Featured Travel

പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഓറഞ്ച് വിസ്മയം: മഴക്കാല മഞ്ഞിലൂടെ വന്ദേഭാരതിന്റെ മാസ് എൻട്രി! വീഡിയോ

പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് Read More…

Featured Oddly News

പ്ലംബർമാരേ.. UKയ്ക്ക് വിട്ടോ.. ! 20 മിനിറ്റിന് 12,000 രൂപ! മേൽക്കൂര വൃത്തിയാക്കിയതിന്റെ ബില്ല് കണ്ട് ഞെട്ടി യുവതി !

യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീടിന്റെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കാൻ എത്തിയ തൊഴിലാളി ചെറിയൊരു ജോലിക്ക് വലിയ തുക ഈടാക്കിയതാണ് മഞ്ജു ഷെഖാവത്തിനെ അത്ഭുതപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രം എടുത്ത ഈ ജോലിക്ക് 92 പൗണ്ടാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 രൂപ) തൊഴിലാളി വാങ്ങിയത്. തൊഴിലാളി ഗോവണിയിൽ കയറി മേൽക്കൂരയിലെ ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ ചെളിയും ഉണങ്ങിയ ഇലകളും വൃത്തിയാക്കി ബക്കറ്റിലാക്കി മാറ്റുന്നത് Read More…

Featured Oddly News

പൂട്ടും നൂലും ഭക്തർ ഇവിടെ ഉപേക്ഷിക്കുന്നത് എന്തിന്? നിഗൂഢ ക്ഷേത്രം; ബാധകളൊഴിയും, ആഗ്രഹങ്ങൾ സഫലമാകും!

ഗംഭീരമായ വാസ്തുവിദ്യ കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രം ഇവയിൽ നിന്നെയെല്ലാം വ്യത്യസ്തമാണ്. ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആത്മീയ രോഗശാന്തിക്കും ബാധ ഒഴിപ്പിക്കലിനുമാണ് ഏറെ പ്രശസ്തം. ദുഷ്ടശക്തികളിൽ നിന്നും ദോഷകരമായ ഊർജ്ജങ്ങളിൽ നിന്നും സംരക്ഷണം തേടിയാണ് ഭക്തർ ഇവിടെയെത്തുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പ്രാർത്ഥനകളോ ഭജനകളോ അല്ല ഇവിടെ നടക്കുന്നത്. ക്ഷേത്ര മുറ്റത്ത് Read More…

Oddly News

റോഡിൽ എണ്ണപ്പുഴ; ടാങ്കർ മറിഞ്ഞപ്പോൾ ബക്കറ്റുകളുമായി ഓടിയെത്തി ജനങ്ങൾ! പോലീസിന് പണിയായി

ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശുദ്ധീകരിച്ച എണ്ണ (റിഫൈൻഡ് ഓയിൽ) കയറ്റി വന്ന ടാങ്കർ മറിഞ്ഞ് വൻ തോതിൽ എണ്ണ റോഡിലേക്ക് ഒഴുകിപ്പരന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. എണ്ണവില വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ടാങ്കറിൽ നിന്ന് എണ്ണ ചോരുന്നത് കണ്ട സമീപവാസികൾ ബക്കറ്റുകളും കാനുകളും മറ്റു പാത്രങ്ങളുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റോഡിൽ ഒഴുകിയ എണ്ണ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഇവർ ശ്രമിച്ചത്. പോലീസെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആളുകൾ എണ്ണ ശേഖരിക്കുന്നത് തടയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ Read More…

Featured Oddly News

വീണടിഞ്ഞ് അതീഖിന്റെ അധോലോക സാമ്രാജ്യം; മൂന്ന് കൊല്ലം കൊണ്ട് അപ്രത്യക്ഷമായ ഒരു ക്രിമിനൽ കുടുംബം

കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും വളർച്ചയും തകർച്ചയും ഉത്തർപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ കഥകളിലൊന്നാണ്. മൂന്ന് വർഷത്തിനുള്ളിൽ ഈ കുടുംബത്തിന് തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ഗുണ്ടാ സാമ്രാജ്യവും സമ്പത്തും പ്രധാന കുടുംബാംഗങ്ങളെയും നഷ്ടമായി. ജയിലിൽ കഴിയുന്ന സഹോദരനെ കാണാൻ പോകുന്നതിനിടെ അതീഖിന്റെ ഏറ്റവും ഇളയ മകൻ അബാൻ അഹമ്മദ് ത്സാൻസിക്ക് സമീപം റോഡപകടത്തിൽ മരിച്ചതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഒരു കാലത്ത് പ്രയാഗ്‌രാജിലെ കുറ്റകൃത്യങ്ങളും ലോകവും രാഷ്ട്രീയവും ഭരിച്ചിരുന്ന കുടുംബത്തിന്റെ ദാരുണമായ Read More…

Oddly News

ഹണി റോസിനൊക്കെ ഭീഷണിയാകുമോ? ബോഡിഗാർഡുമായി വന്ന് ഉദ്ഘാടനം കളറാക്കി റോബോട്ട്: തകർപ്പൻ ഡാൻസ് വൈറല്‍- വീഡിയോ

മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്‌വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്‌വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് Read More…

Good News

“ഇവിടെ സ്നാക്സു മുതല്‍ എല്ലാം ഫ്രീയാണ്!”: ടാക്സിയെ ‘മിനി മാർക്കറ്റ്’ ആക്കി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ബാങ്കോക്കിലെ ഒരു ടാക്സി യാത്ര യാത്രികർക്ക് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ ഒരു അനുഭവമായി മാറുകയാണ്. ദൈനംദിന ജീവിതത്തിന് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ ടാക്സിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഡ്രൈവർ, ഇവയെല്ലാം യാത്രക്കാർക്ക് തികച്ചും സൗജന്യമായാണ് നൽകുന്നത്. ഡ്രൈവറുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ‘ഫ്ലോറ ആൻഡ് നോട്ട്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. കഴിഞ്ഞ 10 വർഷത്തോളമായി ഈ ഡ്രൈവർ ഇത്തരം സേവനം നൽകി വരുന്നുണ്ടെന്ന് Read More…

Oddly News

സഹപ്രവർത്തകരായ വനിതാ കോൺസ്റ്റബിൾമാർ വിവാഹിതരാകുന്നു! ഒരാൾ ലിംഗമാറ്റ ചികിത്സക്ക്, പോലീസ് പടയിൽ പുതിയ ചരിത്രം

പിംപ്രി-ചിഞ്ച്‌വഡ് പോലീസ് കമ്മീഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ ആഗസ്റ്റ് 30-ന് ആലന്ദിയിൽ വെച്ച് വിവാഹ ചടങ്ങ് നടത്തുന്നതിനായി അവധിക്ക് അപേക്ഷിച്ച സംഭവം പോലീസ് വകുപ്പിലും പൊതുസമൂഹത്തിലും വലിയ ശ്രദ്ധ നേടുന്നു. 2018-ൽ പിംപ്രി-ചിഞ്ച്‌വഡ് പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചതിന് ശേഷം സർവീസിൽ പ്രവേശിച്ച ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. വൈദിക ചടങ്ങുകളോടെ വിവാഹം കഴിക്കാനാണ് ഇവരുടെ തീരുമാനം. വിവാഹക്ഷണക്കത്ത് സഹിതമാണ് ഇവർ അവധി അപേക്ഷ സമർപ്പിച്ചത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതാ Read More…

Featured Oddly News

അജ്മീർ ദർഗയിൽ ബുർഖ ധരിച്ച് യുവാവ് പിടിയിൽ! ‘ആഗ്രഹം സാധിച്ചപ്പോൾ ബുർഖയിട്ട് എത്തിയതാണ്!’ ; വീഡിയോ വൈറൽ

രാജസ്ഥാനിലെ ലോകപ്രശസ്തമായ അജ്മീർ ഖ്വാജ ഗരീബ് നവാസ് ദർഗയിൽ സംശയാസ്പദമായി ബുർഖ ധരിച്ച് നടന്ന യുവാവിനെ ജീവനക്കാരും തീർത്ഥാടകരും ചേർന്ന് പിടികൂടി. ദർഗ വളപ്പിൽ വസ്ത്രം മാറി വന്ന് കറങ്ങിനടന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. മുഖത്തെ നിഖാബ് നീക്കി നോക്കിയപ്പോഴാണ് ബുർഖയ്ക്കുള്ളിൽ യുവാവാണെന്ന് ചുറ്റുമുള്ളവർ തിരിച്ചറിഞ്ഞത്. ഇയാളെ ആളുകൾ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ നേർച്ച പൂർത്തിയായതിനാലാണ് താൻ ബുർഖ Read More…