കാൽ ഉയർത്തി വെക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന തെറ്റായ പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഗുരുഗ്രാമിലെ ആർടൈമിസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി. കാൽ ഉയർത്തി വെക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യശാസ്ത്രപരമായി പ്രയോജനപ്പെടാറുണ്ടെങ്കിലും, അത് ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നോ ഹൃദ്രോഗങ്ങളെ തടയുമെന്നോ കരുതുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്ന അവസരങ്ങളിൽ തല താഴ്ത്തി വെച്ച് കാലുകൾ ഹൃദയത്തിന്റെ നിലവാരത്തേക്കാൾ ഉയർത്തി വെക്കാറുണ്ട്. അതുപോലെ കാലുകളിൽ നീരുള്ളവർക്ക് കാലിനടിയിൽ തലയിണ വെക്കാൻ നിർദ്ദേശിക്കാറുണ്ട്. കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ Read More…
Author: Aswathy
ഈര്‍ക്കിലില്‍ സാരി ചുറ്റിയാലും വിടില്ല! പെൺവേഷം ധരിച്ച് രാത്രിയാത്രയ്ക്കിറങ്ങിയ യുവാവിന്റെ വൈറൽ വിഡിയോ!
ഡൽഹിയിലെ പൊതുവിടങ്ങൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ ഇറങ്ങിത്തിരിച്ച ഒരു കണ്ടന്റ് ക്രീയേറ്റര്‍ക്ക് (Content creator) അനുഭവിക്കേണ്ടി വന്നത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ ‘BeJaintle’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവാവ് ഒരു സ്ത്രീയുടെ വേഷം ധരിച്ച് നടത്തിയ സോഷ്യൽ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 1.7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രാത്രിയിൽ പെൺകുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ ഒരു സ്ത്രീയുടെ വേഷമണിഞ്ഞ് സ്കൂട്ടറിൽ ഡൽഹി നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഇയാൾ. സ്ത്രീകളുടെ വസ്ത്രവും മേക്കപ്പും ധരിച്ച്, Read More…
തെറ്റുപറ്റാത്തവരില്ല… തരൂരിനും പറ്റി തെറ്റ്! മോദിക്കുള്ള ജന്മദിനാശംസയിലെ ഗ്രാമർ മിസ്റ്റേക്ക് ട്രോളി നെറ്റിസൺസ്
ഇംഗ്ലീഷ് ഭാഷയിലെ കണിശമായ പ്രയോഗങ്ങൾക്കും അഗാധമായ അറിവിനും പേരുകേട്ട തിരുവനന്തപുരം എം.പി.യും കോൺഗ്രസ് നേതാവുമായ ശശി തരൂരിനും അബദ്ധം പറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സന്ദേശത്തിലാണ് തരൂരിന് ഒരു ചെറിയ വ്യാകരണ പിഴവ് സംഭവിച്ചത്. “On his 76th birthday” എന്ന് എഴുതുന്നതിന് പകരം prepositions മാറിപ്പോയി “In his 76th birthday” എന്നാണ് തരൂർ തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചത്. ശശി തരൂരിനെപ്പോലൊരാൾക്ക് തെറ്റ് പറ്റിയത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ Read More…
41-ാം വയസ്സിൽ അമ്മയാകാനൊരുങ്ങി നടി മഹിറ ഖാൻ; നാൽപ്പതുകളിലെ ഗർഭധാരണം അപകടകരമാണോ?
പാകിസ്താനി സൂപ്പർതാരം മാഹിറ ഖാൻ തന്റെ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത അടുത്തിടെയാണ് പങ്കുവെച്ചത്. എന്നാൽ, ആഘോഷിക്കേണ്ട ഈ സന്ദർഭത്തിൽ അപ്രതീക്ഷിതമായി താരത്തിന്റെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുതുടങ്ങി. ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026-ൽ വച്ച് എടുത്ത മനോഹരമായ ബേബി-ബമ്പ് ചിത്രത്തോടൊപ്പമാണ് 41-കാരിയായ മാഹിറ ഈ സന്തോഷവാർത്ത അറിയിച്ചത്. “നമ്മൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റേതാണ് അന്തിമ തീരുമാനം” എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. വാർത്തയ്ക്ക് താഴെ ആശംസകളും സ്നേഹവും നിറഞ്ഞെങ്കിലും, 40 വയസ്സിന് Read More…
എല്ലാ ‘ഹെർബലും’ അത്ര ഹെല്‍ത്തിയില്ല, അശ്വഗന്ധ ഗമ്മീസ് കഴിച്ച് കരൾ തകർന്നു; യുവതിക്ക് തലച്ചോറിന് ഗുരുതര ക്ഷതം!
മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും കുറയ്ക്കുന്നതിനായി അശ്വഗന്ധ അടങ്ങിയ ‘ഗംമി’ (Gummy) കഴിച്ച 44 കാരിയായ സ്ത്രീക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരികയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്ത സംഭവം വീണ്ടും ആശങ്കയാകുന്നു. ഒരു വർഷത്തോളമായി ഈ സപ്ലിമെന്റ് കഴിച്ചിരുന്ന ലോയിസ് കിൻഡർ എന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയിലാവുകയും കോമയിലാവുകയും ചെയ്തു. തുടർന്ന് കരൾ പരാജയപ്പെട്ടതിനെ തുടർന്ന് കരൾ മാറ്റിവെക്കുകയായിരുന്നു. ചികിത്സയ്ക്കിടയിലുണ്ടായ സങ്കീർണ്ണതകൾ കാരണമാണ് ഇവർക്ക് തലച്ചോറിന് ക്ഷതമേറ്റത്. ഈ സംഭവം അശ്വഗന്ധ അടങ്ങിയ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും Read More…
ഭേൽ വിൽക്കുന്നതിനിടെ കച്ചവടക്കാരനെ മർദിച്ച് സാധനങ്ങൾ റോഡിലെറിഞ്ഞ് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
വഴിയോരത്ത് ഭേൽപുരി വിൽപ്പന നടത്തുകയായിരുന്ന കച്ചവടക്കാരനെ ഒരാൾ മർദിക്കുകയും ഭക്ഷണസാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വഴിയോര കച്ചവടക്കാരന്റെ അടുത്തെത്തിയ ആൾ ഇയാളെ മർദിച്ച ശേഷം ഭേലിനായി തയ്യാറാക്കി വച്ചിരുന്ന ചേരുവകൾ പൂർണ്ണമായും റോഡിലേക്ക് തട്ടിമറിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയമത്രയും കച്ചവടക്കാരൻ നിസഹായനായി നോക്കിനിൽക്കുന്നതും സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി തുടരുന്നതും വീഡിയോയിലുണ്ട്. ഭക്ഷണസാധനങ്ങൾ മുഴുവൻ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Read More…
ട്രക്ക് ഡ്രൈവറിൽ നിന്ന് യൂട്യൂബ് താരത്തിലേക്ക്: മില്യൺ കണക്കിന് കാഴ്ചക്കാർ, കോടികളുടെ വരുമാനം, ആർ. രാജേഷിന്റെ വിസ്മയ ജീവിതം!
ജാർഖണ്ഡിലെ ജാംതാറ സ്വദേശിയായ രാജേഷ് രവാനി കുടുംബം പുലർത്താൻ 25 വർഷത്തിലേറെയായി ഇന്ത്യയിലുടനീളം ലോറി ഓടിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാൽ ഇന്ന് റോഡരികിൽ ഭക്ഷണം പാകം ചെയ്തിരുന്ന ആ സാധാരണ ഡ്രൈവർ സ്വന്തമായി ‘ഡ്രീം ലക്ഷ്റി ട്രക്ക്’ നിർമ്മിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററാണ്. ഭക്ഷണത്തോടുള്ള വലിയ ഇഷ്ടത്തിൽ നിന്നാണ് രാജേഷിന്റെ ഡിജിറ്റൽ ജീവിതം ആരംഭിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിൽ ഹൈവേയോരങ്ങളിൽ വണ്ടി നിർത്തി മട്ടൺ, ചിക്കൻ, ഫിഷ്, പനീർ വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കുന്നത് Read More…
ജനൽഗ്രിൽ വിട്ടില്ല! കമ്പികൾക്കിടയിൽ പെട്ടുപോയ കള്ളന് നാട്ടുകാരുടെ വക ‘മസാലപ്പടി’! വീഡിയോ
സൂററ്റിലെ നാനാ വരാച്ച പ്രദേശത്ത് പൂട്ടിയിട്ടിരുന്ന ഒരു ബംഗ്ലാവിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായി സംശയിക്കുന്നയാൾ സ്റ്റീൽ ഗ്രില്ലിനിടയിൽ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിന് പകരം ഒരു കൂട്ടം നാട്ടുകാർ വടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കപോദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റീൽ ബാറുകൾക്കിടയിൽ ആൾ വശങ്ങളിലേക്ക് തിരിയാനാകാതെ കുടുങ്ങിക്കിടക്കുന്നതും സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിയതോടെ ഇയാൾ മോഷണം നടത്താൻ വന്നതാണെന്ന് ആരോപിച്ച് വടികൾ കൊണ്ട് അടിക്കുകയായിരുന്നു. രാജാറാം Read More…
ശുക്രന് എന്തുകൊണ്ട് ഉപഗ്രഹമില്ല? തനിയെ നശിപ്പിച്ചതാണോ? ശുക്രന്റെ ചന്ദ്രന് സംഭവിച്ച ദുരന്ത കഥ ഇങ്ങനെ!
ശുക്രഗ്രഹത്തിന് പണ്ടെന്നോ ഒരു ചന്ദ്രൻ ഉണ്ടായിരുന്നിരിക്കാമെന്നും, എന്നാൽ ഗ്രഹത്തിന്റെ വേഗത കുറഞ്ഞ കറക്കം കാരണം ഈ ഉപഗ്രഹം ക്രമേണ ശുക്രനിലേക്ക് ആകൃഷ്ടയായി നശിച്ചുപോയതാകാമെന്നും പുതിയ പഠനം. വലുപ്പത്തിലും പിണ്ഡത്തിലും പാറകൾ നിറഞ്ഞ ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ളതാണെങ്കിലും, സൗരയൂഥത്തിൽ സ്വന്തമായി ചന്ദ്രനില്ലാത്ത രണ്ട് ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ശുക്രന് എന്തുകൊണ്ടാണ് ഉപഗ്രഹം ഇല്ലാത്തതെന്ന ചോദ്യം ശാസ്ത്രലോകത്തെ കാലങ്ങളായി അലട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഡോ. സ്റ്റീഫൻ കേനിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ, ശുക്രന്റെ ആദ്യകാലത്ത് ഒരു കൂട്ടിയിടിയെ തുടർന്ന് ചന്ദ്രൻ Read More…









