Featured Good News

ഡോനട്ട് കഴിക്കാൻ മോഹം: കുരുന്ന് വിളിച്ചത് എമർജൻസി നമ്പറിലേയ്ക്ക് , പിന്നാലെ സംഭവിച്ചത്

യുഎസിലെ ഒക്ലഹോമയിൽ നിന്നും പുറത്തുവരുന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡോനട്ട് കഴിക്കാൻ അതിയായ മോഹം തോന്നിയ ഒരു കുരുന്ന് എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ച് ഡോനട്ടുകൾ ഓർഡർ ചെയ്ത വാർത്തയാണിത്. മൂർ പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കാണ് ബെനറ്റ് എന്ന്‌ പേരുള്ള ഈ കൊച്ച് ഡോനട്ടു കൊതിയന്റെ കോൾ എത്തിയത്. അടിയന്തര സഹായത്തിനു ആരെങ്കിലും വിളിച്ചതാണെന്ന് പോലീസ് ഓർത്തെങ്കിലും സംഗതി ഒരു ഡോനട്ട് പ്രശ്നമാണെന്ന് പോലീസിന് മനസിലായി. കുരുന്നിന്റെ ആവശ്യം Read More…

Health

ചൂടുകാലത്തെ ദഹനപ്രശ്നങ്ങള്‍; വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ പരിഹാരമുണ്ട്

ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. മിക്ക ആളുകളേയും കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ദഹനപ്രശ്നം. അനാരോഗ്യമായ ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള കാര്യമാണ്. ഇതിന് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. ഇതേക്കുറിച്ച് അറിയാം….. * ആപ്പിള്‍ സിഡര്‍ വിനഗര്‍ – അല്‍പം പുളിയുള്ള, ആരോഗ്യമേകുന്ന Read More…

Lifestyle

നമ്മുടെ ഇഷ്ടങ്ങള്‍… ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഇന്ന് സന്തോഷകരമായി ഇരിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബന്ധങ്ങള്‍ക്ക് പോലും യാതൊരു വിധ മൂല്യവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ അടുത്ത കാലത്തായി മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും ബന്ധങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ചിരിക്കാന്‍ പോലും മറക്കുകയാണ്. നമ്മുക്ക് സ്വയം സന്തോഷിയ്ക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രമിയ്ക്കാം….. * ആരോഗ്യകരമായ ഭക്ഷണം – നല്ല ഭക്ഷണം സന്തോഷം തരാന്‍ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാല്‍ ഉടന്‍ Read More…

Crime

ഷെൽട്ടർ ജീവനക്കാരനെ അതിക്രൂരമായി ആക്രമിച്ച് പിറ്റ്ബുൾ നായ: ഗുരുതര പരുക്ക്

നോയിഡയിലെ ഡോഗ് ഷെൽട്ടർ ഹോമിലെ ഒരു ജീവനക്കാരനെ അവിടുത്തെ പിറ്റ്ബുൾ വളർത്തുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. സെക്ടർ 108ലെ ഡോഗ് ഷെൽട്ടർ ഹോമിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ, നായ്ക്കുട്ടി ഡോഗ് ഷെൽട്ടർ സ്റ്റാഫിന് നേരെ കുതിക്കുന്നതും കാലിൽ കടിക്കുന്നതുമാണ് കാണുന്നത്. കാലിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ നായ ഇയാളെ ആക്രമിക്കുന്നത് തുടരുകയാണ്. Read More…

Oddly News

ബംഗളുരുവിലെ ഔദ്യോഗിക ഭാഷയേത്? ഉത്തരംമുട്ടി മുംബൈക്കാര്‍; പിന്നാലെ വിമർശനവുമായി കന്നടക്കാർ

ബംഗളൂരുവിലെ ഔദ്യോഗിക ഭാഷ ഏത്, എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ബുദ്ധിമുട്ടിനിൽക്കുന്ന ഒരു കൂട്ടം മുംബൈക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. കന്നടയ്ക്ക് പകരം ബംഗളുരുവിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്ന് ആളുകൾ ഉത്തരം പറഞ്ഞതാണ് കന്നടക്കാരെ ചൊടിപ്പിച്ചത്. വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളുടെ ഭാഷയെ തെറ്റായി ചിത്രീകരിച്ചതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി കന്നടക്കാരാണ് രംഗത്തെത്തിയത്. വൈറലായ വീഡിയോയിൽ കന്നഡ ഒഴിച്ച് ബാക്കി ഭാഷകളെല്ലാം ആളുകൾ പരാമർശിക്കുന്നതും ശ്രദ്ധേയമാണ്. Read More…

Featured Oddly News

തീരത്തടിഞ്ഞത് ഭീകരസത്വമോ, ഏലിയനോ? കൗതുകമായി മത്സ്യത്തൊഴിലാളി പകര്‍ത്തിയ വീഡിയോ

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ബലൂണ്‍ പോലെ വീര്‍ത്ത ദേഹം, പേടിപ്പെടുത്തുന്ന മുഖം. ഒരു റഷ്യന്‍ മത്സ്യ തൊഴിലാളി പകര്‍ത്തിയ വീഡിയോ കണ്ട ആളുകള്‍ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഏലിയനാണോ എന്നായിരുന്നു പലവരുടെയും സംശയം. റോമന്‍ ഫെഡോര്‍ട്‌സോവ് എന്ന മത്സ്യബന്ധനത്തൊഴിലാളിയാണ് ഈ ചിത്രം ആദ്യമായി പകര്‍ത്തിയത്. സമുദ്ര ജീവികളെ പകര്‍ത്തുന്നതില്‍ വൈദഗ്ധ്യം നേടിയ വ്യക്തികൂടിയാണ് ഫെഡോര്‍ട്‌സോവ് . 6 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്. മുമ്പ് വൂള്‍ഫ്ഫിഷ് തുടങ്ങി മത്സ്യങ്ങളെ അദ്ദേഹം പിടിച്ചിരുന്നു. ഇക്കുറി ഫെഡോര്‍ട്‌സോവ് പിടികൂടിയ മത്സ്യത്തിന്റെ പേര് അപ്‌റ്റോസൈക്ലസ് Read More…

Health

കാര്‍ട്ടൂണും ഗെയിമു മാത്രമല്ല, കുട്ടികള്‍ക്കും വേണം വ്യായാമം; പഠനത്തില്‍ ശ്രദ്ധയും കേന്ദ്രീകരിക്കാം

കുട്ടികളും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. അവരുടെ ശരീരവും ഹെല്‍ത്തിയായി വേണം ഇരിയ്ക്കാന്‍. അതിനായി കൃത്യമായ രീതിയില്‍ അവര്‍ക്ക് വ്യായാമ പരിശീലനം കൊടുക്കണം. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിര്‍ത്താനും ഇത് സഹായകരമാണ്. കാര്‍ട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാര്‍ഗമാണ്…… * പാട്ട് – ചില പാട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് മൂഡ് ചെയ്ഞ്ചറാകുന്നത്. ട്രെന്റിനനുസരിച്ച് കുട്ടികളുടെ ഇഷ്ട പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചൊരു പ്ലേ ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. ഇതിന് Read More…

Lifestyle

ലോകമെമ്പാടും 75 കുപ്പികള്‍ മാത്രം, വില 10 ലക്ഷം, ഏറ്റവും പഴക്കമേറിയ ഇന്ത്യന്‍ മദ്യവുമായി അമൃത്

ഇന്ത്യയില്‍ വിസ്‌ക്കി കുടിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടവരാണ് അമൃത് ഡിസ്റ്റിലറീസ്. 1950 മുതല്‍ മദ്യവ്യവസായ മേഖലയില്‍ അവര്‍ സൃഷ്ടിച്ച വിപ്ലവം ഇപ്പോഴും ഇന്ത്യയുടെ ദേശീയ വിസ്‌ക്കികളെ ലോകത്തിന് പ്രിയങ്കരമാക്കുന്നു. എന്നാല്‍ തങ്ങളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി അവര്‍ ഇറക്കിയിട്ടുള്ള ഏറ്റവും പഴക്കമേറിയതും വിലകൂടിയതുമായ എക്‌സ്‌പെഡിഷന്‍, ബ്രാന്‍ഡ് വീണ്ടും അവതരിപ്പിച്ചുകൊണ്ടാണ് അമൃത് എത്തുന്നത്. തങ്ങളുടെ മഹത്തായ 75 വര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന ഇതിന് വില വളരെ കൂടുതലാണ്. അമൃത് എക്‌പെഡീഷന്‍ ബ്രാന്റുമായിട്ടാണ് അവര്‍ എത്തുന്നത്. 15 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ Read More…

Lifestyle

ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളിൽ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ്

ഇന്ത്യയിലെ ഏറ്റവും അധികം തിരക്കുപടിച്ച നഗരങ്ങളിൽ ഒന്നാണ് ബംഗളുരു. ഇപ്പോഴിതാ ട്രാഫിക് ബ്ലോക്ക്‌ നിറഞ്ഞ ബംഗളുരുവിലെ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. വീഡിയോ കണ്ട് നിരവധിപേർ യുവാവ് സ്വീകരിച്ച മാർഗത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി. @bengaluru_visuals എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ബാക്ക്‌പാക്ക് ഇട്ട് ഹെൽമെറ്റ് ധരിച്ച ഒരു യുവാവ് തിരക്കുനിറഞ്ഞ റോഡിലൂടെ യൂണിസൈക്കിളിൽ പായുന്നതാണ് കാണുന്നത്. Read More…