എത്ര നല്ല ഭക്ഷണം നല്‍കിയാലും പ്ലാസ്റ്റിക്കും തുണിയുമൊക്കെ അകത്താക്കി പല വളര്‍ത്തു മൃഗങ്ങളും അപകടം വിളിച്ച് വരുത്താറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കാലിഫേര്‍ണിയയിലും അരങ്ങേറിയത്. 7 മാസം പ്രായമുള്ള ലുണ എന്ന ബെര്‍ണീസ് മൗണ്ടെയ്ന്‍ നായ സോക്‌സ് , സ്‌ക്രഞ്ചി തുടങ്ങിയ സാധാനങ്ങള്‍ അകത്താക്കി. പിന്നാലെ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയായിരുന്നു. വയര്‍ അസാധാരണമായി വീര്‍ക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ലുണയെ ഉടമ മൃഗാശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലുണ 24 സോക്‌സ്, ഒരു ഷൂ Read More…
Author: ashtagon
പരിഹസിച്ചവരൊക്കെ ഇപ്പോള്‍ എവിടെ? കോഹ്ലിയുടെ ബാറ്റ് നല്ല ഒന്നാന്തരം മറുപടി നല്‍കിയിട്ടുണ്ട്
ഇടയ്‌ക്കൊന്നു ചെറുതായി ഫോംഔട്ടായപ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളായിരുന്നു. തന്നെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളി കൂട്ടിയവരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട്‌കോഹ്ലി. ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത് സൂപ്പര്‍താരത്തിന്റെ ബാറ്റിംഗായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധശതകവുമായി ഇന്ത്യന്‍ ടീമിന്റെ നങ്കൂരം ഉറപ്പിച്ച ശേഷമാണ് കോഹ്ലി വീണത്. തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി പറഞ്ഞ വിരാട് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പൂര്‍ത്തിയാക്കി. ഐസിസി ഏകദിന Read More…
ഇമ്മിണി വലിയൊരാൾ ! ലോക റെക്കോഡുമായി ഒരു എരുമക്കട്ടൻ
കിങ് കോങ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഒരു കുരങ്ങനായിരിക്കും. എന്നാൽ കിംഗ് കോങ്ങ് എന്ന് പേരുള്ള ഒരു എരുമയുണ്ട്. 2021 ഏപ്രിൽ 1-ന് തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിലാണ് കിംഗ് കോങ്ങ് ജനിച്ചത്. അവന്റെ അമ്മയും അച്ഛനും അവനോട് ഒപ്പം ഇവിടെയുണ്ട്. ഇപ്പോൾ ഇതാ ഇവനെ തേടി എത്തിയിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) അടുത്തിടെ കിംഗ് കോങ്ങിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവനുള്ള എരുമയായി Read More…
എന്നെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് വിളിക്കരുത്; പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് നയന്‍താര
അനേകം സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടുള്ള നയന്‍താര തന്നെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. പകരം തന്നെ പേര് ചൊല്ലിവിളിക്കണമെന്നും, പേരാണ് തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെയാണ് ഇക്കാര്യം നയന്‍സ് പറഞ്ഞിരിക്കുന്നത്. സ്ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകരില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും തന്റെ പേര് തന്റെ യഥാര്‍ത്ഥ Read More…
ശാസ്ത്രത്തിന് നന്ദി; ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു; തരിശുഭൂമി വിളഭൂമിയാക്കി മാറ്റി
ആധുനികശാസ്ത്രത്തിനും അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ക്കും നന്ദി പറയാം. ഇന്ത്യയിലെ മോശമായ രീതിയില്‍ കിടന്ന ശുഷ്‌ക്കവും ശൂന്യവുമായ മണ്ണില്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ ഉപയോഗിച്ച് നടത്തിയ ആധുനിക വല്‍ക്കരണം തരിശുഭൂമിയെ ഒന്നാന്തരം വിളഭൂമിയാക്കി മാറ്റി. ലാന്‍ഡ്സ്‌കേപ്പില്‍ ചാരനിറം മാത്രമുണ്ടായിരുന്ന ഗ്രാമത്തിനും അതിന്റെ ചക്രവാളത്തിനും നല്‍കിയത് ഭാഗ്യത്തിന്റെ പച്ചനിറം. 40 വര്‍ഷമായി ക്രമാതീതമായി പെയ്യുന്ന മഴയും ഭൂഗര്‍ഭജലശോഷണവും മണ്ണൊലിപ്പും വിളനാശവും കൊണ്ട് മധ്യ പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ മതഫേല്‍ ഗ്രാമം നരകമായിരുന്നു. കൃഷിതകര്‍ച്ചയ്‌ക്കൊപ്പം ഗ്രാമീണരെ കടുത്ത ദാരിദ്ര്യവും പിടികൂടി. Read More…
തലയില്‍ വെടിയേറ്റത് അറിഞ്ഞില്ല; വെടിയുണ്ടയുമായി സൈനികന്‍ യുദ്ധം തുടര്‍ന്നത് ഒരാഴ്ച കൂടി …!
തലയിലേറ്റ വെടിയുണ്ടയുമായി ഒരാഴ്ചയോളം യുദ്ധഭൂമിയില്‍ പോരാട്ടം തുടര്‍ന്ന സൈനികന്റെ വീരപ്രവര്‍ത്തി വാഴ്ത്തി റഷ്യന്‍ മാധ്യമങ്ങള്‍.കുര്‍സ്‌ക് മേഖലയില്‍ യുദ്ധം തുടര്‍ന്ന റഷ്യന്‍ സൈനികന്റെ വീരകഥകളാണ് വടക്കന്‍പാട്ടായി മാറിയിരിക്കുന്നത്. കുര്‍സ്‌കില്‍ മേഖലയില്‍ ഉക്രേനിയന്‍ സൈനികരുമായി പോരാടുന്ന റഷ്യയുടെ പസഫിക് ഫ്‌ലീറ്റിലെ 155-ാമത് മറൈന്‍ ബ്രിഗേഡിലെ അംഗമാണ്. പക്ഷേ പേര് റഷ്യ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തിനിടയില്‍ വെടിയേറ്റ ഇയാളുടെ തലയില്‍ നിന്ന് ഹെല്‍മെറ്റ് ഊരിപ്പോയിരുന്നു. ബുളളറ്റ് അതില്‍ തട്ടി തെറിച്ചിട്ടുണ്ടാകാമെന്നാണ് സൈനികന്‍ കരുതിയത്. പക്ഷേ വലത് കണ്ണിന് മുകളില്‍ ഒരു ഹെമറ്റോമ വികസിച്ചു, Read More…
ബൈക്കിനെ മറികടക്കാൻ വീശിയെടുത്തു ! നിയന്ത്രണംവിട്ട് മറിഞ്ഞ് ബസ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഒരു മോട്ടോർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണവിട്ട് മറിയുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (MSRTC) ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് ലാത്തൂർ-നാന്ദേഡ് ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് മൂന്നിനാണ് സംഭവം. @The Siasat Daily എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ച വീഡിയോയിൽ എംഎസ്ആർടിസി ബസ് ഹൈവെയിലൂടെ അമിതവേഗതയിൽ സഞ്ചരിക്കുന്നതും ഒരു മോട്ടോർ ബൈക്കിനെ ഒരു ജംഗ്ഷനിൽ വെച്ച് മറികടക്കാൻ Read More…
സീബ്ര പ്രസവിക്കുന്നതിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തി വിനോദസഞ്ചാരി, കൗതുകമുണർത്തി വീഡിയോ
അപൂർവങ്ങളിൽ അപൂർവമെന്ന് പറയാവുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകുന്ന ഒരു സിബ്രായുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വെച്ച് ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് അവിശ്വസനീയമായ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്. തുടർന്ന് സഫാരി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആമി ഡിപ്പോൾഡ് ഈ നിമിഷം റെക്കോർഡുചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിടുകയുമായിരുന്നു. ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിൽ സഫാരിക്കിടെ, വിനോദ സഞ്ചാരികൾ ഒരു ജിറാഫിനെ Read More…
‘ഇങ്ങോട്ട് പോന്നോളൂ’; ശിവ് മന്ദിറിൽ ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ച് റഷ്യൻ ടൂറിസ്റ്റ്; വീഡിയോ വൈറല്‍
ഇന്ത്യൻ ആതിഥ്യമര്യാദയുടെ മൂലക്കല്ല് “അതിഥി ദേവോ ഭവ” എന്ന വാക്യത്തിന് ഇതാ ഒരു ഉദാഹരണം. ഇന്ത്യയിലെത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരി ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനസ് കീഴടക്കിയിരിക്കുന്നത്. വീഡിയോ വൈറലായത് മുതൽ ഇന്ത്യക്കാരിൽ നിന്നും വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ശിവ് മന്ദിർ സന്ദർശിച്ചപ്പോൾ ലഭിച്ച തുറന്ന സ്വീകരണത്തിൽ സ്തബ്ധനായ ഒരു റഷ്യൻ വിനോദസഞ്ചാരിയാണ് ഇന്ത്യക്കാർക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അവർ അയാള്‍ ഏതു രാജ്യക്കാരനാണ് Read More…









