ഇന്ത്യൻ യുവതാരം അഭിഷേക് ശർമയ്ക്കെതിരെ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. ഒരു പാകിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിർ അഭിഷേകിനെ പരിഹസിച്ചത്. അഭിഷേക് വെറുമൊരു സ്ലോഗറാണെന്നും ബാറ്റിംഗിൽ സാങ്കേതികത്തികവില്ലെന്നുമാണ് ആമിറിന്റെ വാദം. എട്ട് ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് താരം നന്നായി കളിക്കുന്നതെന്നും, കിട്ടുന്ന പന്തുകളെല്ലാം അടിച്ചുപറത്താൻ ശ്രമിക്കുന്നതിനാൽ പുറത്താകാൻ സാധ്യത കൂടുതലാണെന്നും ആമിർ പറഞ്ഞു. ശരീരത്തോട് ചേർത്ത് പന്തെറിഞ്ഞാൽ അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലുണ്ടായിരുന്ന റാഷിദ് ലത്തീഫും ആമിറിനെ Read More…
Author: Priya
ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്
ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…
10 വര്‍ഷം പ്രണയിച്ചിട്ടും കല്യാണത്തിനുമുന്‍പ് ഒരിക്കല്‍പോലും ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിട്ടില്ല; ജെനീലിയ
സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് മുൻപ് ഒരുമിച്ച് ഉണ്ടായിരുന്ന വർഷങ്ങളിൽ യാത്രകൾ ഒരുമിച്ച് പോയെങ്കിലും ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ലെന്ന് പറയുകയാണ് ജെനീലിയ. സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് താരങ്ങളുടെ പ്രതികരണം. ’10 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, യാത്രകൾ പോയിരുന്നു. പക്ഷെ വിവാഹത്തിന് മുൻപ് ഒരിക്കൽ Read More…
10 വര്‍ഷം ഉടമയുടെ കല്ലറയ്‌ക്കരികില്‍ കാവല്‍; ഇനി ബോബിന്റെ പേരില്‍ നിയമം
ബ്രസീലിയ: ബ്രസീലുകാരുടെ പ്രിയപ്പെട്ട ‘ബോബിന്റെ’ പേരില്‍ ഇനി നിയമവും. ഉടമയുടെ കല്ലറയ്‌ക്കു സമീപം 10 വര്‍ഷത്തോളം കാവല്‍നിന്നാണ് ബോബ് എന്ന നായ പ്രശസ്‌തനായത്. സാവോ പോളോയിലെ ഒരു ശ്‌മശാനത്തിലാണു അവന്റെ ഉടമയെ അടക്കം ചെയ്‌തത്.ബോബിന്റെ ജീവിതം ചര്‍ച്ചയായതോടെ സാവോ പോളോയില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമകളുടെ കല്ലറയ്‌ക്ക് സമീപം അടക്കം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ‘ബോബ് കോവെയ്‌റോ’ (കോവെയ്‌റോ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ കല്ലറ എന്ന് അര്‍ത്ഥം) എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ട നായ, 2021ല്‍ മരിക്കുന്നതുവരെ കല്ലറയ്‌ക്കു സമീപം തുടര്‍ന്നു. Read More…
എന്തുകൊണ്ടാണ് ഇന്ത്യക്കാരിൽ ഫാറ്റി ലിവർ സാധ്യത കൂടുതലായിരിക്കുന്നത്?
ഇന്ത്യക്കാർക്കിടയിൽ ഫാറ്റി ലിവർ രോഗം ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, വർദ്ധിച്ചുവരുന്ന അമിതവണ്ണം എന്നിവയാണ് ഇതിന് പ്രധാന കാരണം. ഇത് കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ കരളിന് ഗുരുതരമായ തകരാറുകൾ സംഭവിക്കാം. “മറ്റ് വംശജരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്,” ഡോ. അലോക് ചോപ്ര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാരിൽ ? “ഇത് ആധുനിക ജീവിതശൈലി കാരണം മാത്രമല്ല. ഇതിന് പിന്നിൽ Read More…
മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍; 100 വയസ്സായ അമ്മയ്ക്ക് മകളില്‍നിന്നും നീതി; അപൂര്‍വനേട്ടം; 50,166 കേസുകള്‍ തീര്‍പ്പാക്കി ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍
കൊച്ചി: ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടവുമായി ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍ 2020 ഫെബ്രുവരി 13-നാണു ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്. മുന്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് പത്തുവര്‍ഷം കൊണ്ട് നേടിയ റെക്കോഡിന് സമാനമായ നേട്ടമാണു ജസ്‌റ്റിസ് കുഞ്ഞികൃഷ്‌ണന്‍ തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം സംസ്‌ഥാനത്ത് ഒന്നാമതായിരുന്നു. 2024-ല്‍ Read More…
പുസ്‌തകം വായിച്ച് ജ്യോതിഷം പഠിച്ചു, ഒമാനിലും ജ്യോതിഷാലയം, കോമാളി വേഷത്തില്‍ റീല്‍സ്; ‘വൈറല്‍ ജ്യോത്സ്യ’ന്റെ വളര്‍ച്ച!
കൊല്ലം: അമ്മയ്‌ക്കൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജജോത്സ്യന്‍ ‘മുരാരി തന്ത്രി’യെന്ന വി.എസ്. രാജന്‍ബാബുവിന്റെ കൂടുതല്‍ ‘റീല്‍സ്’ പുറത്ത്. കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന രാജന്‍ബാബു ജോത്സ്യനും പിന്നെ സ്വയപ്രഖ്യാപിത ‘തന്ത്രി’യുമായത് പെട്ടന്നായിരുന്നു. പുസ്‌തകം വായിച്ചാണ് ജ്യോതിഷം പഠിച്ചത്. തുടര്‍ന്ന്, നാട്ടില്‍നിന്നു മാറി കടയ്‌ക്കല്‍ മുരാരി ജ്യോതിഷാലയം തുറന്നു. എന്നാല്‍, ചില പ്രശ്‌നങ്ങളേത്തുടര്‍ന്ന് ഇത് പൂട്ടി. പിന്നീട് വെണ്ടാറിലേക്കും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും ജ്യോതിഷാലയം മാറ്റി. ദൂരദേശങ്ങളില്‍നിന്നുപോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ഇതോടെ സമ്പന്നനായി. ആഡംബരവാഹനങ്ങള്‍ Read More…
മോസ്‌ക സഹോദരങ്ങൾ തകർത്താടി; നേപ്പാളിനെ 10 വിക്കറ്റിനു കീഴടക്കി ഇറ്റലിക്ക് ചരിത്ര വിജയം
മുംബൈ: ലോകകപ്പ് ഫുട് ബോളില്‍ ഇറ്റലി എന്ന് കേട്ടാല്‍ എതിരാളികളുടെ മുട്ട് ഒന്ന് ഇടിക്കും!. കാരണം നാലു തവണ കിരീടം ഉയര്‍ത്തുകയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പുമായ ഇറ്റലി ലോക ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്‌ട ടീമാണ്.എന്നാല്‍ ക്രിക്കറ്റില്‍ ഇറ്റിലിയെന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കുഞ്ഞന്‍ ടീമായിട്ടാണ് കാണുന്നത്. എന്നാല്‍ ആ ധാരണ വേണ്ട എന്ന് അസൂറിയന്‍ പട ഇന്നലെ നേപ്പാളുമായി നടന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ തെളിയിച്ചു.കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു കീഴടങ്ങിയ നേപ്പാളിനെതിരേ 10 Read More…
‘ബന്ധം ഉഭയസമ്മതപ്രകാരം, ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ’; നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. ദീർഘകാലത്തെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകൾ കോടതി പരിശോധിച്ചു. വിവാഹിതയും പക്വമതിയുമായ പരാതിക്കാരി പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് Read More…









