Featured Spotlight

ജീവിതകഥ സിനിമയാകും മുമ്പേ വിയോഗം; ഓർമയായത്​ നക്‌സല്‍ സമരനായകനിൽ നിന്നും സു​വി​ശേ​ഷ​ക​നിലെത്തിയ ജീവിതം

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്റെ ജീവിത കഥ സിനിമയാക്കുന്നതിന്റെ ഒരുക്കം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യും ന​ക്സ​ൽ നേ​താ​വാ​യും ത​യ്യ​ൽ​കാ​ര​നാ​യും പി​ന്നീ​ട്​ സു​വി​ശേ​ഷ​ക​നാ​യു​മു​ള്ള സ്റ്റീ​ഫ​ന്‍റെ ജീ​വി​തം കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണ്. ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുക. സ്റ്റീഫനെ കാരവാനില്‍ കൊച്ചിയിലെത്തിച്ച് സിനിമ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. നടന്‍ വിനായകന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ സ്റ്റീഫനെ സന്ദര്‍ശിക്കാന്‍ വടാട്ടുപാറയില്‍ വരുമായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. വിദേശത്തു നഴ്‌സായ മകള്‍ ദ്യുതിയുടെ Read More…

Featured Good News

അര്‍ധരാത്രി സ്‌റ്റോപ്പിലിറങ്ങാന്‍ മറന്ന് അമ്മയും കുഞ്ഞും; 17 കിലോമീറ്റര്‍ തിരിച്ചോടി കെ.എസ്.ആര്‍.ടി.സി.

കൊച്ചി: അര്‍ധരാത്രി സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. 17 കിലോമീറ്ററേളാം ബസ് ഇതിനായി തിരിച്ചുപോയി.ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ഗകെ.എല്‍. 15 എ 2964 നമ്പര്‍ ബസിലെ ജീവനക്കാരാണ് അര്‍ധരാത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണു യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പ്. വണ്ടി നിര്‍ത്തി ഏതാനും പേര്‍ സറ്റോപ്പില്‍ Read More…

Celebrity Featured

നവാസ് അവസാനമഭിനയിച്ച സിനിമ; ഇനിയെന്റെ മോന്റെ പടം ആരും കാണില്ലല്ലോ… വിതുമ്പി രഹ്നയുടെ വാപ്പ കൊച്ചിന്‍ ഹസ്സനാര്‍

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നു കലാഭവന്‍ നവാസിന്റേത്. ഭാര്യയും അഭിനേത്രിയുമായ രഹ്നയെയും കുടുംബത്തെയും സഹോദരങ്ങളെയുമൊ​ക്കെ ഒരുപാട് സ്നേഹിച്ചിരുന്ന നവാസിന്റെ വേര്‍പാടുണ്ടാക്കിയ വിള്ളലില്‍ നിന്ന് ഇതുവരെ ആവരാരും തന്നെ മുക്തരായിട്ടില്ല. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്ന് നവാസ് മരണപ്പെട്ടത്.ഇപ്പോഴിതാ തന്റെ മരുമകന്റെ അവസാന സിനിമയെക്കുറിച്ച് ഭാര്യപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാരുടെ വാക്കുകളാണ് ആരാധകരെ നൊമ്പരത്തിലാഴ്ത്തുന്നത്. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് Read More…

Crime

കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായില്ല. ഇതിൻ്റെ Read More…

Movie News

ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട Read More…

Health

പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റം; പരീക്ഷണം എലികളില്‍ വിജയം, പാര്‍ശ്വഫലങ്ങളില്ല

ലണ്ടന്‍: പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലുമായി സ്‌പാനിഷ്‌ ശാസ്‌ത്രജ്‌ഞര്‍. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളില്ലാതെ എലികള്‍ രോഗമുക്‌തി നേടി. ഇതു സംബന്ധിച്ച പഠനം നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌ (പി.എന്‍.എ.എസ്‌.) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.കാന്‍സര്‍ ട്യൂമറുകളെ പരാജയപ്പെടുത്താന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ സാധിച്ചത്‌ മൂന്നുതരം സംയോജിത ചികിത്സയിലൂടെയാണ്‌. ഈ ചികിത്സരീതി, സാധാരണയായി കണ്ടുവരുന്ന ചികിത്സാ പ്രതിരോധത്തെയും മറികടക്കുന്നു. നിലവില്‍, പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ക്ക്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫലപ്രാപ്‌തി നഷ്‌ടപ്പെടുന്നു, കാരണം ട്യൂമറുകള്‍ മരുന്നിനോട്‌ പ്രതിരോധം നേടുന്നു.പുതിയ ചികിത്സാ രീതി പാന്‍ക്രിയാറ്റിക്‌ Read More…

Lifestyle

‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും Read More…

Crime Featured

‘ഫോൺ കട്ടാകും മുൻപ് അലർച്ച, നിന്റെ സഹോദരി മരിച്ചു, വന്ന് ബോഡി കൊണ്ടുപോയ്ക്കോ’ വനിതാ കമാൻഡോയുടെ ദാരുണാന്ത്യത്തിൽ വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ സ്വാറ്റ്‌ കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാജല്‍ ചൗധരി(27)യാണു കൊല്ലപ്പെട്ടത്‌. കാജല്‍ നാല്‌ മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിരോധ മന്ത്രാലയത്തിലെ ക്ലര്‍ക്ക്‌ കൂടിയായ ഭര്‍ത്താവ്‌ അങ്കൂറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊലപ്പെടുത്തുന്നതിന് മുൻപ് ഭർത്താവ് അങ്കുർ തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ നിഖിൽ. സംഭവദിവസം താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവച്ചെന്നും ക്ഷുഭിതനായ അങ്കുർ ഫോൺ പിടിച്ചുവാങ്ങിയ ശേഷം സഹോദരിയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് തന്നോടു പറഞ്ഞെന്ന് നിഖിൽ അറിയിച്ചു. ‘കഴിഞ്ഞ Read More…

Crime

കാമുകന്റെ വീട്ടില്‍ യുവതിയുടെ മരണം: പ്രതി കാമുകനല്ല, ബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിത്തൂക്കിയ തടിക്കച്ചവടക്കാരന്‍ കുറ്റക്കാരന്‍

പത്തനംതിട്ട: കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്‌സ്‌ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന്‌ വിളിക്കുന്ന നസീര്‍ (39) ആണ്‌ പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിനു വന്ന നസീര്‍ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ്‌ പ്രതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ്‌ കോടതി നാളെ വിധി പ്രഖ്യാപിക്കും. പെരുമ്പെട്ടി പോലീസ്‌ 2019 ഡിസംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത മല്ലപ്പള്ളിനിയുടെ ആത്മഹത്യയാണ്‌ ക്രൂരമായ Read More…