മഴക്കാലമായാൽ പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്തായി തുണി ഉണക്കാനായി സൗകര്യമില്ലാത്തവരാണെങ്കില്‍ വീടിനുള്ളിൽ തന്നെ നനഞ്ഞ തുണികള്‍ ഉണക്കാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വീടിനുള്ളില്‍ ഈര്‍പ്പം വര്‍ധിപ്പിച്ച് പൂപ്പല്‍ വരാനുള്ള സാധ്യത ഉണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തുണി ഉണങ്ങുന്ന സമയത്ത് വീടിനുള്ളിലെ വായുവിലേക്ക് വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. ആവശ്യത്തിനുള്ള വായു സഞ്ചാരമില്ലാത്ത വീടുകളില്‍ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന് അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ നനഞ്ഞ Read More…
Author: ashtagon
വാഹനാപകടം, പിന്നീട് പ്രണയം, ഗര്‍ഭിണിയായപ്പോള്‍ വിവാഹവും; ചൈനീസ് ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റ്
സിനിമാക്കഥ പോലെയാണ് എല്ലാം. ഒരു വാഹനാപകടം രണ്ടുപേരെ ഒരുമിപ്പിച്ചതിന്റെ അനേകം കഥകള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ചൈനയിലെ 23 കാരിയായ പേരു വെളിപ്പെടുത്താത്ത സ്ത്രീയും 36 കാരനായ ബിസിനസുകാരന്‍ ലീയേയും ജീവിതത്തില്‍ ഒരുമിപ്പിച്ചത് ഒരു വാഹനാപകടമായിരുന്നു. ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിതരായത്. 2023 ഡിസംബറിലാണ് അവര്‍ പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. ഒരു അത്യാവശ്യകാര്യത്തിനായി അതിവേഗം പോകുമ്പോള്‍ ലീ ഓടിച്ചിരുന്ന കാര്‍ ഇലക്ട്രിക് സൈക്കിള്‍ ഓടിച്ചിരുന്ന അജ്ഞാത സ്ത്രീയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അയാള്‍ ഉടന്‍ തന്നെ കാറില്‍ നിന്നും ഇറങ്ങി അവളെ പരിശോധിച്ചു. Read More…
ഇങ്ങനെ ഒന്ന് സാമ്പാര്‍ വച്ച് നോക്കൂ; ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
സമ്പാറിന്റെ മണം അടിച്ചാല്‍ നാവില്‍ വെള്ളമൂറുന്നവരാണ് നാമൊക്കെ. എന്നാല്‍ വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നം രാവിലെ വച്ചാല്‍ സാമ്പാര്‍ വൈകിട്ടാകുമ്പോള്‍ ചീത്തായായി പോകുമെന്നതാണ്. എന്നാല്‍ ഇനി ഈ പറയുന്നത് പോലെ സാമ്പാര്‍ വച്ചാല്‍ സാമ്പാര്‍ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. സാമ്പാര്‍ ഉണ്ടാക്കാനായി തുവര പരിപ്പ് വേവിക്കുമ്പോള്‍ ഇത്തിരി ഉലുവ കൂടി ചേര്‍ത്താല്‍ പെട്ടെന്ന് കേടാവില്ല. അധികം വേണ്ടയ്ക്ക ഇടാതെയും നോക്കണം. സാമ്പാര്‍ ഫ്രിജില്‍ സൂക്ഷിക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകള്‍ എടുത്ത് മാറ്റുക, ശേഷം Read More…
കാലുകളില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ? ഗുരുതരമായ ഈ രോഗങ്ങളുടെ ലക്ഷണമാകാം
അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളുടെ ആദ്യ സൂചനയാണ് കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പ്. നാഡി സമ്മര്‍ദ്ദം മോശം രക്തചംക്രമണംഅല്ലെങ്കില്‍ നാഡിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഒരു സ്ഥലത്ത് അധിക നേരം ഇരുന്നത് കാരണം ഇത് താല്‍ക്കാലികമാകാം. അല്ലെങ്കില്‍ പ്രമേഹം, നാഡി തകരാറ് അല്ലെങ്കില്‍ രക്തചംക്രമണ വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകള്‍കൊണ്ട് സ്ഥിരവുമാകാം. എന്നാല്‍ ഈ മരവിപ്പ് പതിവായി ഉണ്ടാകുകയാണെങ്കിലും ബലഹീനത, വേദന അല്ലെങ്കില്‍ നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തുന്നതിനായി വൈദ്യ സഹായം തേടേണ്ടത് Read More…
മിനറൽ വാട്ടർ ബോട്ടിൽ അടപ്പുകൾ വ്യത്യസ്ത നിറങ്ങളിൽ വരുന്നത് എന്തുകൊണ്ട്?
വെള്ളക്കുപ്പിയുടെ അടപ്പുകളുടെ നിറം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറം അതിനുള്ളിലെ ജലം ഏതുതരമാണ് എന്ന് സൂചിപ്പിക്കുന്നതാണെന്ന് നിങ്ങൾക്കറിയാമോ? മിനറൽ സമ്പുഷ്ടമായ സ്പ്രിംഗ് വാട്ടർ മുതൽ വിറ്റാമിൻ അടങ്ങിയ വെള്ളത്തെവരെ ഓരോ ബോട്ടിൽ ക്യാപ് നിറവും സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഒരു കൃത്യമായ വഴികാട്ടിയാണ് ഇവ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, ജലമലിനീകരണത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ കാരണം 1970-കളിലാണ് ഈ ആശയം വ്യാപകമായി നടപ്പിലാക്കിയത് . ഈ കളർ-കോഡഡ് ക്യാപ് സിസ്റ്റം ഏറ്റവും മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.അടപ്പിന്റെ Read More…
നനച്ചു തുടയ്ക്കല്ലേ, തൊലി വലിച്ചിളക്കല്ലേ; വേനൽക്കാലത്ത് ചുണ്ടുകളെ സംരക്ഷിക്കാൻ ആറു സൂപ്പർ ടിപ്സ്
ദിവസം കൂടുംതോറും വേനല്‍ ചൂട് കടുത്തു കൊണ്ടിരിയ്ക്കുകയാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിലും കുറച്ച് അധികം ശ്രദ്ധ പുലര്‍ത്തണം. വേനല്‍ക്കാലത്ത് പലരും നേരിടുന്നൊരു പ്രധാന പ്രശ്‌നമാണ് ചുണ്ടുകള്‍ വരളുകയും തൊലി ഇളകിവരുന്നതുമൊക്കെ. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ വീട്ടിലുള്ള വസ്തുക്കള്‍ കൊണ്ട് ചുണ്ടിനെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കാം. * ചുണ്ടുകള്‍ Read More…
മൂന്നാംനിലയിൽ നിന്ന് ചാടി, ഷോക്കടിച്ച് വീണു ബോധം പോയി, അടുത്തനിമിഷം അയാൾ ചെയ്യുന്നത് അവിശ്വസനീയമാണ്- വൈറലായി വീഡിയോ
വൈദ്യുതാഘാതം ഏറ്റവും മാരകമായ അപകടങ്ങളിൽ ഒന്നാണ്. ഇലക്ട്രിക് ലൈനുകളിൽ നിന്ന് വൈദ്യുതാഘാതാമേറ്റ് ജീവൻ നഷ്ടമാകുകയോ ഗുരുതര പരിക്കുകൾ ഏല്‍ക്കുകയോ ചെയ്യാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തവും അതിശയകരവുമായ ഒരു കാര്യമാണ് ഇവിടെ ഷോക്കടിച്ച ശേഷം ഒരു യുവാവിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീഴുന്നതും, ഇതിനിടയിൽ ഉയർന്ന വോൾട്ടേജ് ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് താഴെ വീണ് ബോധം പോകുന്നതും സെക്കഡുകൾക്കുള്ളിൽ എഴുന്നേറ്റ് ഒരു പോലീസ് Read More…
നദിയിലെ കുളിയ്ക്കിടെ അറിയാതെ മുതലയെ പിടിച്ച മനുഷ്യൻ; രക്ഷപ്പെടുന്ന അത്ഭുതകാഴ്ച- വൈറലായി വീഡിയോ
പ്രകൃതിയെ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. എന്നാൽ , ചിലപ്പോഴൊക്കെ , പ്രകൃതിക്ക് മറ്റുചില ഉദ്ദേശ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലത് മനുഷ്യനെ ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായിമാറിയത്. യാദൃശ്ചികമായി നദിയിൽ കുളിക്കാനിറങ്ങിയ ഒരു മനുഷ്യൻ അപ്രതീക്ഷിതമായ ഒരു അപകടത്തെ അതിവിധഗ്ദമായി നേരിടുന്നതിന്റെ ദൃശ്യങ്ങളാണിത്. യുവാവ് കുളിക്കുന്നതിനിടെ ഒരു മുതല പെട്ടന്ന് യുവാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. “bajoellente11” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറൽ വീഡിയോ Read More…
പെട്ടെന്ന് മൂഡുമാറ്റം, ക്ഷീണം, പേശി വലിവ്… ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ചില പോഷണങ്ങളുടെ അഭാവമാകാം
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ പോഷണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ശരിയായി പ്രവര്‍ത്തിക്കൂ. പോഷണങ്ങളുടെ അഭാവത്തെ കുറിച്ച് നമ്മുടെ ചര്‍മ്മവും നഖവും മുടിയുമെല്ലാം വഴി ശരീരം കൃത്യമായ സൂചനകള്‍ നല്‍കാറുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചില പോഷണങ്ങളുടെ അഭാവമുണ്ടെന്ന് അറിയാന്‍ സാധിയ്ക്കും….. * മൂഡ് മാറ്റങ്ങള്‍ Read More…









