ലാ ആസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്ന രമേഷ്‌ ഭില്‍ എന്ന അമ്പതുകാരനാണ്‌ അംഗീകാരം. ദീര്‍ഘകാലത്തെ സമര്‍പ്പിത സേവനം മാനിച്ചാണ്‌ പാര്‍ട്ടി അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയാക്കിയതെന്ന്‌ ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. പത്താംക്ലാസ്‌ വിദ്യാഭ്യാസമുള്ള ഭില്‍ മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13-ാം വാര്‍ഡില്‍നിന്നാണു മത്സരിക്കുന്നത്‌. പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന്‌ ഇന്നലെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി ജില്ലാ ഓഫീസില്‍ 28 വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്‌. Read More…

Featured Sports

ഇത് ബൗളിംഗോ അതോ ഏറോ? ഉസ്മാൻ താരിക്കിനെ നേരിടാൻ വിസമ്മതിച്ച് ഡാരിൽ മിച്ചൽ! വീഡിയോ

പിഎസ്എൽ 2026-ൽ ക്വട്ട ഗ്ലാഡിയേറ്റേഴ്സും റാവൽപിണ്ടിസും തമ്മിൽ നടന്ന മത്സരത്തിൽ, പാകിസ്ഥാൻ ബൗളർ ഉസ്മാൻ താരിക്കിനെ നേരിടാൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ വിസമ്മതിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. താരിക്കിന്റെ ബൗളിംഗ് ആക്ഷൻ നേരത്തെ തന്നെ സംശയനിഴലിലായിരുന്നു. താരിക് പന്തെറിയാൻ ഓടിയടുത്തപ്പോൾ മിച്ചൽ ക്രീസിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഒന്നിലധികം തവണ താരം ഇത് ആവർത്തിച്ചു. താരിക് പന്തെറിയുന്നതിനിടയിൽ അസ്വാഭാവികമായി നിർത്തുന്നുണ്ടെന്ന് മിച്ചൽ അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് അമ്പയർമാർ മിച്ചലുമായി സംസാരിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരിക് പന്തെറിയുമ്പോൾ Read More…

Crime

അഭിഭാഷകനെ നടുറോഡില്‍ വെടിവെച്ചു കൊന്നു, വണ്ടി സ്റ്റാർട്ടാകാതെ അക്രമികൾ കുടുങ്ങിയത് മിനിറ്റുകളോളം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ലഖ്‌നൗ: യു.പിയില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന്‌ അക്രമികള്‍. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന്‌ സ്‌റ്റാര്‍ട്ടിങ്‌ ട്രബിള്‍ ഉണ്ടായതോടെ ഓടിക്കൂടിയവര്‍ക്ക്‌ നേരേയും അക്രമികള്‍ തോക്കുചൂണ്ടി. മിര്‍സാപുരിന്‌ സമീപത്തെ കട്വാരു കാ പുരയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജീവ്‌ സിങ്‌ എന്ന അഭിഭാഷകനാണ്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. പതിവ്‌ പ്രഭാതനടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അഭിഭാഷകന്‍. ബൈക്കിലെത്തിയ രണ്ട്‌ അക്രമികളില്‍ ഒരാള്‍ പുറത്തിറങ്ങി നാടന്‍ തോക്ക്‌ ഉപയോഗിച്ച്‌ സിങ്ങിനെ തൊട്ടടുത്ത്‌ നിന്ന്‌ വെടിവെക്കുകയായിരുന്നു. സംഭവസ്‌ഥലത്ത്‌ തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു. കൊലപാതകത്തിന്‌ ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ Read More…