നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ യൂട്യൂബിൽ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചാനലായി ഇന്ത്യയിൽ നിന്നുള്ള ‘ബന്ദർ അപ്നാ ദോസ്ത്’ (Bandar Apna Dost) മാറി. പ്രതിവർഷം ഏകദേശം 38 കോടി രൂപ ($4.25 Million) ആണ് ഈ ചാനലിന്റെ വരുമാനം. എന്താണ് ‘എഐ സ്ലോപ്പ്’ (AI Slop)?മനുഷ്യന്റെ ഇടപെടൽ വളരെ കുറഞ്ഞ രീതിയിൽ, പൂർണ്ണമായും എഐ ടൂളുകൾ Read More…
Author: Priya
നാലുവയസുകാരന്റെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു, കൊന്നത് ടൗവല്‍വച്ച് കഴുത്ത് മുറുക്കി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമ്മയെ അനുവദിച്ചില്ല
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. Read More…
ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതേവിട്ടു
ചെങ്ങന്നൂര്‍: എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കുത്തേറ്റു മരണപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേവിട്ടു. 2012 ജൂലൈ 16 ന് നടന്ന സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 20 പേരായിരുന്നു പ്രതികള്‍. പ്രതികളെ വെറുതേ വിട്ട നടപടിയില്‍ നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷനും എബിവിപിയും വ്യക്തമാക്കി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്. പ്രതികളായ 20 പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. 2012 ജൂലൈ 16-ന് ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം Read More…
വൃഷഭ; മോഹൻലാലിന്റെ ഏറ്റവും വലിയ പരാജയ ചിത്രം ? മുടക്ക് 70കോടി, മൂന്നാംദിനം കളക്ഷൻ വെറും ₹24 ലക്ഷം; ഇതുവരെ ആകെ ഒരു കോടി
മോഹൻലാലിന്‍റെ ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭക്ക് ബോക്സ് ഓഫിസിൽ വൻ തകർച്ച. പുറത്തിറങ്ങി ആദ്യ ശനിയാഴ്ച ചിത്രത്തിന് രാജ്യവ്യാപകമായി 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിലീസായ മോഹൻലാലിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ബറോസിനെക്കാൾ വലിയ പരാജയമായി വൃഷഭ മാറിയെന്നാണ് വിലയിരുത്തൽ. ഈ രീതിയിലാണെങ്കിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ മൂന്ന് കോടിയിൽ താഴെയായേക്കാം. ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. Read More…
നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിച്ച ഗ്ലാമര്‍ താരം! ഫ്രഞ്ച് സിനിമയിലെ സെക്‌സ് ബോംബ്, വിവാദങ്ങള്‍ ഹരമായിരുന്ന ബ്രിജിറ്റ്
‘ഒരു നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’ – ബ്രിജിറ്റ് ബാര്‍ദോയുടെ ആ തുറന്നുപറച്ചില്‍ ഏറെ വിവാദമായി. സ്വന്തം കുടുംബം പോലും അവരെ കൈവിട്ടു. പക്ഷേ, പ്രതിച്‌ഛായകളില്‍ വിശ്വസിക്കാത്ത ബ്രിജിറ്റിന് വിവാദങ്ങള്‍ ഹരമായിരുന്നു.ഒരു കാലത്ത് ഫ്രഞ്ച് സിനിമയെ മാറ്റിമറിച്ച സെക്‌സ് ബോംബായിരുന്നു അവര്‍. ആ ഗ്ലാമര്‍ വേഷം 39-ാം വയസില്‍ അഴിച്ചുവച്ചു. പിന്നീട് മൃഗസംരക്ഷണ പ്രവര്‍ത്തകയെന്ന നിലയിലാണു ലോകം ബ്രിജിറ്റിനെ അറിഞ്ഞത്. 1950കളിലെ സിനിമയില്‍ സ്‌ത്രീകളുടെ ലൈംഗിക വിമോചനത്തിന്റെ പ്രതീകമായിരുന്നു അവര്‍. ആ പ്രതിച്‌ഛായ മടുത്തപ്പോള്‍ ഗൗരവമുള്ള റോളുകള്‍ക്കായി Read More…
‘അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ ഭാവന, കാലം കാത്തിരുന്ന തിരിച്ചുവരവ്’, ‘അനോമി’ വരുന്നു, തൊണ്ണൂറാം ചിത്രം
മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് Read More…
ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍
തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച് ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 221 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച് ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2024 ല്‍ Read More…
അനിയത്തിയെ പ്രണയിച്ച് ഉപേക്ഷിച്ചു, ചേച്ചിയെ വലയില്‍ വീഴ്ത്തി 25പവനും 20ലക്ഷവും കവര്‍ന്നു; യുവാവ് പിടിയില്‍
പ്രണയം അഭിനയിച്ച് യുവതിയില്‍നിന്നും 20ലക്ഷം രൂപയും 25 പവണും തട്ടിയെടുത്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശുഭം ശുക്ലയെന്ന 29കാരനാണ് പിടിയിലായത്. അതീവഗുരുതരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയത്തിലാകുകയും ലൈംഗീകമായി അവരെ ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് Read More…
എനിക്ക് സ്വന്തമായി കോണ്ടം നിർമാണശാലയുണ്ട്; തുറന്നു പറയാൻ മടിയില്ലെന്ന് തന്യ മിത്തൽ
സ്വന്തമായി കോണ്ടം നിർമാണശാലയുണ്ടെന്നും അവിടെ നിരവധി ജോലിക്കാരുണ്ടെന്നും തന്യ വ്യക്തമാക്കി. ‘‘ഈ വ്യവസായം തിരഞ്ഞെടുക്കുന്നത് അസാധാരണമായും ഇതേപറ്റി സംസാരിക്കുന്നത് മോശമായും ആളുകൾ പലപ്പോഴും കാണുന്നു. ഇവിടെയുള്ള അത്യാധുനിക യന്ത്രങ്ങളെല്ലാം ഇറക്കുമതി ചെയ്തതാണ്. ലെബോറട്ടറിയിൽ പരിശോധിച്ച ശേഷമാണ് ഉത്പന്നം വിതരണത്തിന് അയയ്ക്കുന്നത്. ’’–തന്യ പറഞ്ഞു. തന്യ ഫാക്ടറിയിലെ തൊഴിലാളികളോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. തന്യയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുള്ളതായി തൊഴിലാളികളും സമ്മതിക്കുന്നുണ്ട്. എന്നാൽ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ളത് വ്യാജ പ്രചരണങ്ങളാണെന്നും തന്യ കൂട്ടിച്ചേർത്തു. വിശ്വാസവും പിന്തുണയും നൽകുന്നവർക്കു വേണ്ടിയാണ് വിഡിയോ Read More…









