ജയിലര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മകളുടെ ചിത്രത്തിലൂടെ വീണ്ടും വരുന്നു. ഐശ്വര്യ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയായ മ ലാല്‍സലാമിലാണ് സൂപ്പര്‍താരം മകള്‍ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. രാക്ഷസന്‍ ഫെയിം വിഷ്ണു വിശാലും ദളപതി വിജയിന്റെ ബന്ധുവും നടനുമായ വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ നേരത്തേ പിതാവിനെ നായകനാക്കി സിനിമ ചെയ്തിരുന്നു. 2014-ലെ ത്രീഡി ആനിമേറ്റഡ് പീരീഡ് ചിത്രമായ കൊച്ചടൈയാന്‍: ദി ലെജന്‍ഡ് ചെയ്തത് ഇളയ മകള്‍ Read More…
Author: ashtagon
ബാര്‍ബി നായകനും നായികയും ഇനി നടത്താന്‍ പോകുന്നത് കൊള്ള ; മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലില്‍
ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബാര്‍ബിയിലെ നായകനും നായികയും ഇനി അവിടെ നിന്നും പോകുന്നത് കൊള്ള നടത്താന്‍. ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നും കോമഡി കൊള്ളയുമായ ഓഷ്യന്‍സ് ഇലവന്‍ പ്രീക്വല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ബാര്‍ബി നായികാനായകന്മാരായ മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും. സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1960ലെ കോമഡി-ക്രൈം ചിത്രമായ ഓഷ്യന്‍സ് ഇലവനെ അടിസ്ഥാനമാക്കിയാണ് ഓഷ്യന്റെ മുഴുവന്‍ ഫിലിം ഫ്രാഞ്ചൈസിയും രൂപപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് ക്ലൂണി, മാറ്റ് Read More…
പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് ഉണ്ണി മുകുന്ദന്‍ ; ഇത്ര മനോഹരമായ സ്ഥലം എവിടെയാണെന്ന് ചോദിച്ച് ആരാധകര്‍
കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയനായി. മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടുവാന്‍ പിന്നീട് ഉണ്ണിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. പ്രകൃതി ഭംഗി Read More…
അടുത്ത ദിവസം പിറന്നാള്‍, മുടി വെട്ടി പുത്തന്‍ ലുക്കില്‍ അഹാന ; നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന് താരം
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പിറന്നാളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ വീഡിയോയാണ് അഹാന തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. Read More…
ഇതല്ലേ ശരിക്കും ഹോട്ട്, സോഷ്യല്‍ മീഡിയ ചൂടാക്കി കനി കുസൃതിയും ദിവ്യപ്രഭയും ബ്ലാക്ക് ഔട്ട്ഫിറ്റില്‍
നാടക നടി, ചലച്ചിത്ര താരം, മോഡല്‍ എന്നീ നിലകളില്‍ വ്യത്യസ്തയായി തിളങ്ങാറുള്ള താരമാണ് കനി കുസൃതി. പേരു പോലെ തന്നെ തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് കനി. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതില്‍ കനി കുസൃതി മുന്‍പന്തിയിലാണ്. ഗ്ലാമറായി വേഷം ധരിക്കുന്നതുള്‍പ്പടെ പ്രണയം, പാര്‍ട്ണര്‍ഷിപ്പ് എന്നിവയെക്കുറിച്ചെല്ലാം താരം പലപ്പോഴും തുറന്നു പറയാറുണ്ട്.കനിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യപ്രഭ. ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു ദിവ്യ പ്രഭ ഒമ്പതു വര്‍ഷമായി Read More…
75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് പെട്ടെന്ന് നിശ്ചലമായി; ആള്‍ക്കാര്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം…!
ഒരു കനേഡിയന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് ചലിച്ചുകൊണ്ടിരിക്കെ യന്ത്രത്തകരാറിനെ തുടര്‍ന്ന്ആള്‍ക്കാരെ തലകീഴായി നില്‍ക്കുന്നരീതയില്‍ പെട്ടെന്ന് പവര്‍ത്തനം നിശ്ചലമായി. 75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് ഏകദേശം 30 മിനിറ്റോളം ആ നിലയില്‍ നിന്നു. ഒന്റാറിയോയിലെ വോഗനിലുള്ള കാനഡയിലെ വണ്ടര്‍ലാന്‍ഡ് തീം പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ലംബര്‍ജാക്ക് റൈഡായിരുന്നു നിന്നത്. അച്ചുതണ്ടിന്റെ ആകൃതിയിലുള്ള 360-ഡിഗ്രി മുഴുവനായും ചലിക്കുന്ന രണ്ട് ഹൈഡ്രോളിക് ആയുധങ്ങള്‍ അടങ്ങിയ റൈഡാണിത്. പ്രാദേശിക സമയം10:40 ന് ആ രണ്ട് അക്ഷങ്ങളുടെയും ചലനം നിലയ്ക്കുകയായിരുന്നു. റൈഡ് പെട്ടെന്ന് Read More…
ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്. ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി Read More…
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം. ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല. അമിതമായി ഭക്ഷണനിയന്ത്രണം ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം Read More…
ആര്യ സീസണ്‍ 3 ട്രെയിലര്‍ പുറത്ത്: ദുര്‍ഗയെ പോലെ സുസ്മിത സെന്‍
രാം മധ്വാനിയുടെ ക്രൈം ഡ്രാമയായ ആരി സീസണ്‍ 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുണ്ടാകളുടെ ലോകത്ത് നിന്ന് തന്റെ മൂന്നു കുട്ടികളെ രക്ഷിക്കുന്ന സുസ്മിതയെട്രെയിലറില്‍ കാണാം. ആര്യ തന്റെ താമസസ്ഥലം ഉപേക്ഷിച്ച് മറ്റൊരു കോട്ടയില്‍ താമസിക്കുന്നതായി കാണാം. സുസ്മിതയുടെ വോയിസ് ഓവറോഡുകൂടിയാണ് സീസിണ്‍ 3 എത്തിയിരിക്കുന്നത്. ഗുണ്ടകളോട് പേരാടുന്ന ഗുണ്ടയായി സുസ്മിത സെന്‍ ട്രെയിലറില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മായാ സരവോ, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരും അഭിനയിക്കുന്ന ഷോയുടെ നിര്‍മാണം റാം മധ്വാനി ആണ്. നവംബര്‍ 3 ഡിസ്‌നി Read More…









