Featured Good News

നായ്ക്കുട്ടികൾക്ക് ഭക്ഷണം നൽകിയ യുവതിയോട് അമ്മ നായയുടെ നന്ദി പ്രകടനം- ഹൃദയം കീഴടക്കും ഈ കാഴ്ച്ച!

അചഞ്ചലമായ വിശ്വസ്തതയ്ക്കും വൈകാരിക അടുപ്പത്തിനും പേരുകേട്ട മൃഗങ്ങളാണ് നായ്ക്കൾ. മനുഷ്യരുമായി ഇത്രയധികം ആത്മബന്ധം പുലർത്തുന്ന മറ്റൊരു മൃഗം ഇല്ലന്ന് തന്നെ പറയാം. മാത്രമല്ല തങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളുകളോട് നായ്ക്കൾ എന്നും നന്ദിയുള്ളവരായിരിക്കും. ഇതുപോലെയുള്ള നന്ദി പ്രകടനം നടത്താനും ഇവ പ്രത്യേക മാർഗം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണം നൽകിയ യുവതിയോട് നന്ദി പ്രകടനം നടത്തുന്ന ഒരു നായയുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനം കീഴടക്കിയിരിക്കുന്നത്. Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്ത ഈ വീഡിയോ, Read More…

Oddly News

പെൺസിംഹത്തിന് കഴിയാത്തത് 10 സെക്കൻഡില്‍ സാധിച്ചെടുത്ത് ആൺസിംഹം; ഇതൊക്കെയെന്ത്! – വീഡിയോ

ഇരപിടിക്കുന്ന കാര്യത്തിൽ സിംഹങ്ങളോളം കഴിവുള്ള മാംസഭുക്കുകൾ ഇല്ലെന്ന് തന്നെ പറയാം. കാരണം ഇരയെ തക്കം പാർത്തു വേട്ടയാടാൻ സിംഹങ്ങൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരം വേട്ടയാടൽ സന്ദർഭങ്ങളിൽ പെൺസിംഹമാണ് ബഹുകേമികൾ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഏതായാലും ഈ തെറ്റുദ്ധാരണകൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. പെൺസിംഹത്തിന് കഴിയാത്തത് ആൺസിംഹം ഞൊടിയിടയിൽ സാധിച്ചെടുത്തു എന്നാണ് വീഡിയോ കാണുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത്. കണ്മുന്നിലൂടെ പായുന്ന കാട്ടുപോത്തുകളെ സെക്കന്റുകളോളം ലക്ഷ്യമിട്ടിട്ടും പെൺസിംഹത്തിന് പിടികൂടാൻ കഴിയാതെ വരുന്നതും എന്നാൽ Read More…

Crime

ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ

ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…

Crime

യുവതിയെ അതിക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ: വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് നടപടി

ഗാർഹിക പീഡനത്തിന്റെ അസ്വസ്ഥതയുളവാക്കുന്ന നിരവധി സംഭവങ്ങൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ , ഉത്തർപ്രദേശിലെ ഒരു നഗരത്തിൽ ഒരു സ്ത്രീയെ ഭർതൃകുടുംബക്കാർ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ തർകുൽവ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബരായ് പട്ടി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ടുനിന്ന ചിലർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. @Bawaala Shots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിനു വെളിയിൽ Read More…

Oddly News

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോകും വഴി കാമുകനെ വിവാഹം കഴിച്ച് വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. എത്രത്തോളം മാര്‍ക്ക് കൂടുതല്‍ വാങ്ങാമെന്ന മത്സരത്തിലാണ് കുട്ടികള്‍ ഓരോരുത്തരും. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുംവഴി വിവാഹം കഴിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബീഹാറിലെ ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് ഈ വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നത്. പരീക്ഷാ കേന്ദ്രത്തിലെത്തുന്നതിന് മുമ്പാണ് ഈ വിദ്യാര്‍ത്ഥിനി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാമുകന്‍ ഈ കുട്ടിയുടെ Read More…

Lifestyle

വേനലാണ്, വെള്ളം ധാരാളം കുടിയ്ക്കണം, ഒപ്പം വെള്ളം പാഴാക്കി കളയാതിരിയ്ക്കുകയും വേണം

വേനല്‍ച്ചൂട് യാതൊരു ദാക്ഷിണ്യവുമില്ലാതെ കൂടിക്കൊണ്ടിരിയ്ക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുകയും എപ്പോഴും കൈയ്യില്‍ ഒരു ബോട്ടില്‍ വെള്ളം കരുതുകയും വേണം. വെള്ളം ധാരാളം കുടിയ്ക്കുന്നതോടൊപ്പം തന്നെ വെള്ളം പാഴാക്കി കളയാതിരിയ്്ക്കാനും ശ്രദ്ധിയ്ക്കണം. വീട്ടില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം…. * ചെടികള്‍ നനയ്ക്കുന്നതിനും കാറുകള്‍ അടക്കമുള്ളവ വൃത്തിയാക്കുന്നതിനുമായി മഴവെള്ള സംഭരണി സ്ഥാപിച്ച് വെള്ളം ശേഖരിക്കുന്നത് സഹായകമാണ്. അതേപോലെ പുല്‍ത്തകിടിയിലും ചെടികളിലും ആവശ്യത്തിനുമാത്രം ജലസേചനം നടത്തുക. * ബ്രഷ് ചെയ്ത് Read More…

Healthy Food

ഇഡ്ഢലി പ്രിയരുടെ ശ്രദ്ധയ്ക്ക് ! ഇഡ്ഢലിയുണ്ടാക്കുന്നത് പൊളിത്തീന്‍ ഷീറ്റില്‍; നടപടിയുമായി കര്‍ണാടക

കര്‍ണാടകയില്‍ 52 ഹോട്ടലുകളില്‍ ഇഡ്ഢലി തയ്യാറാക്കാനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി. പോളീത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കാന്‍സറിന് വരെ കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാനദണ്ഡ ലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. മുമ്പ് പരുത്തി വസ്ത്രങ്ങളായിരുന്നു ഇഡ്ഢലി ആവിയില്‍ വേവിക്കാനായി ഉപയോഗിച്ചിരുന്നത്. എങ്കിലും ചില ഹോട്ടലുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയതെന്നും റാവു പറഞ്ഞു. പരിശോധന നടത്തിയ 251 ഹോട്ടലുകളില്‍ Read More…

Lifestyle

ഏത്തപ്പഴം വേഗത്തില്‍ കറുത്തുപോകുന്നുണ്ടോ? അധികം ദിവസം ഫ്രെഷായി സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്യാം

കൂടുതല്‍ ഏത്തപ്പഴം വാങ്ങി വയ്ക്കാം എന്നുകരുതിയാല്‍ അത് ഫ്രഷായി അധികദിവസം സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്ന് തന്നെ കറുത്ത് പോകുന്നതായി കാണാം. പ്രത്യേകിച്ച് ഇപ്പോഴത്തെ കടുത്ത ചൂടില്‍. ഇത്തരത്തില്‍ ഏത്തപ്പഴം പെട്ടെന്ന് കറുത്ത് പോകാതെ ഫ്രഷായി ഇരിക്കാനായി കുറച്ച് വിദ്യകളുണ്ട്. വാഴപ്പഴം ഒരുമിച്ചാണ് വാങ്ങുന്നതെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങാനായി ശ്രദ്ധിക്കുക. അങ്ങനെ വാങ്ങുമ്പോള്‍ അടുത്ത ദിവസം ഉപയോഗിക്കാനായി പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാനായി സമയം എടുക്കുന്നത് കൊണ്ട് അത് വേറെ സൂക്ഷിക്കുക. ഉറച്ചതും തൊലിയില്‍ Read More…

Crime

പ്രസവത്തിന് മുന്‍പ് ദത്തെടുക്കാന്‍ കരാര്‍, കുഞ്ഞ് HIV ബാധിത, രണ്ട് ‘അമ്മ’മാര്‍ക്കും കുഞ്ഞിനെ വേണ്ട !

അനധികൃതമായി ദത്തെടുക്കല്‍ വിഷയമായ ഒരു കേസില്‍ കുഞ്ഞിന് എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവും ദത്തെടുത്തയാളും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായി. നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി രണ്ടു സ്ത്രീകള്‍ ഉണ്ടാക്കിയ കരാറും പിന്നീട് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യവും കണക്കിലെടുത്ത് രണ്ടുപേര്‍ക്കുമെതിരേ കേസും എടുത്തിരിക്കുകയാണ്. കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കാത്ത ഹിന്ദു യുവതിയും ഇവര്‍ക്ക് തന്റെ ആധാര്‍ കാര്‍ഡ് നല്‍കി പ്രസവിക്കാന്‍ പിന്തുണ നല്‍കിയ മുസ്‌ളീം സ്ത്രീയ്ക്കുമെതിരേയാണ് കേസ്. മുസ്ലീം യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഹിന്ദു യുവതി Read More…