Crime

‘ മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി ശിക്ഷിക്കാൻ പറ്റില്ലല്ലോ’; മിനികൂപ്പര്‍ അപകടത്തില്‍ കോടതി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ആഡംബര വാഹനം ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും ഇഹാ ഡിസൈന്‍സ് ഉടമകളുമായ നൂഹാ സജീവ്-സജീവ് ജമാല്‍ ദമ്പതികളുടെ മകനുമായ സുഹൈല്‍ സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെച്ചത്. എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ ദൃക്‌സാക്ഷിയില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂട്ടറില്‍ മൂന്നുപേര്‍ യാത്ര ചെയ്തത് അപകടം Read More…

Sports

സൈമണ്ട്സ് അല്ല! മദ്യപിച്ച് 16-ാം നിലയിലെ ബാല്‍ക്കണിയില്‍ ചെഹലിനെ താഴേക്ക് തൂക്കിയ ആ ഓസീസ് താരം ആര്?

മുംബൈ: 2013-ലെ ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഓസ്ട്രേലിയൻ താരം തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ. ഐപിഎലിൽ 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകളോടെ മുൻപന്തിയിലുള്ള ചെഹൽ, കരിയറിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴുണ്ടായ ഈ അനുഭവം തന്നെ വളരെയധികം തകിടം മറിച്ചതായി വ്യക്തമാക്കി. അന്ന് തന്നോട് അനാദരവോടെ പെരുമാറിയത് ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു സൈമണ്ട്സോ ജെയിംസ് ഫ്രാങ്ക്ളിനോ അല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ Read More…

Sports

19-ന് 4 വിക്കറ്റ് ! വിറപ്പിച്ച് സിംബാബ്‌വെ, കാത്തത് ദീപ്തിയും നികിയും, ഇന്ത്യക്ക് ജയം, സ്മൃതി മന്ദാനക്ക് വിജയത്തുടക്കം

റായ്പൂര്‍: സ്മൃതി മന്ദാനയുടെ നായകത്വത്തിലുള്ള അരങ്ങേറ്റ മത്സരത്തില്‍ സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 19 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ഒടുവില്‍ നികി പ്രസാദിന്റെയും ദീപ്തി ശര്‍മയുടെയും മികച്ച കൂട്ടുകെട്ടിന്റെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 37 പന്തില്‍ എട്ട് ഫോറുകളോടെ Read More…

Oddly News

500 മീറ്റർ മാത്രം ബാക്കി, ഫിനിഷിങ് ലൈനിന് തൊട്ടരികെ ദാരുണാന്ത്യം, മാരത്തണിനിടെ യുവതിക്ക് ദാരുണാന്ത്യം!

ദക്ഷിണ കൊറിയൻ റണ്ണിംഗ് ഇൻഫ്ലുവൻസറും കൈസ്റ്റ് (KAIST) ഗവേഷകയുമായ യൂ ജീ-വോൺ 2026-ലെ സിയോൾ റേസ് ഹാഫ് മാരത്തൺ പൂർത്തിയാക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ കുഴഞ്ഞുവീണ് മരിച്ചു. അഡ്വാൻസ്ഡ് സെമികണ്ടക്ടർ ഗവേഷണത്തിനൊപ്പം ദീർഘദൂര ഓട്ടത്തിലും തിളങ്ങിയിരുന്ന 25-കാരിയായ ജീ-വോൺ, ഒക്ടോബർ 11-ന് നടന്ന 21 കിലോമീറ്റർ റേസിൽ 20.6 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ബോധരഹിതയായി വീണത്. റസൊണേറ്റ് വോയ്സസിന്റെ റിപ്പോർട്ട് പ്രകാരം, സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More…

Featured Sports

കഴിഞ്ഞ രണ്ട് ഐപിഎല്‍ ലേലങ്ങളിലും ആരും വാങ്ങാതിരുന്ന ഹോപ്പ്! ഇത്തവണ ഷായ് ഹോപ്പിനായി കടുത്ത പോരാട്ടം

ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ്. ഇതോടെ ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഹോപ്പ് സ്വന്തമാക്കി. കൂടാതെ, ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തില്‍ എബി ഡിവില്ലിയേഴ്സിനെ മറികടക്കാനും ഹോപ്പിനായി. കഴിഞ്ഞ രണ്ട് ഐപിഎല്‍ താരലേലങ്ങളിലും ആരും വാങ്ങാതിരുന്ന ഹോപ്പ്, ഈ പര്യടനത്തിലെ നാലാം സെഞ്ചുറിയോടെ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. ഐപിഎല്‍ ലേലത്തിന് Read More…

Spotlight

‘ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു’; യുഎസിലെ ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ!

വാഷിംഗ്ടൺ: ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ടാക്കോ ബെല്ലിലെ 19-കാരനായ കാഷ്യർ കൂട്ടക്കൊലയ്ക്ക് ലക്ഷ്യമിട്ട കഴിഞ്ഞ ഞായറാഴ്ച “ഒരു പ്രത്യേക ദിവസം” ആണെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞത്. അലക്സാണ്ട്രോസ് പാപോരാക്കിസ് എന്ന ഈ യുവാവ്, ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി വിവരിക്കുന്ന രേഖയും ആയുധ സാമഗ്രികളുടെ ചിത്രങ്ങളും പങ്കുവെക്കുകയായിരുന്നു. ഇയാൾ തയാറാക്കിയ രേഖയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളാണ് ഉള്ളത്. എട്ട് പേജുള്ള രേഖയിൽ, ജോലിസ്ഥലത്ത് താൻ വംശീയ മേധാവിത്വം ആഗ്രഹിക്കുന്നവനാണെന്ന് പാപോരാക്കിസ് തുറന്നു പറയുകയും ഇന്ത്യൻ വംശജരായ ആളുകളെ Read More…

Sports Uncategorized

വഴിത്തിരിവായത് ആ ഒറ്റ കാര്യം; അല്ലെങ്കില്‍ ഇന്ത്യ ജയിച്ചേനെ, ബുമ്രയ്ക്ക് പകരക്കാരനില്ല, പക്ഷേ യുവതാരങ്ങൾക്ക് സമയം വേണംഃ തുറന്നുപറഞ്ഞ് സഞ്ജു

വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബോളർമാരെ പിന്തുണച്ച് സഞ്ജു സാംസൺ രംഗത്തെത്തി. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവ പേസർമാർക്ക് കൂടുതൽ മത്സര പരിചയം ലഭിക്കുന്നതോടെ അവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സഞ്ജു പറഞ്ഞു. തിലക് വർമ പുറത്തായതാണ് ഇന്ത്യയുടെ റൺ ചേസിൽ വഴിത്തിരിവായതെന്നും താരം ചൂണ്ടിക്കാട്ടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ, ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് പുറത്താകുകയായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് Read More…

Featured Lifestyle

ആരോട് പറയാന്‍…. ബിട്ടുവിന്റെ 8 മാസത്തെ കഠിനാധ്വാനം പാഴാക്കി ജനങ്ങൾ, നദി വീണ്ടും ചവറ്റുകുട്ട! തോറ്റുകൊടുക്കാൻ 21കാരൻ തയ്യാറല്ല!

മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ Read More…

Spotlight

‘അയാളുടെ ചെവി കടിച്ചെടുത്ത് തിന്നിട്ട് മുൻകൂർ ജാമ്യമോ?’ചെവി എങ്ങനെ തിരികെ കൊടുക്കും? ഹർജിക്കാരനോട് സുപ്രീം കോടതി

ന്യൂഡൽഹി: “നിങ്ങൾ അയാളുടെ ചെവി കടിച്ചെടുക്കുക മാത്രമല്ല, അത് തിന്നുകയും ചെയ്തു,” കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം. റാഞ്ചിയിൽ ജന്മാഷ്ടമി രാത്രിയിലുണ്ടായ അക്രമസംഭവങ്ങളിൽ രാജീവ് രഞ്ജൻ കുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ച 2026 ഫെബ്രുവരിയിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്. അയൽവാസികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് അന്നേ ദിവസം സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ Read More…