വുമൻസ് ഡൽഹി പ്രീമിയർ ലീഗ് 2026-ൽ വിക്കറ്റ് നേടിയ ശേഷമുള്ള വ്യത്യസ്തമായ ആഘോഷത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് യുവ സ്പിന്നർ മേധാവി ബിധൂരി. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ സെൻട്രൽ ഡൽഹി ക്വീൻസിന് വേണ്ടി പന്തെറിഞ്ഞ ഈ ലെഗ് സ്പിന്നർ, സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് താരം നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് “6-7” ആഘോഷം പുറത്തെടുത്തത്. പതിനാറാം ഓവറിൽ നിഷിക നൽകിയ ക്യാച്ച് മിഡ് വിക്കറ്റിൽ ആരുഷി ഗോയൽ കൈപ്പിടിയിലൊതുക്കിയതോടെ ബിധൂരി ഈ പ്രത്യേക ആംഗ്യം കാണിച്ച് ആഘോഷിക്കുകയായിരുന്നു. ഈ Read More…
Author: Aswathy
ട്രെയിനിൽ നിന്ന് മോഷ്ടിച്ച പുതപ്പുകൾ അണിഞ്ഞ് നടുറോഡിൽ, വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം!
ഇന്ത്യൻ റെയിൽവേയുടെ ബെഡ്‌ഷീറ്റുകൾ ഷാളുകളായി ധരിച്ച് ഒരു ചന്തയിലൂടെ നടക്കുന്ന മൂന്ന് പുരുഷന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. “വെസ്റ്റേൺ റെയിൽവേ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയ ഈ വെളുത്ത തുണിത്തരങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നത് കണ്ട്, യാത്രക്കാർക്കുള്ള കിടക്കവിരികൾ എങ്ങനെ പുറത്തെത്തി എന്ന് നിരവധി ആളുകൾ ചോദ്യമുയർത്തുന്നു. വെസ്റ്റേൺ റെയിൽവേ ട്രെയിനിൽ നിന്ന് മോഷ്‌ടിച്ചതാണ് ഈ ബെഡ്‌ഷീറ്റുകൾ എന്ന് ആരോപിച്ചുകൊണ്ട് ‘ജെംസ് ഓഫ് റെയിൽവേ’ എന്ന എക്സ് (X) അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവെച്ചത്. പൊതുമുതൽ മോഷണം, Read More…
കാഴ്ചശക്തി മുതൽ ദഹനം വരെ; നിത്യവും തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
തക്കാളി പോഷകങ്ങളുടെ ഒരു വലിയ കലവറയാണ്. ജീവകം സി, എ, കെ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ഈ പച്ചക്കറി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കോശങ്ങളുടെ വളർച്ചയ്ക്കും ഏറെ സഹായിക്കുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ലൂട്ടീൻ, സിസാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ബീറ്റാ കരോട്ടിനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും തിമിരം, കാഴ്ചക്കുറവ് എന്നിവ തടയുകയും ചെയ്യുന്നു. കൂടാതെ, ഇവ ചർമ്മത്തിലെ കോളജൻ ഉത്പാദനം വർദ്ധിപ്പിച്ച് വാർദ്ധക്യലക്ഷണങ്ങളെ തടയുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഉയർന്ന അളവിൽ Read More…
71-ലും തളരാത്ത ഊർജ്ജസ്വലത; ചിരഞ്ജീവിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ!
71-ാം വയസ്സിലും തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ചിരഞ്ജീവി കാത്തുസൂക്ഷിക്കുന്ന ശാരീരികക്ഷമത പ്രായമാകൽ എന്നാൽ വിശ്രമമല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഓഗസ്റ്റ് 22-ന് തന്റെ ജന്മദിനം ആഘോഷിച്ച ചിരഞ്ജീവി, നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഏറെ കഠിനാധ്വാനം ആവശ്യമായ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഈ പ്രായത്തിലും ജിമ്മിൽ കഠിന പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഈ വർഷം തുടക്കത്തിൽ കീഹോൾ തോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷവും പ്രതിരോധ വ്യായാമങ്ങളും റോപ്പ് ഡ്രില്ലുകളും ഉൾപ്പെടെയുള്ള ശക്തി വർദ്ധിപ്പിക്കുന്ന പരിശീലനങ്ങൾ Read More…
ഹോണ്ട എഞ്ചിനീയറുടെ സൂപ്പർ ‘ആനിമേഷൻ സ്പൈക്കി’ ഹെയർസ്റ്റൈൽ! സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
ആനിമേഷൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേറിട്ട ഹെയർസ്റ്റൈലിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഒരു ഹോണ്ട എഞ്ചിനീയർ. ഹോണ്ടയുടെ ഗവേഷണ വിഭാഗത്തിലെ മുതിർന്ന എഞ്ചിനീയറായ ഷോട്ടാരോ ഒഡാറ്റെയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ജനപ്രിയ ആനിമേഷൻ പരമ്പരകളായ ഡ്രാഗൺ ബോൾ, നരുട്ടോ, ഫൈനൽ ഫാന്റസി എന്നിവയിലെ ‘സൂപ്പർ സയാൻ’, ‘ഗോകു’ തുടങ്ങിയ കഥാപാത്രങ്ങളുടെ ഹെയർസ്റ്റൈലിനോടാണ് ആളുകൾ ഇദ്ദേഹത്തിന്റെ ഹെയർസ്റ്റൈലിനെ ഉപമിക്കുന്നത്. ഹോണ്ടയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജിയെക്കുറിച്ച് (ADAS) വിശദീകരിക്കുന്ന ഔദ്യോഗിക വീഡിയോയിലാണ് ഒഡാറ്റെ ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. കൂർത്തതും Read More…
‘ഇതാണ് ജപ്പാൻ!’; നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ അടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചു; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലാകുന്നു
ജാപ്പനീസ് സന്ദർശനത്തിനിടെ പണവും വീടിന്റെ താക്കോലും വിലപിടിപ്പുള്ള മൈക്രോഫോണും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതിക്ക് അനുഭവപ്പെട്ടത് അവിശ്വസനീയമായ കാര്യങ്ങളാണ്. സാധനങ്ങൾ ഇനി തിരികെ ലഭിക്കില്ലെന്ന് കരുതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അവർക്ക്, അപരിചിതനായ ആരോ ഒരാൾ അത് നേരത്തെ തന്നെ സ്റ്റേഷനിൽ ഏൽപ്പിച്ച വിവരമാണ് അറിയാൻ കഴിഞ്ഞത്. വാടകയ്‌ക്കെടുത്ത സൈക്കിളിൽ സുഹൃത്തിനൊപ്പം ഒരു റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് സോനം മിധ എന്ന യുവതിക്ക് ഈ അനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ കയറുന്നതിന് മുൻപ് സോനം Read More…
ബിരുദമില്ല, പരീക്ഷണങ്ങൾ വീട്ടില്‍, ഹരിതഗൃഹ പ്രഭാവം ആദ്യം തിരിച്ചറിഞ്ഞ വനിത; ചരിത്രം തമസ്കരിച്ച യൂനിസ് ഫൂട്ടിന്റെ കഥ!
1856-ൽ വടക്കൻ ന്യൂയോർക്കിൽ ജീവിച്ചിരുന്ന യൂനിസ് ന്യൂട്ടൺ ഫൂട്ട് എന്ന വനിതയാണ് ഹരിതഗൃഹ പ്രഭാവം ആദ്യമായി ലോകത്തിന് മുന്നിൽ വിശദീകരിച്ചത്. ഔദ്യോഗിക ശാസ്ത്രീയ ബിരുദങ്ങളോ ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോ ഇല്ലാതെ സ്വന്തം വീട്ടിലെ ലബോറട്ടറിയിലാണ് അവർ പരീക്ഷണങ്ങൾ നടത്തിയത്. ഗ്ലാസ് സിലിണ്ടറുകളിൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങൾ നിറച്ച് അവയിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന താപനിലയിലെ വ്യതിയാനങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിച്ചു. കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ സിലിണ്ടർ മറ്റ് വാതകങ്ങളെ അപേക്ഷിച്ച് Read More…
‘എന്തിനാടാ തുറിച്ച് നോക്കുന്നത്?’; യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ
വഴിയരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 19-നായിരുന്നു സംഭവം നടന്നത്. റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന വ്യക്തിക്ക് സമീപത്തേക്ക് ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ, തങ്ങളെ എന്തിനാണ് ദേഷ്യത്തോടെ തുറിച്ചുനോക്കുന്നത് എന്ന് ചോദിച്ച് തർക്കം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പോക്കറ്റിൽ നിന്ന് 15,000 രൂപ ബലമായി കൈക്കലാക്കി ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. സംഭവത്തിന് ശേഷം ഭയന്ന ഇയാൾ യെരവാഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ Read More…
എഞ്ചിൻ തരാറിലായി, സമുദ്രത്തിൽ വിമാനമിറക്കി 23-കാരി പൈലറ്റ്; അത്ഭുതരക്ഷപ്പെടൽ! വീഡിയോ
ശനിയാഴ്ച രാവിലെ സാങ്കേതിക തകരാറുകളെ തുടർന്ന്ഫ്ലോറിഡയിലെ ബോക്ക റാറ്റണിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ചെറിയൊരു വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നത് യുവതിയതായാ പൈലറ്റ് മാത്രം. അവര്‍ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതലെന്ന നിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫോർട്ട് മെയേഴ്‌സിലെ പേജ് ഫീൽഡിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട പൈപ്പർ PA-30 എന്ന വിമാനമാണ് ബോക്ക റാറ്റൺ എയർപോർട്ടിന് കിഴക്ക് സമുദ്രത്തിൽ തകർന്നുവീണത്. ഫെയ്ത്ത് ടെൻക്ലി എന്ന 23-കാരിയായ പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക Read More…









