ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ അമേരിക്കക്കാരിയായ ഒരു സ്ത്രീക്ക് ലഭിച്ചത് 2 ദശലക്ഷം ഡോളറിന്റെ (ഏകദേശം 16 കോടിയിലധികം രൂപ) ലോട്ടറി അടിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് തരംഗമായത്. എന്നാൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും അവർ അത് ആഘോഷിക്കാതെ തിരികെ ജോലിസ്ഥലത്തേക്ക് പോവുകയും ബാക്കി സമയം മുഴുവൻ ജോലി ചെയ്തു തീർക്കുകയും ചെയ്തു എന്ന കാര്യം ആളുകളെ ഏറെ അത്ഭുതപ്പെടുത്തി. വിർജീനിയ സ്വദേശിയായ ഈ സ്ത്രീ, ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഭക്ഷണം Read More…
Author: Aswathy
പ്രോസസ്സ്ഡ് ഫുഡ്ഹൃദയത്തിന് പണിയാകുമോ? ദിവസവും 100 ഗ്രാം കഴിച്ചാല്‍ അപകടസാധ്യത 14% അധികം!
പാക്കറ്റ് ലഘുഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, സംസ്കരിച്ച മാംസങ്ങൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങൾ (Ultra-Processed Foods – UPF) ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതും ദീർഘകാലം കേടു കൂടാതെ ഇരിക്കും എന്നതുമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘ഫാമിലി മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത്’ എന്ന ജേണലിൽ Read More…
ഇഡ്ഡലിയുടെ ‘ലോക തലസ്ഥാനം’ ഏതെന്നറിയാമോ? പഞ്ഞിപോലുള്ള ഇഡ്ഡലിയും ചൂടുള്ള സാമ്പാറും!
ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. മൃദുവായതും രുചികരവുമായ ഇഡ്ഡലി ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പ്രഭാതഭക്ഷണമായ ഇത് തട്ടുകടകളിലും ഓഫീസുകളിലേക്കുള്ള യാത്രയിലുമെല്ലാം ആളുകൾ ഒരുപോലെ തിരഞ്ഞെടുക്കുന്നു. എളുപ്പത്തിൽ തയ്യാറാക്കാമെന്ന പ്രത്യേകത കാരണം ഇന്ത്യയിൽ എവിടെയും ഇന്ന് ഇഡ്ഡലി ലഭ്യമാണ്. എങ്കിലും ഒരു പ്രത്യേക നഗരത്തിന് ഇഡ്ഡലിയോടുള്ള ആത്മബന്ധം കാരണം ആ നഗരം ‘ലോകത്തിന്റെ ഇഡ്ഡലി തലസ്ഥാനം’ എന്ന പേരിൽ അറിയപ്പെടുന്നു. ചെന്നൈ നഗരത്തിന്റെ ഭക്ഷണസംസ്കാരത്തിൽ Read More…
ട്രാഫിക് ബ്ലോക്കില്‍ ഇനി പെടില്ല! മണിക്കൂറിൽ 70 കി.മീ വേഗതയിൽ പറക്കാൻ ഇതാ ഒരു തകർപ്പൻ ‘ഹാക്ക്’! വീഡിയോ
മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ കണ്ടെത്താനും ഇവിടെയുള്ള ആളുകൾക്ക് അറിയാം. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിനംപ്രതിയുള്ള യാത്രകൾക്കായി ഇലക്ട്രിക് യൂണിസൈക്കിളുകൾ (Electric Unicycles) ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ് ബെംഗളൂരുവിലെ ചിലർ. ഒറ്റച്ചക്രമുള്ള, സ്വയം സന്തുലിതാവസ്ഥ പാലിക്കുന്ന ഒരു വാഹനമാണിത്. കുറഞ്ഞ സ്ഥലം മാത്രം ആവശ്യമുള്ളതിനാൽ തന്നെ വലിയ റോഡ് ബ്ലോക്കുകളിൽ പെടാതെ പെട്ടെന്ന് യാത്ര ചെയ്യാൻ ഇത് സഹായിക്കും. യാത്രാ വ്ലോഗറായ ഷെനാസ് ട്രഷറിയാണ് Read More…
യു.എസിലെ ഉയർന്ന ശമ്പളമുള്ള ജോലി വിട്ടു് IIT-IIM ബിരുദധാരികൾ കൂൺ കൃഷിയിലേക്ക്! യുവാക്കൾ തരംഗമാകുന്നു!
ഇൻഡോർ രീതിയിൽ കൂൺ വളർത്തുന്നത് 90 ശതമാനത്തോളം പരാജയപ്പെടാൻ സാധ്യതയുള്ള ഒന്നാണെന്ന് ആളുകൾ മുന്നറിയിപ്പ് നൽകിയപ്പോൾ നവീൻ പട്വാൾ പിന്മാറാൻ തയ്യാറായില്ല. പകരം, കൂൺ കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വർഷങ്ങൾക്കിപ്പുറം ആ വാശി വിജയകരമായ ഒരു ബിസിനസ്സായി മാറി. 2022-ൽ നവീൻ തന്റെ സുഹൃത്തുക്കളായ അമിത് കുമാർ ശർമ്മ, പൂനം ശർമ്മ, സണ്ണി ഗുപ്ത എന്നിവരുമായി ചേർന്ന് ഉത്തരാഖണ്ഡിൽ ‘പ്ലാനറ്റ് മഷ്റൂം’ (Planet Mushroom) എന്ന സംരംഭത്തിന് തുടക്കമിട്ടു. രണ്ട് എഞ്ചിനീയർമാരും ഐ.ഐ.ടി ഖരഗ്പൂർ, Read More…
ഹെയർ സലൂണിലെ കട്ടിംഗിന് ശേഷമുള്ള കഴുത്ത് തിരിക്കൽ അപകടം! ജീവന് വരെ ഭീഷണിയാകാമെന്ന് ന്യൂറോ സർജന്മാർ
ഹെയർകട്ടിന് ശേഷം ബാർബർമാർ ചെയ്തുതരാറുള്ള മസാജും കഴുത്ത് വെട്ടിക്കലുമെല്ലാം പലർക്കും വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. എന്നാൽ, കേൾക്കുമ്പോൾ വളരെ സുഖകരമെന്ന് തോന്നുമെങ്കിലും ഈ ശീലം അത്ര സുരക്ഷിതമല്ല. കഴുത്ത് പെട്ടെന്ന് തിരിച്ചുകൊണ്ട് ശബ്ദമുണ്ടാക്കുന്ന ഇത്തരം രീതികൾ സാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ ബാർബർഷോപ്പുകളിലെ കഴുത്ത് വെട്ടിക്കൽ കാരണം തളർവാതം (paralysis), ഞരമ്പുകൾക്ക് കേടുപാടുകൾ, എന്തിനേറെ മരണം വരെ സംഭവിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബാർബർഷോപ്പുകളിൽ മുടിവെട്ടിന് ശേഷം കഴുത്ത് വെട്ടിക്കുന്നത് ഒരു Read More…
കൈക്കുഞ്ഞുമായി കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് അധ്യാപികമാർ ! അക്ഷരവെളിച്ചമെത്തിക്കാൻ അപൂർവ്വ പോരാട്ടം! വീഡിയോ
മഴക്കാലത്ത് ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന വാദ്രഫ്നഗർ ബ്ലോക്കിലെ വിദ്യാലയത്തിലേക്ക് എത്താൻ ഛത്തീസ്ഗഡിലെ രണ്ട് അധ്യാപികമാർ നടത്തുന്നത് അസാധ്യമെന്നു തോന്നുന്ന ഒരു അതിസാഹസിക യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മോറാൻ, ഇരിയ എന്നീ നദികളുടെ സംഗമസ്ഥാനത്തിന് അപ്പുറത്താണ് ധൗർപൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ നദി കടന്ന് നടന്നു മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കൂ. എന്നാൽ സന്ധ്യ ഹൽദാർ, കർമിള ടോപ്പോ എന്നീ അധ്യാപികമാർക്ക് ഈ അപകടനടത്തം തങ്ങളുടെ ജോലിയുടെ Read More…
മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം, 7 മിനിറ്റ് വൈകി; വിമാനത്തിൽ കയറ്റാതെ ഇൻഡിഗോ, ഹൃദയം തകർന്ന് യാത്രക്കാരൻ!
അനന്തരവന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തിരിച്ച നോയിഡ സ്വദേശി പ്രേം പി. അഖൗറി എന്ന വ്യക്തിക്ക് നേരിടേണ്ടി വന്നത് കടുത്ത നിരാശയും മാനസിക വിഷമവും നിറഞ്ഞ അനുഭവമാണ്. കടുത്ത ദുഃഖത്തിലൂടെ കടന്നുപോയ തന്നോട് ഇൻഡിഗോ (IndiGo) വിമാനക്കമ്പനിയും ഓല (Ola) ടാക്സി സർവീസും കാണിച്ച മനുഷ്യത്വമില്ലാത്ത സമീപനത്തെക്കുറിച്ച് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ തുറന്നടിച്ചു. ഡൽഹിയിൽ നിന്ന് പട്നയിലേക്കുള്ള വിമാനം കയറാനായി മൂന്ന് മണിക്കൂർ മുൻപ് തന്നെ അദ്ദേഹം നോയിഡയിൽ നിന്ന് ഓല ടാക്സിയിൽ ഡൽഹി എയർപോർട്ടിലെ ടി1 Read More…
വെറുതെ കിട്ടിയാല്‍…. ലോറി മറിഞ്ഞു, റോഡിൽ നെയ് പുഴ ഒഴുകി! കോരിയെടുക്കാൻ പാച്ചിലുമായി ജനം! വീഡിയോ
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നെയ്യ് കയറ്റി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ വേറിട്ടൊരു കാഴ്ചയ്ക്ക് വഴിയോരം സാക്ഷ്യം വഹിച്ചു. ട്രക്ക് മറിഞ്ഞ് റോഡിലുടനീളം നെയ്യ് ചിതറി വീണതോടെ, വൻ ജനക്കൂട്ടമാണ് ഇത് ശേഖരിക്കാനായി സ്ഥലത്ത് തടിച്ചുകൂടിയത്. അപകടത്തിൽപ്പെട്ട വാഹനം വകവെക്കാതെ ആളുകൾ റോഡിൽ കിടന്ന നെയ്യ് ഡപ്പികളും പാക്കറ്റുകളും എടുക്കാൻ തിരക്കുകൂട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഹരിയാനയിൽ നിന്ന് രുദ്രപൂരിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് Read More…









