Celebrity

രണ്ട് മൊബൈൽ ഫോൺ ചെവിയിൽ വെച്ച് നിഖില വിമലിന്റെ മാസ്സ് വരവ്,രജനികാന്തിന് പോലും പറ്റാത്തത് എന്ന് കമന്റ്

ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് നായിക ​വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നിഖില വിമല്‍. സ്വതസിദ്ധമായ അഭിനയശൈലി മാത്രമല്ല തുറന്ന നിലപാടുകളും നിഖില വിമലെന്ന നായികയ്ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിച്ച താരത്തിന്റെ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. മനസ്സിലുള്ള കാര്യങ്ങള്‍ മറയില്ലാതെ തുറന്നു പറയുന്നതു കൊണ്ടു തന്നെ താരം പറയുന്ന വാക്കുകളും അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നിഖില. ഇപ്പോഴിതാ ഒരു Read More…

Celebrity Featured

മാധവന്റെ കഥാപാത്രം പിന്തുടരുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു- ദിയ തുറന്നു പറയുന്നു

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ ​‍പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് Read More…

Hollywood

വിവാഹമോചനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ അണ്‍ഫോളോ ചെയ്ത് സോഫി

ജോ ജോനസുമായുള്ള വിവാഹമോചനത്തിന് പിന്നാലെ സോഫി ടര്‍ണര്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരഭാര്യയായ പ്രിയങ്ക ചോപ്രായെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കഴിഞ്ഞ മാസമാണ് സോഫിയും ജോ ജോനസും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോനസിന്റെ സഹോദരനാണ് ജോ ജോനസ്. പ്രിയങ്ക ചോപ്രയെ സോഫി അണ്‍ഫോളോ ചെയ്തപ്പോള്‍ തിരിച്ച് പ്രിയങ്കയും സോഫിയെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഗെയിംസ് ഓഫ് ത്രോണ്‍ താരമായ സോഫി ജോയുമായി വേര്‍പിരിയാന്‍ നോട്ടീസ് നല്‍കിയത്. സോഫിയും പ്രിയങ്കയും Read More…

Oddly News

ഹൊറര്‍ നോവല്‍ ‘ഇറ്റി’ ലെ വേഷമിട്ടു നാട്ടുകാരെ പേടിപ്പിച്ചു ; വില്ലന്‍ കോമാളിയെ പോലീസ് കയ്യോടെ പൊക്കി…!!

ഹോളിവുഡ് ത്രില്ലര്‍ സിനിമകളിലെ പോലെ സര്‍ക്കസിലെ കോമാളിവേഷം ധരിച്ച് ഗ്രാമത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ കോമാളിയെ സ്‌കോട്‌ലന്റ് പോലീസ് കയ്യോടെ പൊക്കി. യു.കെയില്‍ നടന്ന സംഭവത്തില്‍ പിടികൂടിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെന്നിവൈസ് ഡാന്‍സിംഗ് ക്ലൗണ്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച വ്യക്തി, നോര്‍ത്ത് അയര്‍ഷയറിലെ സ്‌കെല്‍മോര്‍ലിക്ക് ചുറ്റും ചുവന്ന ബലൂണുകള്‍ ഉപേക്ഷിച്ചിരുന്നു. കോള്‍ ഡീമോസ് എന്ന പേരില്‍ ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു അക്കൗണ്ടും തുറന്നിരുന്നു. പിന്നീട് ആള്‍ക്കാരെ ഭയപ്പെടുത്തുന്ന വിധം ഇരുണ്ട തെരുവുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും Read More…

Crime

കര്‍ണാടകത്തില്‍ ആദായനികുതി റെയ്ഡ് ; 23 പെട്ടികളില്‍ നിന്നും കണ്ടെത്തിയത് 42 കോടി രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 23 പെട്ടികളിലായി അടുക്കി വെച്ചിരുന്ന 42 കോടിയോളം രൂപ കണ്ടെത്തി. ബെംഗളൂരു നഗരത്തില്‍ മുന്‍ കോര്‍പ്പറേറ്ററുടെയും മുന്‍ കോണ്‍ട്രാക്ടറുടേയും വസതിയില്‍ നിന്നാണ് പണം പിടിച്ചത്. കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഒരു ബില്‍ഡറായ അംബികാപതി. ഭാര്യ അശ്വതമ്മ 1995ല്‍ ഒരിക്കല്‍ കോര്‍പ്പറേറ്ററായിരുന്നു. പണം നിറച്ച കാര്‍ട്ടണുകള്‍ ഒരു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റെയ്ഡ് ഐടി സംഘം കണ്ടെത്തുന്നത്. 500 രൂപയുടെ വിവിധ കെട്ടുകളായിട്ടാണ് പണം Read More…

Crime

ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍

ന്യൂഡല്‍ഹി: കാര്‍മോഷണശ്രമത്തിനിടയില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍. കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ 2018 മുതല്‍ പോലീസിന് തലവേദനയായി മാറിയ ആസിഫും മെഹ്രാജുമാണ് അറസ്റ്റിലായത്. ആസിഫ് 10 കേസുകളിലും മെഹ്‌രാജ് ഏഴു കേസുകളിലും പ്രതിയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മീററ്റിലും നോയിഡയിലും താമസിക്കുന്ന ആസിഫും മെഹ്രാജും ഗാസിയാബാദ്, മീററ്റ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തു. രണ്ടുപേര്‍ക്കെതിരെയും ഗുണ്ടാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 2019-ല്‍ ഡല്‍ഹി കന്റോണ്‍മെന്റ്, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കവര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് Read More…

Celebrity

എന്റെ മാലാഖ തുണ്ടാപ്പി… എന്റെ അമ്മുവിന് ജന്മദിനാശംസകള്‍ ;  2010-ലെ നിമിഷങ്ങളും പങ്കുവെച്ച് ഹന്‍സിക

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. അമ്മുവെന്ന് Read More…

Movie News

രജനീകാന്തിന്റെ സിനിമയില്‍ വെറും വില്ലനല്ല, കൊടും വില്ലന്‍; ഫഹദ് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും…!!

തമിഴ്‌സിനിമാവേദിയില്‍ ഫഹദ്ഫാസില്‍ എന്ന നടന് ഇപ്പോള്‍ ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല. വിക്രം, മാമന്നന്‍ എന്ന രണ്ടു സിനിമ കൊണ്ടു തന്നെ താന്‍ എന്താണെന്ന് ഫഹദ് തെളിയിച്ചു കഴിഞ്ഞു. മാമന്നനിലെ താരത്തിന്റെ വില്ലന്‍ വേഷം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് കയറ്റിവിട്ടു എന്നാണ് തമിഴ് മാധ്യമങ്ങളുടെ സംസാരം. തലൈവര്‍ 170 ആണ് ഫഹദിന്റെ അടുത്ത വില്ലന്‍ വേഷം. അസാധാരണ അഭിനയപ്രതിഭയായ ഫഹദിന്റെ ഈ താരമൂല്യത്തിന് കാരണം അല്ലു അര്‍ജുനൊപ്പം എത്തിയ പുഷ്പയിലെ വേഷമാണ്. എസ്പി പന്‍വര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് Read More…

Featured Hollywood

സൂപ്പര്‍മോഡല്‍ ഗിസെലേ ബണ്ട്‌ഷെന്‍ ടോപ്പലെസ്സാകുന്നു; നാല്‍പ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചുവരവ്

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള സൂപ്പര്‍മോഡലാണ് ബ്രസീലുകാരി ഗിസെലേ ബണ്ട്‌ഷെന്‍. മോഡലിംഗ് രംഗത്ത് നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്ന താരം വന്‍ തിരിച്ചുവരവ് ആസ്വദിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ടോപ്‌ലെസ്സ് പോസ് ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയന്‍ ഫാഷന്‍ ഹൗസ് ഫ്രെയിമിന്റെ പുതിയ വിന്റര്‍ 2023 കാമ്പെയ്നിനായി ബണ്ട്ചെന്‍ ചെയ്ത ടോപ്ലെസ് വ്യാപകമായ ശ്രദ്ധനേടി. ഡെനിം ജീന്‍സ് മാത്രം ധരിച്ചുള്ള ബ്‌ളാക്ക് ആന്റ് വൈറ്റിലുള്ള മൂന്ന് പോസുകള്‍ വന്‍ ഹിറ്റാവുകയാണ്. 43 കാരിയായ ബ്രസീലിയന്‍ സുന്ദരി, പ്രശസ്ത ബ്രിട്ടീഷ് Read More…