നീണ്ടകാലമായി തങ്ങളുടെ വീട്ടിൽ ജോലിക്കുനിൽക്കുന്ന മറിയം എന്ന വീട്ടുജോലിക്കാരിയെ സഹായിക്കാൻ അബീർ തബാക്കി എന്ന യുവതി ഓൺലൈൻ വഴി ഫണ്ട് ശേഖരിച്ച് നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടുന്നു. വ്യക്തിപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മറിയത്തെ സഹായിക്കാനായി ‘GoFundMe’ വഴിയാണ് ഇവർ പണം സ്വരൂപിച്ചത്. ലക്ഷ്യമിട്ടതിലും അധികമായി 47 ലക്ഷത്തോളം രൂപയാണ് ഇവർ കുറഞ്ഞ സമയം കൊണ്ട് സമാഹരിച്ചത്. പല കുടുംബങ്ങളിലും വീട്ടുജോലിക്കാർ ആ കുടുംബത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറാറുണ്ട്. വർഷങ്ങളായുള്ള വിശ്വസ്തമായ സേവനത്തിലൂടെ Read More…
Author: Aswathy
“എന്റെ സ്വത്ത് എനിക്ക് വേണം!” കയ്യിൽ ഇരട്ടക്കുഴൽ തോക്കുമായി യുവതി പോലീസ് സ്റ്റേഷനിൽ! സിനിമയെ വെല്ലുന്ന സംഭവം- വീഡിയോ
ധർമൗലി ഗ്രാമത്തിൽ പാരമ്പര്യ സ്വത്തുതർക്കത്തിനിടെ ഒരു യുവതി ലൈസൻസുള്ള തോക്കുമായി പാർത്തവാൾ പോലീസ് ഔട്ട്‌പോസ്റ്റിലെത്തിയത് പോലീസുകാരെ ആശങ്കയിലാക്കുകയും അടിയന്തര ഇടപെടലിന് വഴിവെക്കുകയും ചെയ്തു. ശ്യാംദേവുരാവൺ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ സംഭവം നടന്നത്. കുടുംബത്തിലെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലും മർദനത്തിലും നടപടി ആവശ്യപ്പെട്ടാണ് യുവതി പോലീസിനെ സമീപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് യുവതി കരഞ്ഞുകൊണ്ട് പാർത്തവാൾ പോലീസ് ഔട്ട്‌പോസ്റ്റിൽ എത്തിയത്. തനിക്ക് മർദനമേറ്റതായി ആരോപിച്ച അവർ, വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ Read More…
ഡിഗ്രിയില്ലെങ്കിലും മാസം 4 ലക്ഷം രൂപ വരുമാനം! 20-ാം വയസ്സിൽ അമ്മയ്ക്ക് വിശ്രമ ജീവിതം സമ്മാനിച്ച് യുവാവ്; സോഷ്യൽ മീഡിയയിൽ തരംഗം
സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യകാലത്തുനിന്ന് ഫ്രീലാൻസിംഗിലൂടെയും വെബ്3 (Web3) ജോലിയിലൂടെയും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് വളർന്ന ബീഹാർ സ്വദേശിയായ ഇരുപതുകാരന്റെ കഥ റെഡ്ഡിറ്റിൽ (Reddit) തരംഗമാകുന്നു. ‘u/Acceptable-Breath-92’ എന്ന യൂസർനെയിമിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന തന്റെ ജീവിതാനുഭവം ഈ ചെറുപ്പക്കാരൻ വ്യക്തമാക്കുന്നത്. അഞ്ചാം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അമ്മയുടെ സംരക്ഷണയിലാണ് ഇയാൾ വളർന്നത്. പതിനാലാം വയസ്സിലാണ് ഇയാൾ ഓൺലൈനായി ഡിസൈനിംഗും എഡിറ്റിംഗും സ്വയം പഠിക്കാൻ തുടങ്ങിയത്. തുടർന്ന് പബ്ജി (PUBG) Read More…
ക്യാമറ കണ്ടാല്‍ നമ്പർ പ്ലേറ്റ് അപ്രത്യക്ഷമാകും! ഹൈടെക് തട്ടിപ്പ്! വീഡിയോ, 55-ലേറെ പെൻഡിങ് ഫൈനുള്ള ഫോർച്യൂണറുടെ തട്ടിപ്പ്
മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ സഞ്ചരിക്കുന്നതിനിടെ നമ്പർ പ്ലേറ്റ് മറയ്ക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച ടൊയോട്ട ഫോർച്യൂണർ കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രാഫിക് പരിശോധനകളിൽ നിന്നും പിഴകളിൽ നിന്നും രക്ഷപ്പെടാൻ വാഹന ഉടമകൾ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. MH14 LN 4888 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനമാണ് വീഡിയോയിലുള്ളത്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലാണ് ഇതെന്നാണ് കരുതുന്നതെങ്കിലും കൃത്യമായ സ്ഥലം സ്ഥിരീകരിക്കാനായിട്ടില്ല. വീഡിയോയുടെ തുടക്കത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാമെങ്കിലും, നിമിഷങ്ങൾക്കകം ഒരു കറുത്ത Read More…
ചിമ്പാൻസിയുമായി റിംഗിൽ ഏറ്റുമുട്ടാനൊരുങ്ങി എംഎംഎ താരം ജാൺസൺ, 9/11-, ലോകം നടുങ്ങിയ ദിനത്തില്‍ അപൂർവ്വ പോര്
മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററായ കോൾ ജോൺസൺ ചിമ്പാൻസിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 30-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ജോൺസൺ ചിമ്പാൻസിയുമായി ഏറ്റുമുട്ടുമെന്ന വിവരം ആദ്യമായി പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 11-നാണ് ഈ മത്സരം നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ മനുഷ്യനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള ചിമ്പാൻസിയെ പോരാട്ടത്തിൽ കീഴടക്കാൻ തനിക്ക് കഴിയുമെന്നാണ് ജോൺസൺ വീഡിയോയിൽ അവകാശപ്പെടുന്നത്. പിന്നീട് സംരംഭകനായ ബ്രെണ്ടൻ റൂവുമായുള്ള അഭിമുഖത്തിലും ഇയാൾ ഈ Read More…
റീൽസിനായി ഒരു സ്‌കൂട്ടറിൽ 5 പേരുടെ അഭ്യാസ പ്രകടനം! കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് യുവാവ്
ഛത്രപതി സംഭാജിനഗറിൽ തിരക്കേറിയ റോഡിൽ അഞ്ച് പേർ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. അദ്നാൻ പത്താൻ എന്ന യുവാവിനെതിരെയാണ് അതിവേഗത്തിലും അപകടകരമായും വാഹനമോടിച്ചതിന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സെപ്റ്റംബർ 1-ന് ഉച്ചയ്ക്ക് പഞ്ചക്കി-ഔറംഗപൂറ റോഡിലായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ മഹാശങ്ക് നാമദേവറാവു ദണ്ഡഗെയുടെ പരാതിയെ തുടർന്ന് സെപ്റ്റംബർ 4-നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ Read More…
പെൺകുട്ടികളുടെ പിജിയിൽ മുറിയില്‍ CCTV വച്ച് ഉടമ; ചോദിച്ചപ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കാൻ’ ഉപദേശം!
മുംബൈയിലെ പെൺകുട്ടികളുടെ പേയിംഗ് ഗെസ്റ്റ് കേന്ദ്രത്തിൽ, അനുവാദം വാങ്ങാതെ ഉടമ സ്വീകരണമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പരാതി. താമസക്കാരുടെ സ്വകാര്യതയെയും സുരക്ഷയെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. ‘OkVehicle2991’ എന്ന റെഡ്ഡിറ്റ് യൂസർ പേജിലൂടെയാണ് ഒരു താമസക്കാരി ഈ അനുഭവം പങ്കുവെച്ചത്. ഏഴ് പെൺകുട്ടികൾ താമസിക്കുന്ന ഒരു 3BHK ഫ്ലാറ്റിലാണ് സംഭവം നടന്നത്. രാവിലെ വാതിലിൽ മുട്ടിയ ഉടമ, സ്വീകരണമുറിയിൽ സിസിടിവി സ്ഥാപിച്ച കാര്യം പെൺകുട്ടികളെ അറിയിക്കുകയായിരുന്നു. വെറുതെ വിവരം Read More…
“ജിമ്മൻമാരും ‘ജെൻ സി’യും തോറ്റുപോവും!” പുലർച്ചെ 4 മണിക്ക് യോഗയും വർക്കൗട്ടും; 75-കാരിയുടെ ഫിറ്റ്‌നസ് വിഡിയോ തരംഗമാകുന്നു
ഇന്നത്തെ കാലത്ത് പുലർച്ചെ എഴുന്നേൽക്കാനും വ്യായാമ ശീലങ്ങൾ മുടക്കാതെ കൊണ്ടുപോകാനും ചെറുപ്പക്കാർ പോലും ബുദ്ധിമുട്ടുമ്പോൾ, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ 75-കാരി. ദിനചര്യയുടെ ഭാഗമായി പുലർച്ചെ 4 മണിക്ക് വ്യായാമവും യോഗയും ചെയ്യുന്ന ഈ മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഇവരുടെ ഊർജ്ജസ്വലതയെയും കഠിനാധ്വാനത്തെയും അച്ചടക്കത്തെയും പ്രകീർത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. View this post on Instagram A post shared by Amrit Kaur Read More…
സ്മാർട്ട് ഗ്ലാസിന് 50,000 രൂപയോ! മകന്റെ വെളിപ്പെടുത്തലിൽ അമ്മ ഞെട്ടി! ചിരിയുണർത്തും വീഡിയോ!
മെറ്റാ ഗ്ലാസിന്റെ വിലയെച്ചൊല്ലി മകനും അമ്മയും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഏതാനും ആയിരം രൂപ മാത്രം വിലമതിക്കുമെന്ന് കരുതിയ കണ്ണടയ്ക്ക് അരലക്ഷം രൂപയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നൽകിയ പ്രതികരണമാണ് വിഡിയോയെ തരംഗമാക്കിയത്. ബികാസ് മീന എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. കണ്ണടയുടെ വില ഊഹിക്കാൻ മകൻ ആവശ്യപ്പെടുമ്പോൾ, “ഏറിയാൽ ഒരു 200 അല്ലെങ്കിൽ 250 രൂപ കാണും” എന്നായിരുന്നു അമ്മയുടെ ആദ്യ മറുപടി. വില കൂട്ടിച്ചുറക്കാൻ Read More…









