Health

ജിമ്മിൽ വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് വ്യായാമത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിപ്പോർട്ടുകൾ പ്രകാരം, ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നും ഉള്ളതായി തോന്നിയിരുന്നില്ല. എന്നാൽ ചില വ്യായാമങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വേഗത കുറയുകയും പെട്ടെന്ന് തറയിലേക്ക് മുഖമടിച്ച് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം Read More…

Health

രാത്രിയിൽ അടിക്കടി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടോ? വൃക്കകൾ അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പാകാം!

രോഗപ്രതിരോധ ആരോഗ്യപരിപാലനത്തിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് വൃക്കകളുടെ ആരോഗ്യം. മറ്റു ചില അവയവങ്ങളെപ്പോലെ, എന്തെങ്കിലും തകരാറുകൾ സംഭവിച്ചു തുടങ്ങുമ്പോൾ വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണിക്കാൻ വൃക്കകൾക്ക് കഴിഞ്ഞെന്നു വരില്ല. ലക്ഷണങ്ങൾ അവഗണിക്കാനാവാത്ത വിധം ഗുരുതരമാകുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനശേഷി വലിയ അളവിൽ കുറഞ്ഞിട്ടുണ്ടാകാം. തുടക്കത്തിൽ കാണുന്ന ചെറിയ ലക്ഷണങ്ങൾ അവഗണിക്കുന്നത് മൂലം, ചെറുപ്പക്കാരായ കോർപ്പറേറ്റ് ജീവനക്കാരിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി ഡൽഹിയിലെ പ്രമുഖ വൃക്കരോഗ വിദഗ്ദ്ധൻ ഡോ. സുനിൽ പ്രകാശ് ചൂണ്ടിക്കാണിക്കുന്നു. രാത്രികാലങ്ങളിൽ അടിക്കടിയുണ്ടാകുന്ന മൂത്രശങ്കയും ഉയർന്ന Read More…

Oddly News

കെട്ടിടത്തിന്റെ 12-ാം നിലയില്‍ തെരുവ് നായ കയറിയതങ്ങനെ ? അത്ഭുത രക്ഷപ്പെടൽ- വീഡിയോ വൈറൽ

സോഹ്ന റോഡിലെ സുഭാഷ് ചൗക്കിന് സമീപമുള്ള വിജനമായ ഒരു കെട്ടിടത്തിന്റെ 12-ാം നിലയിലെ മേൽക്കൂരയിൽ അകപ്പെട്ട തെരുവുനായയെ ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ഈ അപൂർവ്വ സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നായ എങ്ങനെ എത്തിപ്പറ്റി എന്ന കാര്യം നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി. നായയെ മുകളിൽ കണ്ട വ്യക്തി ഉടൻ തന്നെ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് 30 മിനിറ്റിനുള്ളിൽ ഹരിയാന ഫയർ സർവീസും പി.സി.ആർ വാഹനവും Read More…

Crime

അപൂർവ്വ ഡോൾഫിനെ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയി; വീഡിയോ വൈറലായതോടെ മത്സ്യത്തൊഴിലാളി അറസ്റ്റിൽ- വീഡിയോ

ബീഹാറിലെ സഹർസയിലുള്ള ദർഹാർ പ്രദേശത്ത് കോസി നദിയിൽ നിന്ന് ഗംഗാ ഡോൾഫിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർ8ണ് അറസ്റ്റ്. ബീരേന്ദ്ര മുഖിയ എന്നയാളാണ് അറസ്റ്റിലായത്. കോസി നദിയിൽ മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ഗംഗാ ഡോൾഫിനെ തിരികെ വെള്ളത്തിലേക്ക് തുറന്നുവിടുന്നതിന് പകരം ഇയാൾ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോൾഫിനെ ബോട്ടിനുള്ളിലാക്കി അതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതിനെ Read More…

Featured Good News

അച്ഛന്റെ ബോസ് 16-കാരൻ മകൻ! അച്ഛന് പ്രതിമാസം 2 ലക്ഷം ശമ്പളം നൽകുന്ന കൊച്ചിയുടെ എ.ഐ അത്ഭുത ബാലൻ റാഹുൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ലോകത്ത് ശ്രദ്ധേയനായ ഒരു വ്യക്തിത്വമായി വളർന്നു വരികയാണ് റൗൾ ജോൺ അജു എന്ന 16-കാരൻ. കൊച്ചി കുന്നുംപുറത്തുള്ള നോർത്ത് ഇടപ്പള്ളി ജി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഈ കൗമാരക്കാരൻ, പഠനത്തോടൊപ്പം ഒരു എ.ഐ കമ്പനിയും വിജയകരമായി നടത്തിവരുന്നു. “ഇന്ത്യയുടെ എ.ഐ കിഡ്” എന്ന് ജനപ്രിയമായി അറിയപ്പെടുന്ന റൗൾ, എ.ഐ ടൂളുകൾ വികസിപ്പിച്ചും ആളുകൾക്ക് സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയുമാണ് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഭൂരിഭാഗം കൗമാരക്കാരും പോക്കറ്റ് മണിക്കും Read More…

Healthy Food

ഭക്ഷണം കഴിഞ്ഞയുടൻ പൈനാപ്പിൾ കഴിക്കാറുണ്ടോ? പ്രോട്ടീനുകളെ വേഗത്തിൽ ദഹിപ്പിക്കാൻ മികച്ച വഴി!

ഭക്ഷണത്തിന് ശേഷം പൈനാപ്പിൾ (Pineapple) കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. അനാനാസിൽ അടങ്ങിയിരിക്കുന്ന ‘ബ്രോമെലൈൻ’ (bromelain) എന്ന എൻസൈമാണ് ഭക്ഷണത്തിലെ സങ്കീർണ്ണമായ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ദഹനം എളുപ്പമാക്കുന്നത്. അനാനാസിന്റെ പ്രധാന ദഹനഗുണങ്ങൾ എന്തുകൊണ്ട് ഭക്ഷണത്തിന് ശേഷം കഴിക്കണം? ആഹാരം വയറ്റിലെത്തി ദഹനരസങ്ങൾ പുറപ്പെടുവിക്കുന്ന സമയത്ത് അനാനാസ് കഴിക്കുമ്പോൾ, ഇതിലെ എൻസൈമുകൾ സ്വാഭാവിക ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നു. ഭക്ഷണത്തിന് ശേഷം 1 കപ്പ് പുതിയ അനാനാസ് കഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. പോഷകമൂല്യം (100 ഗ്രാമിൽ) ആർക്കൊക്കെ Read More…

Oddly News Travel

ഒളിച്ചോടിയ കാമുകീകാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വെഡ്ഡിംഗ് സർപ്രൈസ്; വൻ ഹിറ്റായി വിമാനത്തിലെ ‘ആകാശക്കല്യാണം’- വീഡിയോ

ലാസ് വേഗാസിലേക്ക് ഒളിച്ചോടി വിവാഹം കഴിക്കാൻ പോയ കാമുകീ കാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ അപ്രതീക്ഷിത വിവാഹസമ്മാനം ഒരുക്കി വിമാനജീവനക്കാർ. സാറ അറോയോ മോണ്ടാൽവോയും പങ്കാളിയും സിൻ സിറ്റിയിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവരുടെ പ്ലാൻ അറിഞ്ഞ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ വിമാനത്തിനുള്ളിൽ തന്നെ ഒരു അവിസ്മരണീയമായ കല്യാണം സംഘടിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 13-നായിരുന്നു ഈ അപൂർവ്വ സംഭവം. വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാർ സാക്ഷികളായ ചടങ്ങിൽ, നിയമപരമായി വിവാഹം കഴിപ്പിക്കാൻ അധികാരമുള്ള Read More…

Oddly News

റെയിൽവേ പാലത്തിൽ അടിതെറ്റി ഒട്ടകം! ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ; അത്ഭുത രക്ഷപ്പെടൽ- വീഡിയോ

ഗുജറാത്തിലെ വൻസജാലിയ-റാണാവാവ് റെയിൽവേ പാതയിൽ ബ്രോഡ്‌ഗേജ് പാലത്തിനിടയിൽ ഒട്ടകം കുടുങ്ങിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ട്രാക്കിൽ ഒട്ടകം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് അടിയന്തിര ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തി. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഒട്ടകത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ട്രാക്കിനിടയിൽ പ്രയാസകരമായ സാഹചര്യത്തിൽ കുടുങ്ങിയതിനാൽ ഒട്ടകത്തെ പുറത്തെടുക്കാൻ ക്രെയിൻ എത്തിക്കേണ്ടി വന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി Read More…

Sports

0, 0, 0! ആദ്യ മൂന്ന് പന്തുകളിൽ 3 വിക്കറ്റ്; പേസർ ദീപന്റെ ‘ഗോൾഡൻ ഹാട്രിക്’ ചരിത്ര നേട്ടം- വീഡിയോ

തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL 2026) ക്വാളിഫയർ 2 മത്സരത്തിൽ വിഡാ കോവൈ കിംഗ്സിനെതിരെയുള്ള 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിച്ചി ഗ്രാൻഡ് ചോളാസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ അവരുടെ മൂന്ന് പ്രമുഖ ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പവലിയനിൽ തിരിച്ചെത്തി. പേസർ കെ ദീപൻ ലിംഗേഷ് എറിഞ്ഞ ആദ്യ ഓവറിലാണ് കെ രാജ്കുമാർ, എസ് ശ്യാം സുന്ദർ, ജഗന്നാഥൻ കൗശിക് എന്നിവർ തുടർച്ചയായ പന്തുകളിൽ പൂജ്യത്തിന് പുറത്തായത്. ടി20 ക്രിക്കറ്റിൽ Read More…