Crime

കീര്‍ത്തന, കാവ്യ, നീഷ്‌മ… 3 അധ്യാപികമാരും MDMA ഉപയോഗിക്കുന്നവര്‍, ഡെലിവറി ബോയിയുടെ അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാട്

വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ Read More…

Crime Featured

വാടകവീട്ടില്‍ താമസിപ്പിക്കും; ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ കൈക്കലാക്കുന്ന സംഘം പിടിയില്‍

പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ Read More…

Spotlight

സി.ജെ.പി. പ്രക്ഷോഭം: പങ്കെടുത്തതിൽ 101 കൊലക്കേസ് പ്രതികന്ന് പൊലീസ്, പ്രതിഷേധക്കാരിൽ 2,873 പേർ ക്രിമിനലുകൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡൽഹി പൊലീസ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 989 പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതികളാണ്. പൊലീസിന്റെ കണക്കനുസരിച്ച് 101 പേർ കൊലപാതകക്കേസിലും 62 പേർ കൊലപാതകശ്രമത്തിലും 284 പേർ കവർച്ചയിലും 61 പേർ ബലാത്സംഗക്കേസിലും ഉൾപ്പെട്ടവരാണ്. കൂടാതെ പോക്സോ കേസിൽ പ്രതികളായ Read More…

Hollywood

രണ്ട് ചുംബനരംഗങ്ങൾ വെട്ടി, ചില വാക്കുകൾക്ക് മ്യൂട്ട് ; ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യ്ക്ക് ഇന്ത്യയിൽ യു/എ 13+ സർട്ടിഫിക്കറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന് സെൻസർ ബോർഡ് ‘യു/എ 13+’ സർട്ടിഫിക്കറ്റ് നൽകി. പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചുകൊണ്ടാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. സിനിമയിലെ രണ്ട് ചുംബനരംഗങ്ങൾ പൂര്ണ്ണമായി നീക്കം ചെയ്യാനും ഇംഗ്ലീഷ് സംഭാഷണങ്ങളിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ മ്യൂട്ട് ചെയ്യാനോ ഒഴുവാക്കാനോ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, മദ്യപിക്കുന്ന രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് സന്ദേശം നൽകാനും നിർദേശമുണ്ട്. എന്നാൽ സിനിമയുടെ പ്രധാന Read More…

Featured Oddly News

പൊതുദര്‍ശനം, ചടങ്ങുകള്‍ പൂര്‍ത്തിയാക്കി; ചിതയിലേക്കെടുക്കാന്‍നേരം ബന്ധുക്കൾ ഞെട്ടി; മൃതദേഹം മാറി !

ചെന്നൈ സ്റ്റാന്‍‌ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് ജീവനൊടുക്കിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് മാറിപ്പോയത്.  കവരപ്പേട്ട പടമ്പാക്കം സ്വദേശിയായ 19 വയസ്സുള്ള അനുഷ്‌ക, മണലി സ്വദേശിയായ 18 വയസ്സുള്ള പ്രിയദര്‍ശിനി എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രി അധികൃതർ ബന്ധുക്കള്‍ക്ക് മാറി വിട്ടുനല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രിയദര്‍ശിനിയുടേതെന്ന പേരിൽ അനുഷ്‌കയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ വീട്ടുകാർക്ക് കൈമാറിയത്. ഈ മൃതദേഹവുമായി വീട്ടിലെത്തിയ പ്രിയദര്‍ശിനിയുടെ ബന്ധുക്കള്‍ പൊതുദര്‍ശനവും സംസ്കാരച്ചടങ്ങുകളും നടത്തുന്നതിനിടെ, ചിതയിലേക്ക് Read More…

Spotlight

‘ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണവര്‍, സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലും’; അധിക്ഷേപത്തില്‍ ടി.ജി.ക്കെതിരെ അന്വേഷണം

ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകർക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സൈബർ സെൽ ഐ.ജിക്കാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മോഹൻദാസ് ജന്തർ മന്തറിലെ പ്രതിഷേധക്കാരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പ്രക്ഷോഭ സ്ഥലത്ത് കൂട്ടബലാത്സംഗം നടക്കുമെന്നും, അതിനെക്കുറിച്ച് പരാതിയുണ്ടാവില്ലെന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് അവിടെയുള്ളതെന്നുമായിരുന്നു Read More…

Celebrity

സിജെപി തട്ടിപ്പുകാരുടെ കൂട്ടം; അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ- തുറന്നടിച്ച് മാധവ് സുരേഷ്

സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് രംഗത്തെത്തി. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും Read More…

Crime

ബലാല്‍സംഗപരാതി നല്‍കി; അകത്തായ പ്രതിയെ വിവാഹം കഴിക്കണമെന്ന് അതിജീവിത; ഒടുവില്‍ ദാ ട്വിസ്റ്റ്…

ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിലായ പ്രതിയെത്തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വിഷം കഴിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടക്കുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുവതി ഈ ഘോരകൃത്യം ചെയ്തത്. തനിക്ക് വിവാഹവാഗ്ദാനം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി ചൗരി ചൗര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ യുവാവ് ജയിലിലായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന് Read More…

Crime

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്

തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് ഭർത്താവ് തീയിട്ടു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 വയസ്സുള്ള വെങ്കട്ട രമ്മണയാണ് മരണപ്പെട്ടത്. ഡോക്ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് ഭാര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ ഈ നടപടി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിലുള്ള ഗോത്രവർഗ്ഗക്കാരിയാണ് മരിച്ച വെങ്കട്ട രമ്മണ. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ Read More…