ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഗിരിജാപുരി ബാരേജിലേക്ക് ഒഴുകിപ്പോയ അഞ്ച് കാട്ടാനകളെ വനംവകുപ്പും നീരൊഴുക്ക് നിയന്ത്രണ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. അപകടകരമായ ശക്തമായ ഒഴുക്കിലും കുട്ടിയാനകളെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിക്കാതെ അവയ്ക്ക് ചുറ്റും കാവലായി നിന്ന മുതിർന്ന ആനകളുടെ സ്നേഹവും ധൈര്യവും ഈ സംഭവത്തിന്റെ പ്രധാന ആകർഷണമായി. അയൽരാജ്യമായ നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലാണ് ആനക്കൂട്ടം അകപ്പെട്ടത്. ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒഴുകിപ്പോയ ഇവ അപകടകരമായ ഗിരിജാപുരി ബാരേജിന് Read More…
Author: Aswathy
‘സത്യമായിട്ടും ഞാൻ ഒരു പഴം മാത്രമേ കഴിച്ചുള്ളൂ, ബാക്കി ആക്ടിംഗ്..!’; നാഗാലാൻഡ് മന്ത്രിയുടെ ഓണസദ്യ പോസ്റ്റ് വൈറൽ
ഓണം ആഘോഷങ്ങൾ എപ്പോഴും വർണ്ണാഭമായ ആചാരങ്ങൾക്കും ഒത്തുചേരലുകൾക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും പേരു കേട്ടതാണ്. എന്നാൽ നാഗാലാൻഡ് മന്ത്രി തെംജെൻ ഇമ്ന അലോങ് രസകരമായ തന്റെതായ ഒരു രീതിയിലാണ് ഈ വിശേഷദിവസം ആഘോഷിച്ചത്. നാഗാലാൻഡ് ടൂറിസം, ഉന്നതവിദ്യാഭ്യാസ മന്ത്രിയായ അലോങ്, വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രം അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആഘോഷത്തിന്റെ ഭാഗമായ വൈവിധ്യമാർന്ന വിഭവങ്ങൾ ആ സദ്യയിലുണ്ടായിരുന്നു. എപ്പോഴും തമാശ രൂപേണയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കാറുള്ള Read More…
‘‘എന്റെ പിള്ളേരേ തടയുന്നോടാ…? നിന്നെക്കൊണ്ട് എന്റെ ഷൂസ് തുടപ്പിക്കും” സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി യുവതി- വീഡിയോ
ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൊസൈറ്റിയിൽ യുവതി സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെഞ്ചുറിയൻ പാർക്ക് ടെറസ് ഹോംസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവിനെ സൊസൈറ്റി ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. ഡെലിവറി വൈകിയതിൽ പ്രകോപിതയായ യുവതി ഗേറ്റിലെത്തി ജീവനക്കാരുമായി ചോദ്യം ചെയ്യുകയും ഇത് Read More…
റോബോട്ട് വാക്വം ക്ലീനർ വഴി ഭാര്യയുടെ അവിഹിതം പിടികൂടി; ഭർത്താവിന് കിട്ടിയത് ലക്ഷങ്ങൾ പിഴയും തടവും!
ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് സത്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ക്ലീനർ ഒടുവിൽ അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി മാറി. പരസ്ത്രീ ബന്ധം തെളിയിച്ച് ലക്ഷങ്ങളുടെ നഷ്ടപരിഹാരം സ്വന്തമാക്കിയെങ്കിലും, ഒടുവിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഈ ഭർത്താവിന്. വ്യക്തിജീവിതത്തിലെ രഹസ്യങ്ങളിലേക്ക് സാങ്കേതികവിദ്യ എങ്ങനെ അപ്രതീക്ഷിതമായി കടന്നുവരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് തായ്വാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഈ വാർത്ത നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2021-ൽ വിവാഹിതരായ Read More…
ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന് 200 സ്‌ക്വാട്‌സ് ശിക്ഷ; കുഴഞ്ഞുവീണ് യുവതി, ഗുരുതര ആരോഗ്യപ്രശ്നം
സ്ഥാപനത്തിലെ ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ഇതിന്റെ പേരിൽ 200 സ്‌ക്വാട്ടുകൾ (squats) ചെയ്യാൻ നിർബന്ധിതയായ യുവതിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ് എന്ന് പേരുള്ള യുവതി തൻ്റെ ആദ്യ ജോലിക്കായി അടുത്തിടെയാണ് സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൗവിലേക്ക് മാറിയത്. ജൂണിൽ ഒരു വായ്പാ സഹായ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺസൾട്ടൻ്റായി ചേർന്ന അവരുടെ പ്രധാന ജോലി ഫോൺ വഴിയുള്ള വില്പനയായിരുന്നു. ജീവനക്കാർക്കായി മാനേജർ ദിവസേന 200 കോളുകൾ ചെയ്യുക, Read More…
ചൈന വീസ നിഷേധിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; നേപ്പാളിലെ പ്രളയക്കെടുതിയിൽ നിന്ന് ബംഗാൾ സ്വദേശിനിക്ക് അത്ഭുത രക്ഷപ്പെടൽ
61 കാരി യായ തപതി സിംഹയ്ക്ക് വിസ നിഷേധിക്കപ്പെട്ടപ്പോൾ ഉണ്ടായ നിരാശ, ഒടുവിൽ അവരുടെ ജീവൻ തന്നെ രക്ഷിച്ച വലിയൊരു ഭാഗ്യമായി മാറി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇവർ നേപ്പാൾ വഴി കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോകാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ചൈനീസ് വിസ നിഷേധിക്കപ്പെട്ടതോടെ യാത്ര മാറ്റിവെച്ച് ഇവർ ലാഡാക്കിലേക്ക് പോയി. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ 32 അംഗ പശ്ചിമ ബംഗാൾ സംഘം അകപ്പെട്ടപ്പോൾ തപതി അവർക്കൊപ്പമുണ്ടായിരുന്നില്ല. മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് വിസ Read More…
‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി
നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന Read More…
റോഡ് പുഴയായി, ഗതികെട്ട് ഡ്രമ്മിൽ കെട്ടിയ തെപ്പത്തിൽ മൃതദേഹം ചുമന്ന് ഗ്രാമീണർ! വീഡിയോ വൈറൽ
ഭോപ്പാൽ (മധ്യപ്രദേശ്): റോഡില്ലാത്തതും വെള്ളപ്പൊക്കവും കാരണം ഗ്രാമവാസികൾ ചേർന്ന് മൃതദേഹം ഡ്രമ്മുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ താൽക്കാലിക ചങ്ങാടത്തിൽ കൊണ്ടുപോകുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രേവ ജില്ലയിലെ ജവാ തഹസീൽ പരിധിയിലാണ് സംഭവം നടന്നത്. ആംബുലൻസിന് എത്താൻ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർക്ക് തന്നെ മൃതദേഹം കൊണ്ടുപോകേണ്ടി വരികയായിരുന്നു. കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെ രണ്ട് ഡ്രമ്മുകൾ കൂട്ടിക്കെട്ടി അതിന് മുകളിലാണ് മൃതദേഹം വീടുകളിലേക്ക് എത്തിച്ചത്. തങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും സർപഞ്ച് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വീഡിയോയിൽ നാട്ടുകാർ Read More…
40-ാം വയസ്സിലും ‘സിക്സ് പാക്ക്’ ഫിറ്റ്നസ്; ‘ടോക്സിക്’ താരം യാഷിന്റെ ഡയറ്റ് രഹസ്യം പുറത്ത്!
നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്ന ആക്ഷൻ ചിത്രം ‘ടോക്സിക്’ 2026 ആഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. അതിനിടെ, 40-ാം വയസ്സിലും യാഷ് നിലനിർത്തുന്ന മികച്ച ശാരീരികക്ഷമത ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മിലെ മണിക്കൂറുകൾ നീണ്ട വ്യായാമം കൊണ്ടുമാത്രം ഇത്രയും കട്ടപ്പണിയുള്ള ശരീരം നിലനിർത്താനാകില്ല. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുമായി ആവശ്യത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൃത്യമായ സമയത്തുള്ള ഭക്ഷണം, മുടങ്ങാതെയുള്ള പരിശീലനം എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് യാഷ് പിന്തുടരുന്നത്. മുട്ടയുടെ വെള്ള, മീൻ, Read More…









