ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…
Author: ashtagon
‘അതിനർത്ഥം നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല’ മോശം അനുഭവം പങ്കുവെച്ച് നടി ജ്യോതി ശിവരാമന്‍
മലയാളത്തില്‍ പുതുനായികമാര്‍ തിളങ്ങി നില്‍ക്കുന്ന ഒരു കാലമാണിത്. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ ജ്യോതി ശിവരാമനാണ് അതിലൊരാള്‍. മോഡലായ ജ്യോതി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. പലപ്പോഴും ഗ്ലാമറസ്സ് വസ്ത്രധാരണത്തിലൂടെ ജ്യോതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ജ്യോതി പങ്കുവച്ച ഒരു കുറിപ്പാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ Read More…
കോക്ക്നട്ട് സ്മൂത്തിയാണ് നയന്‍സിന്റെ ബ്യൂട്ടി സീക്രട്ട്, ന്യൂട്ട്രീനിസ്റ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം
തെന്നിന്ത്യന്‍ താരറാണിയും തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല സൗന്ദര്യവും പ്രേക്ഷകര്‍ എപ്പോഴും ആരാധിക്കുന്നതാണ്. നയന്‍താര അടക്കമുള്ള താരസുന്ദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ആകാരവടിവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും ആരാധകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്. നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ അളവിൽ ആരോഗ്യകരമായ Read More…
ഒരുമിക്കാനില്ല, ചൈതന്യയുടെ ചൈ നീക്കം ചെയ്ത് സാമന്ത, ടാറ്റൂ മാറ്റിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചിത്രം Read More…
മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് Read More…
ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നു; മുമ്പ് 10 വയസ്സുകാരിയുടെ മരണത്തിന് പിന്നിലും പുലി?
ഭറൂച്ച്: ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവത്തിന് പിന്നാലെ മുമ്പ് ഒരു പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിച്ച് വനംവകുപ്പ്. ഉത്തര്‍പ്രദേശ് ജില്ലയിലെ നന്‍പാറ ഫോറസ്റ്റ് റേഞ്ചിലായിരുന്നു 13 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നത്. സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഉപരിഹന്‍പൂര്‍വ ഗ്രാമത്തിലെ രോഹിത് എന്ന കുട്ടിയെ ചൊവ്വാഴ്ച കരിമ്പ് തോട്ടത്തില്‍ പുള്ളിപ്പുലി ആക്രമിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ട്രാക്ക് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും വിന്യസിച്ചിട്ടുണ്ട്” ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ Read More…
തമന്നയുടെ വയസ്സെത്ര? കണ്ടുപിടിച്ച് ആരാധകര്‍ ; 18 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഒരു പഴ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങുകയാണ്. 18 വര്‍ഷം മുമ്പ് തമന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് അഭിമുഖം നടത്തുന്ന ഒരു പഴയ വീഡിയോ ഒരു ആരാധകനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് Read More…
ഓസ്‌ക്കറില്‍ തിളങ്ങിയ ‘ബെന്റ് ഇറ്റ് ലൈക്ക് ബെക്കാ’മിന് തുടര്‍ച്ച? ഹോളിവുഡിലെ ഇന്ത്യന്‍ സംവിധായിക പറയുന്നു
ഇന്ത്യാക്കാരി പര്‍മീന്ദര്‍ നഗ്രയും ഹോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കെയ്‌റാ നൈറ്റ്‌ലിയും ഒരുമിച്ച 2002 ല്‍ വന്‍ വിജയം നേടിയ ‘ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം’ 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നു. സിനിമയുടെ തുടര്‍ച്ചയെക്കുറിച്ച് ഹോളിവുഡിലെ ഇന്ത്യന്‍ സംവിധായിക ഗുരിന്ദര്‍ ഛദ്ദ സൂചന നല്‍കി. യുകെയിലെ മെട്രോ യോടാണ് സംവിധായിക തന്റെ ആശയം പങ്കുവെച്ചത്. ഡേവിഡ് ബെക്കാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രൊഫഷണല്‍ സോക്കര്‍ കളിക്കാരാകാനുള്ള അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്ന ജെസ്മിന്ദര്‍ ‘ജെസ്’ കൗര്‍ ഭമ്ര Read More…
ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് ! വില്‍സ്മിത്തുമായുള്ള ദാമ്പത്യത്തെക്കുറിച്ച് ജാഡയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് എന്നാണ് നടന്‍ വില്‍സ്മിത്തിനെയും പാട്ടുകാരി ജാഡ പിങ്കറ്റ് സ്മിത്തിനെയും പുറത്തറിയുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 25 വര്‍ഷമായി ഭാര്യയും ഭര്‍ത്താവുമാണ്. എന്നാല്‍ 2016 മുതല്‍ താനും ഭര്‍ത്താവും വേര്‍പെട്ടാണ് ജീവിക്കുന്നതെന്ന ജാഡയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പിരിയല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളെന്നും പറഞ്ഞു. 52 കാരനായ പിങ്കറ്റ് സ്മിത്തും 55 കാരനായ സ്മിത്തും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 2020 ജൂലൈയില്‍, ഗായകന്‍ ആഗസ്റ്റ് അല്‍സിന തനിക്ക് പിങ്കറ്റ് സ്മിത്തിനോട് Read More…









