Sports

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിൽ ഇടമില്ല! പന്തിന് വിനയായത് എന്ത്? ടീം തിരഞ്ഞെടുപ്പിലെ വെളിപ്പെടുത്തൽ

വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിന്റെ യുവ ഓൾറൗണ്ടർ നമൻ ധീർ, ജമ്മു കശ്മീരിന്റെ പേസർ ആക്വിബ് നബി എന്നിവർക്ക് ആദ്യമായി വിളിയെത്തി. അതേസമയം മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലായിരിക്കും വൈസ് ക്യാപ്റ്റൻ. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യ സെപ്റ്റംബർ 20-ന് കായികക്ഷമത വീണ്ടെടുക്കുമെന്ന് Read More…

Oddly News

ഭീതിയുടെ നിമിഷങ്ങൾ: ആകാശമധ്യേ തകർന്നു വീണ് വിമാനത്തിന്റെ ഉള്ളിലെ പാനലുകൾ; പ്രാർത്ഥനയോടെ യാത്രാക്കാർ! വീഡിയോ

ഇറാനിൽ വിമാനം അടിയന്തരമായി തിരിച്ചുവിളിച്ചിറക്കുന്നതിനിടെ വിമാനത്തിനുള്ളിലെ മേൽക്കൂര തകർന്നു വീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച സെപെഹ്‌റാൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം മഷ്ഹദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുമ്പോഴായിരുന്നു സംഭവം. വിമാനം ശക്തമായി കുലുങ്ങുന്നതിനിടെ മേൽക്കൂരയിലെ പാനലുകൾ യാത്രക്കാരുടെ തലയ്ക്കുമുകളിലേക്ക് തൂങ്ങിനിൽക്കുന്നതും, ഭയന്നുവിറച്ച ആളുകൾ നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. സെപ്റ്റംബർ 15-ന് മഷ്ഹദിൽ നിന്ന് കെർമാൻഷാഹിലേക്ക് പുറപ്പെട്ട ആഭ്യന്തര വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകരാറിലായത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. Read More…

Oddly News

നവരാത്രിക്ക് ഗർബ കളിക്കാൻ പാർട്ണറെ വാടകയ്ക്ക് ലഭിക്കും; പായ്ക്കേജ് ആയിരം രൂപ മുതൽ! വൈറലായി വിചിത്ര പോസ്റ്റ്!

ഭക്തിയും സംഗീതവും വർണ്ണാഭമായ വസ്ത്രങ്ങളും ആവേശകരമായ ഗർബ നൃത്തവും നിറഞ്ഞതാണ് നവരാത്രി ആഘോഷങ്ങൾ. എന്നാൽ നൃത്തം ചെയ്യാൻ ഒരു പങ്കാളിയില്ലാതെ വിഷമിക്കുന്നവർക്കായി “വാടകയ്ക്ക് ഗർബ പങ്കാളിയെ നൽകാം” എന്ന വിചിത്രമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “ഈ നവരാത്രിയിൽ നിങ്ങൾ തനിച്ച് നൃത്തം ചെയ്യേണ്ടി വരില്ല” എന്ന വാഗ്ദാനത്തോടെ ‘റെന്റ് എ ഗർബ പാർട്ണർ’ (Rent A Garba Partner) എന്ന പോസ്റ്റർ ഇൻസ്റ്റാഗ്രാമിലാണ് പ്രചരിക്കുന്നത്. നൃത്ത സെഷനുകളും ഫോട്ടോയെടുക്കലും ഉൾപ്പെടെ വെവ്വേറെ Read More…

Featured Good News

വള്ളിച്ചെരിപ്പിട്ട് സൈക്കിളിലെത്തിയ ഡെലിവറി ബോയ്ക്ക് പുത്തൻ അഡിഡാസ് ഷൂസ് സമ്മാനിച്ച് യുവാവ്; മനസ്സ് നിറച്ച് വീഡിയോ!

ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവാവ് തനിക്ക് ലഭിച്ച പുതിയ ഷൂസ് ഡെലിവറി ബോയ്ക്ക് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൻ ശർമ്മ എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, തന്റെ പുതിയ ഷൂസുകൾ ആവശ്യക്കാരനായ ഡെലിവറി ബോയ്ക്ക് നൽകിയതായി വ്യക്തമാക്കുന്നു. തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് അമൻ ശർമ്മ താഴെ നിൽക്കുന്ന ഡെലിവറി ബോയിയോട് സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ അഡിഡാസ് ഷൂസ് വേണമെന്നുണ്ടോ എന്ന് ചോദിച്ച ശേഷം അമൻ താഴേക്ക് ചെന്ന് അത് Read More…

Featured Travel

കാറില്ലെങ്കിൽ എന്ത്, ഇ-റിക്ഷ പോരേ! ഹിമാചലിലെ മഞ്ഞുമലകൾ കീഴടക്കി യുവാവിന്റെ സാഹസിക യാത്ര

ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ സുമിത് കുമാർ പ്രജാപതി തന്റെ ഇ-റിക്ഷയിൽ ഹിമാചൽ പ്രദേശിലെ അതികഠിനമായ സ്പിതി താഴ്‌വരയിലെ മലയോര പാതകൾ കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഓഗസ്റ്റ് 15-നാണ് തന്റെ ഈ സാഹസിക യാത്രയുടെ വിവരങ്ങൾ സുമിത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാൻ തുടങ്ങിയത്. യാത്രയിലെ വഴികൾ, നേരിട്ട വെല്ലുവിളികൾ, ആളുകളുടെ പ്രതികരണങ്ങൾ എന്നിവ ഉൾപ്പെടുത്തി 27 വീഡിയോകളിലൂടെയാണ് അവൻ ഈ യാത്ര പൂർണ്ണമായി പകർത്തിയത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സ്പിതി സന്ദർശിക്കാൻ പദ്ധതിയിട്ടപ്പോഴാണ് സുമിതിന് സ്വന്തമായി കാറില്ലല്ലോ എന്ന ചോദ്യം Read More…

Celebrity Fitness

ജിമ്മിൽ തീപ്പാറിച്ച് ജ്യോതിക; ആരാധകരെ അമ്പരപ്പിച്ച് 40-കളിലും തകർപ്പൻ ഫിറ്റ്നസ്- വീഡിയോ

രണ്ടു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമാരംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് ജ്യോതിക. 1990-കളുടെ അവസാനത്തിൽ അഭിനയം ആരംഭിച്ചതു മുതൽ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി വാണിജ്യ ചിത്രങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമേ, തന്റെ ദിനചര്യയിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യമാണ് ജ്യോതിക നൽകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുതിയ ജിം വർക്കൗട്ട് വീഡിയോയിലൂടെ താരം ഇത് വീണ്ടും തെളിയിക്കുകയാണ്. സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, കോർ വ്യായാമങ്ങൾ, ശരീരത്തിന്റെ ബാലൻസ് നിലനിർത്താനുള്ള പരിശീലനങ്ങൾ Read More…

Oddly News

ആ ഒരു വോട്ട് ! വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടടുത്ത ദിവസം അമ്മ മരിച്ചു; മകന് ഒരു വോട്ടിന്റെ മിന്നുന്ന വിജയം !

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജഗദീഷ് പ്രസാദ് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. വാർഡ് നമ്പർ 6-ൽ നടന്ന മത്സരത്തിലാണ് ജഗദീഷ് പ്രസാദ് അവിശ്വസനീയമായ ഈ വിജയം സ്വന്തമാക്കിയത്. ആകെ 151 വോട്ടുകൾ നേടിയാണ് ജഗദീഷ് പ്രസാദ് വിജയിച്ചത്. തൊട്ടടുത്ത എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ രാംശരണിന് 150 വോട്ടുകൾ ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായി ഇത് മാറി. വെറും ഒരു വോട്ടിന്റെ വ്യത്യാസം Read More…

Oddly News

‘നീ പറഞ്ഞിട്ട് പോയാല്‍മതി! ’; കാമുകനൊപ്പം മറ്റൊരു യുവതി, കാറിന്റെ ബോണറ്റിൽ തൂങ്ങി കാമുകി, ശരീരത്തിലൂടെ കാർ കയറ്റി യുവാവ് -വീഡിയോ

കാറിന്റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി, ക്രമേണ വേഗം കൂട്ടുന്ന കാർ, തുടർന്ന് പിടിവിട്ട് മുന്നിലേക്ക് വീഴുന്ന യുവതിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി പോകുന്ന ദാരുണമായ കാഴ്ച. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹനാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി അടുത്ത പരിചയത്തിലായിരുന്നു. എന്നാൽ അനാമികയോട് താൻ ‘യഷ് താക്കൂർ’ ആണെന്നാണ് Read More…

Oddly News

‘ഐൻസ്റ്റീൻ ചാച്ച’ വീണ്ടും ഗോദയിൽ! ആ പഴയ സ്റ്റാർ തിരിച്ചെത്തി; സോഷ്യൽ മീഡിയയിൽ തരംഗം

ഇന്റർനെറ്റിൽ തരംഗമായി മാറിയ ഉത്തർപ്രദേശിലെ ‘ബാഗ്പത് സംഘർഷത്തിലെ’ പ്രധാന ആകാശർഷണമായ ‘ഐൻസ്റ്റീൻ ചാച്ച’ എന്ന ഹരേന്ദ്ര സിംഗ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 2021-ൽ ബാഗ്പതിൽ രണ്ട് ചാറ്റ് കടക്കാർ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെയാണ് ഓറഞ്ച് നിറത്തിലുള്ള മുടിയും വേറിട്ട ലുക്കുമുള്ള ഹരേന്ദ്ര സിംഗ് ഐൻസ്റ്റീൻ ചാച്ച എന്ന പേരിൽ ട്രോളുകളിൽ നിറഞ്ഞുനിന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവന്ന പുതിയ വീഡിയോയിൽ അദ്ദേഹം ഒരു ഓഫീസിലെ ക്യൂവിൽ സാധാരണക്കാരനായി ക്ഷമയോടെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. Read More…