ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…
Author: ashtagon
സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വച്ചാല്‍ ചില ഗുണങ്ങളുണ്ട്
സ്‌നെയ്ക്ക് പ്ലാന്റ് സാധാരണയായി ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിട്ട് ആയിരിക്കില്ല പലപ്പോഴും ഇത് വച്ചു പിടിപ്പിക്കുന്നത്. സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വളര്‍ത്തിയാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. വായുശുദ്ധീകരണം സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ വിഷാശംത്തെ വലിച്ചെടുത്ത് വായുശുദ്ധീകരിക്കുന്നു. ഓക്‌സിജന്‍ പകല്‍ സമയത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറപ്പെടുവിക്കാന്‍ സ്‌നെയ്ക്ക് പ്ലാന്റിന് കഴിയുന്നു. ചെറിയ പരിചരണം വെള്ളവും വളവും വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ളതിനാല്‍ പരിചരിക്കാനും എളുപ്പമാണ്. ഹ്യൂമിഡിറ്റി കുറയ്ക്കുന്നു സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ Read More…
ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍
ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ രാജ്യത്തും വാഹനേമാടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് എടുത്ത് ലൈസന്‍സ് സ്വീകരിക്കും. ഇന്ത്യന്‍ ലൈസന്‍സിന് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ന്യൂസിലാന്‍ഡ് ഒരു വര്‍ഷംവരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ന്യൂസിലാന്‍ഡില്‍ സാധിക്കും. ഓസ്‌ട്രേലിയ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കാം. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളിലാണ് ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനം Read More…
പുത്തന്‍ ഹെയര്‍സ്റ്റെലില്‍ കിടിലന്‍ ഗെറ്റപ്പുമായി നീരജിന്റെ മാസ് എന്‍ട്രി ; വീഡിയോ വൈറല്‍
ബോക്‌സോഫീല്‍ വമ്പന്‍ വിജയമായി മാറിയിരിയ്ക്കുകയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്സിന് സാധിച്ചിരുന്നു. നീരജ് മാധവിന് ഒരു ഗെറ്റപ്പ് നല്‍കിയ ചിത്രം കൂടിയാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളില്‍ വലിയ പ്രാധാന്യവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ Read More…
അയ്യോ… ഇത് സൗന്ദര്യ അല്ലേ? ആണോ ? സിനിമാതാരം സൗന്ദര്യയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ വൈറല്‍
തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നെങ്കിലും മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമായിരുന്നു സൗന്ദര്യ. 1992ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ബാ നന്ന പ്രീതിസുവിലൂടെ ആണ് സൗന്ദര്യ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. പിന്നീടിങ്ങോട്ട് നായിക യായും സഹോദരിയായും ചിരഞ്ജീവി, രജനികാന്ത്, മോഹൻലാല്‍, ജയറാം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായി സൗന്ദര്യ തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് അവിചാരിതമായി 2004ല്‍ നടന്ന വിമാനാപകടത്തില്‍ സൗന്ദര്യ അന്തരിച്ചത്. പിന്നീട് പലപ്പോഴും പല സംവിധായകരും തിരക്കഥാകൃത്തുക്കളും Read More…
ശബ്ദമിടറി, സംഭാഷണം പറയാനാകാതെ വന്നു. അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്; കഥ പറയുമ്പോഴിലെ ക്ലൈമാക്സ് രംഗം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്തരമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ Read More…
സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍
മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ Read More…
2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയേക്കും ; ആറു ടീമുകള്‍ക്ക് കളിക്കാനാകും ; ഏറ്റവും പണി വെസ്റ്റിന്‍ഡീസിന്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ക്രിക്കറ്റിനെ ഗെയിം ഇനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ക്രിക്കറ്റ് കളിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്വന്റി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുക ആറു ടീമുകള്‍ക്കായിരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ഐഒസി യോഗത്തിലാണ് തീരുമാനം. 2028 ലെ ലോസ് ഏഞ്ചല്‍സ് ഗെയിംസില്‍ കായികരംഗം ഉള്‍പ്പെടുത്തും. ഐഒസി സെഷന്‍ തിങ്കളാഴ്ച ഫൈനലൈസ് ചെയ്‌തേക്കുമെന്നാണ് വിവരം. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഇനമായാണ് ഈ സ്പോര്‍ട് സജ്ജീകരിച്ചിരിക്കുന്നത്, ആതിഥേയരായതിനാല്‍ യുഎസ്എയ്ക്ക് നേരിട്ട് ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ടീമുകള്‍ക്ക് Read More…
വിവാഹമോചിതയായി മരിക്കാനാകില്ലെന്ന് 82 കാരി; 89 കാരന്റെ വിവാഹമോചനഹര്‍ജി സുപ്രീംകോടതി തള്ളി
വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന 82 കാരിയുടെ ആഗ്രഹം മാനിച്ച് 89 കാരനായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് 89കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബര്‍ 10 ന് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. വിവാഹമോചന നടപടികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, വിവാഹ സ്ഥാപനം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭക്തിയും ആത്മീയവും അമൂല്യവുമായ വൈകാരികതമായി കണക്കാക്കപ്പെടുന്നതായി 24 Read More…









