മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ Read More…
Author: ashtagon
കുഞ്ഞിന്റെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തി: വെളിപ്പെടുത്തലുമായി ബിപാഷ
തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ബിപാഷ ബസു. മകള്‍ ദേവി ബസു സിങ് ഗോര്‍ബറിന്റെ ആരോഗ്യെത്തക്കുറിച്ച് നേഹ ദൂപിയായുമായി നടത്തിയ ലൈവ് ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ബിപാഷ മകളുടെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ബിപാഷയ്ക്ക് മകള്‍ ജനിച്ചത്. ജനിച്ച് മൂന്നു ദിവസത്തിന് ശേഷം ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ രണ്ട് ഹോളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഏതാനം മാസം കാത്തിരിക്കാം എന്നും അത് സ്വയം സുഖ്യപ്പെടുന്നില്ലെങ്കില്‍ മാത്രം ശസ്ത്രക്രിയ നടത്താമെന്നുമായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ സ്വയം Read More…
പത്ത് വര്‍ഷത്തിന് ശേഷം വാണി വിശ്വനാഥ് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു.ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്നു് ചിത്രത്തില്‍ അതിനിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം നടനും സംവിധായകനുമായ Read More…
പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ
പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പോലീസ് പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുട പതിവ്. അടിവാരത്ത് ഇത്തവണ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് Read More…
ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. സുരേഷ് ഗോപി , ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും അക്ഷൻ ക്രൈം ത്രില്ലർ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്. സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്. ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച Read More…
മോഹന്‍ലാല്‍ മഹാനടനെന്ന് രജിനീകാന്ത്
‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടയില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് രജിനികാന്ത്. എന്തൊരു മനുഷ്യന്‍, മഹാനടനാണ് മോഹന്‍ലാല്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു പ്രസംഗത്തിനിടയില്‍ രജിനികാന്ത് പറഞ്ഞു. രജിനികാന്തിനോടുള്ള ഇഷ്ടം കൊണ്ട് കഥപോഖലും കേള്‍ക്കാതെയാണ് അഭിനായിക്കാനായി മോഹന്‍ലാകല്‍ സമ്മതിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലനിധിമാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രിജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ഇത് ആദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.
ആദ്യം ഫേസ്ബുക്കില്‍ മെസേജ് അയച്ചു, പിന്നെ പോണ്ടിച്ചേരിക്ക് ട്രിപ്പ് പോയി: തന്റെ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍
അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. അവള്‍ എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി Read More…
‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന
ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെൽസൺ. ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. Read More…
നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം
ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…