കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ Read More…
Author: Priya
തൈറോയ്ഡ് രോഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം
ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗാവസ്ഥകള്‍ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈപ്പോതൈറോയ്ഡിസത്തെ ബാധിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് Read More…
‘രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും’; റിനി ആന്‍ ജോര്‍ജിന് ഭീഷണി
ലൈംഗികപീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന് ആദ്യമായി തുറന്നുപറഞ്ഞ നടി റിനി ആന്‍ ജോര്‍ജിന് ഭീഷണി. രണ്ടുപേര്‍ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയതായി റിനി പറഞ്ഞു. രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നടി പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. പൂർണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതി വാക്കാൽ പറഞ്ഞു. ബലാത്സംഗ കേസിൽ Read More…
കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി കുടിയന്മാരുടെവക പൊരിഞ്ഞ അടി
കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ മദ്യപ സംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സംഘര്‍ഷാന്തരീക്ഷത്തില്‍ അഴിഞ്ഞാടിയ ലഹരിസംഘത്തിനെതിരെ കേസെടുക്കാതെ പൊലീസ് ശാസിച്ചുവിട്ടു. നടക്കാവിലെ ഹോട്ടിലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് രണ്ടാം സംഘവും വാങ്ങിത്തരണമെന്ന് ആദ്യസംഘവും നിലപാടെടുത്തു. വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ Read More…
കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്
കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ Read More…
ഇന്ത്യന്‍ പേസര്‍മാരുടെ നിറംമങ്ങുന്നു, മുഹമ്മദ് ഷാമിക്കായി മുറവിളി
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറംമങ്ങിയതിനുപിന്നാലെ വെറ്ററന്‍ താരം മുഹമ്മദ് ഷാമിക്കായി മുറവിളി. നിലവില്‍ പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഷാമിക്കായി വാദിക്കുന്നവര്‍ക്കു ബലമേകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍നിന്ന് ഷാമിയെ ഒഴിവാക്കിയത് നീതികേടാണെന്നാണ് വാദം.സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായാണ് ഷമി കളിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പഴയ പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്നു Read More…
റെയില്‍വേ ട്രാക്കിനു നടുവില്‍ ആട്ടുകല്ല്; മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, അട്ടിമറി സംശയം
കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു Read More…
ഇത്രയൊക്കെ അപമാനിച്ചിട്ട് ഇനി എന്ത് ഒത്തുതീർപ്പ്? ഹരീഷ് കണാരൻ കള്ളം പറയുന്നുവെന്ന് ബാദുഷ
കടം വാങ്ങിയ 20ലക്ഷംരൂപ തിരിച്ചുകൊടുത്തില്ല എന്ന ആരോപണത്തില്‍ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്. ‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് Read More…
ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍ക്ക് കൈയടിയും വിമര്‍ശനവും
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍. View this post on Instagram A post Read More…









