Featured Sports

സച്ചിന്റെ മകൻ തന്നെ! അർജുൻ അടിച്ച സിക്സ് തലയിൽ കൊണ്ടു; ഒപ്പിട്ട പന്ത് സമ്മാനിച്ച് കുട്ടിയുടെ സങ്കടം മാറ്റി താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ വിനയപൂർവ്വമായ പെരുമാറ്റം ട്വന്റി20 മുംബൈ ലീഗ് മത്സരത്തിനിടെ ആരാധകരുടെ മനം കവര്‍ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഒരു കൊച്ചു ആരാധകനോട് കാണിച്ച സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് . തിങ്കളാഴ്ച വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ ആർക്സ് അന്ധേരിക്ക് വേണ്ടി അർജുൻ നടത്തിയ മാച്ച് വിന്നിങ് പ്രകടനത്തിനിടെ, താരം അടിച്ച ഒരു സിക്സർ ഗാലറിയിൽ ഇരുന്നിരുന്ന ഒരു കൊച്ചുകുട്ടിയുടെ തലയിൽ കൊണ്ടിരുന്നു. Read More…

Crime

വിനോദയാത്രയ്ക്ക് കൊണ്ടുപോയി ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു; പിന്നാലെ കൂട്ടബലാല്‍സംഗം; ഭര്‍ത്താവ് അറസ്റ്റില്‍

മനുഷ്യക്കടത്തിന്റെ ക്രൂരതകൾ പലപ്പോഴും വിശ്വസിക്കാൻ പോലും പ്രയാസമുള്ളതാണ്. അത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്ന് പുറത്തുവരുന്നത്. സ്വന്തം ഭാര്യയെ വെറും അമ്പതിനായിരം രൂപയ്ക്ക് വിറ്റ ഭർത്താവിനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരിയായ യുവതിയെയാണ് ഭർത്താവ് നികേഷ് പട്ടേൽ പണത്തിന് വേണ്ടി മറ്റൊരാൾക്ക് കൈമാറിയത്. സുഹൃത്തുക്കൾക്കൊപ്പം ഭാര്യയുമായി ഒരു വിനോദയാത്ര പോവുകയാണെന്നാണ് നികേഷ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ യാത്രതിരിച്ച് കുറച്ചുദൂരം പിന്നിട്ടപ്പോൾ, മുൻകൂട്ടി പദ്ധതിയിട്ടതനുസരിച്ച് ഇയാൾ ഭാര്യയെ ഒരു സംഘത്തിന് വിൽക്കുകയായിരുന്നു. യുവതി ശക്തമായി Read More…

Movie News

‘പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ’ എന്നു പറയാൻ കഴിയില്ലല്ലോ: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബർമാരും കാണിച്ച അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി . സംസ്കാരവേളയിൽ മൊബൈൽ ക്യാമറകളുമായി ഇരച്ചുകയറിയവരോട് സലിം കുമാറിന്റെ മകൻ ചന്തു പ്രതികരിച്ചിരുന്നു. ഈ സംഭവത്തിൽ ചന്തുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ദുഃഖം വിറ്റ് പണമുണ്ടാക്കാൻ നോക്കുന്ന ഇങ്ങനെയുള്ളവരെ ‘സാഡിസ്റ്റുകൾ’ എന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. തന്റെ മരണവീട്ടിലും ഇത്തരം ആളുകൾ വരുമെന്ന് Read More…

Celebrity

ആഭരണങ്ങളും പണവും നിരത്തി യുട്യൂബറുടെ ‘ഹോംടൂര്‍’ വീഡിയോ; വീട്‌ കൊള്ളയടിച്ച്‌ മോഷ്‌ടാക്കള്‍

ഭോപ്പാൽ: സ്വന്തം വീടും അവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും കാണിച്ച് ‘ഹോം ടൂർ’ വീഡിയോ പങ്കുവെച്ച യൂട്യൂബർ യുവതിയുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിൽ താമസിക്കുന്ന പ്രമുഖ യൂട്യൂബർ രചന ഗുർജാറിന്റെ വീട്ടിലാണ് ഈ സംഭവം നടന്നത്. രചനയെയും കുടുംബാംഗങ്ങളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അക്രമികൾ സ്വർണവും വെള്ളിയും പണവും അടക്കം പത്തുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്. വീട്ടിലുണ്ടായിരുന്ന എനർജി ഡ്രിങ്കിന്റെ ബോക്സുകൾ വരെ കള്ളന്മാർ കൊണ്ടുപോയതായി വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ Read More…

Crime

ഭര്‍ത്താവിനെ കൊന്ന് പെട്ടിയിലാക്കി; അടിവസ്ത്രത്തിലെ ബാര്‍കോഡ് കുടുക്കി; ഭാര്യയും കാമുകനും അറസ്റ്റില്‍

ചെന്നൈയെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി പോലീസ് . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും അവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. കൈകാലുകളും തലയും മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രോഹിമ, ഇവരുടെ സുഹൃത്ത് അഷ്റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബാർകോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. ഈ വസ്ത്രം വാങ്ങിയ പെരമ്പൂരിലെ കടയിൽ നിന്ന് ലഭിച്ച Read More…

Oddly News

ഇന്ത്യക്കാരുടെ അടുക്കളകളിലെ ഏറ്റവും സാധാരണക്കാരനായ വെണ്ടയ്ക്ക അമേരിക്കയിൽ ചെന്നപ്പോൾ ലുക്കും വിലയും മാറി വലിയൊരു ‘പ്രീമിയം സ്നാക്കായി’ മാറിയിരിക്കുകയാണ്. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെണ്ടയ്ക്ക വറുത്ത് മസാല ചേർത്തത് ചെറിയ പാക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്. ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. നമ്മൾ നിത്യേന കറിവെക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്ക തന്നെയാണ് കുറഞ്ഞ അളവിൽ വലിയ വിലയ്ക്ക് വിൽക്കുന്നതെന്ന് ആശിഷ് Read More…

Movie News

മരണവീട്ടിലെ ‘യൂട്യൂബ് വേട്ട’; സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ, ദേഷ്യപ്പെട്ട് മുഖ്യമന്ത്രിയും, അതിരുകടന്ന ക്യാമറക്കണ്ണുകൾക്കെതിരെ പ്രതിഷേധം

മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് പ്രിയ നടൻ സലിംകുമാർ ഈ ലോകത്തോട് വിടപറഞ്ഞത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തുടർന്ന് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്‌കരിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് പറവൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പിതാവിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന മക്കളായ ചന്തുവിന്റേയും ആരോമലിന്റേയും ദൃശ്യങ്ങൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. സംസ്‌കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുമുറ്റത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ Read More…

Crime

വീട് കൈക്കലാക്കണം; അധ്യാപികയെ കൊല്ലാന്‍ ദമ്പതികള്‍ യാത്ര ചെയ്‌തത്‌ 1,400 കിലോമീറ്റര്‍, ബംഗാളില്‍ നിന്ന് പൊക്കി

ന്യൂഡല്‍ഹി: മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ 1,400 കിലോമീറ്റർ യാത്ര ചെയ്‌ത്‌ ഡല്‍ഹി സര്‍വകലാശാലാ പ്രഫസറെ കൊലപ്പെടുത്തിയ പ്രതികളെ മൂന്ന്‌ ദിവസത്തിനകം പോലീസ് അറസ്‌റ്റ്‌ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയുടെ പരിധിയിലുള്ള വസുന്ധര എന്‍കേ്ലവിലെ സത്യം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റിലാണ്‌ ശിവാജി കോളജിലെ അസിസ്‌റ്റന്റ്‌ പ്രഫസറായ ദേബോസ്‌മിത പോൾ കഴിഞ്ഞ ബുധനാഴ്‌ച കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ കേസില്‍ പശ്‌ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍നിന്നുള്ള ദമ്പതികളായ രാംപ്രസാദ്‌ ദാസും ബന്‍ശ്രീ ദാസുമാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പോലീസ്‌ Read More…