Healthy Food

മലയാളികള്‍ക്ക് അരി ആഹാരത്തിനോടുള്ള പ്രിയം കുറയുന്നുവോ? പഠനം പറയുന്നത് ഇങ്ങനെ

നമ്മള്‍ മലയാളികള്‍ക്ക് ഒരു നേരം ചോറ് കഴിച്ചില്ലെങ്കില്‍ എന്തോ പോലെയാണ്. പലപ്പോഴും ഒരു തൃപ്തി ലഭിച്ചെന്ന് വരില്ല. എന്നാല്‍ മലയാളികളിലെ ഈ അരിആഹാര പ്രിയം കുറയുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ അരിആഹാരം കഴിക്കുന്നതില്‍ ഗണ്യമായ കുറവ് വന്നതായിയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഗാര്‍ഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-12 ല്‍ കേരളത്തിൽ ഗ്രാമീണ മേഖലകളില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം .ഇത് 2022- 23 ലേക്ക് വരുമ്പോള്‍ Read More…

Fitness

44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…

Oddly News

വിവാഹച്ചടങ്ങിൽ പാചകം ചെയ്തുകൊണ്ടിരുന്ന റൊട്ടിയിൽ തുപ്പിയ യുവാവ് അറസ്റ്റിൽ; വീഡിയോ വൈറലാകുന്നു

വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ കാണികളെ ഒന്നടങ്കം അസ്വസ്ഥരാക്കി. ഒരു വിവാഹ ചടങ്ങിൽ പാകം ചെയ്തുകൊണ്ടിരുന്ന റൊട്ടിയിൽ ഒരു പാചകക്കാരൻ തുപ്പുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫെബ്രുവരി 24 തിങ്കളാഴ്ച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് നിർബന്ധിതരായി. റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ ഒരാൾ തുപ്പുന്ന വീഡിയോ വൈറലായതായി പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ്ങും Read More…

Celebrity Featured

സംവിധായകന്റെ ഭീഷണി, മറ്റ് ചിത്രങ്ങളില്‍ നിന്ന് വിലക്കി; ദുഷ്‌കരമായ കാലം, തുറന്ന് പറഞ്ഞ് മഹിമ ചൗധരി

തൊണ്ണൂറുകളിലെ ഏറ്റവും പ്രശസ്തയായ നടിമാരില്‍ ഒരാളായിരുന്നു മഹിമ ചൗധരി. സുഭാഷ് ഘായ് സംവിധാനം ചെയ്ത പര്‍ദേശ് (1997) എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പമാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയില്‍ നിഷ്‌കളങ്കയായ ഗ്രാമീണ പെണ്‍കുട്ടിയായ ഗംഗയെ ആണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രം അവര്‍ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. ദാഗ് (1999), ധഡ്കന്‍ (2000), കുരുക്ഷേത്ര (2000) എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. അതേസമയം ദില്‍ ക്യാ കരേ Read More…

Celebrity

ഷാരൂഖിനൊപ്പം അരങ്ങേറ്റം, 5 വര്‍ഷമായി ഒരു സിനിമയിലുമില്ല; എന്നിട്ടും ആസ്തി 255 കോടി രൂപ

ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ രാത്രി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് കാരണമായി. വിരാട് കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുഷ്‌ക ശര്‍മ്മയുടെ പ്രാര്‍ത്ഥനയാണെന്ന് പലരും പറയുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌ക ജനിച്ചത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് താരം എത്തിയിരിയ്ക്കുന്നത്. ആര്‍മി സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ Read More…

Featured Oddly News

– 17 ഡിഗ്രി സെൽഷ്യസിൽ മാഗി നൂഡിൽസിന് എന്ത് സംഭവിക്കും? കാനഡയിലെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവതി

ലോകത്തിലെ ഏറ്റവും തണുപ്പേറിയ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. ഇപ്പോഴിതാ ഈ തണുപ്പിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ഒരു യുവതി. വീഡിയോയിലൂടെ മൈനസ് ഡിഗ്രി താപനിലയിൽ പാത്രത്തിലിരിക്കുന്ന മാഗി ന്യൂഡിൽസിനു എന്ത് സംഭവിക്കുന്നു എന്നാണ് യുവതി കാണിച്ചുതരുന്നത്. ഐടി ജീവനക്കാരിയും ഇൻഫ്ലുൻസറുമായ ശിഖ അഗർവാളാണ് ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. @indianbloggerincanada എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥ തന്റെ നൂഡിൽസിനെ മരവിപ്പിക്കുന്നതെങ്ങനെയെന്നാണ് യുവതി വീഡിയോയിലൂടെ Read More…

Featured Oddly News

ടയർ പൊട്ടിത്തെറിച്ചതും കർണപടം പൊട്ടി; ഓട്ടോ ഡ്രൈവർക്ക് കേൾവിശക്തി നഷ്ടമായി: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതിനു പിന്നാലെ ഓട്ടോ തകരുക മാത്രമായിരുന്നില്ല ഓട്ടോറിക്ഷ ഡ്രൈവറുടെ കർണപടം പൊട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. @Abhimanyu Singh Journalist എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെവി പൊത്തി നിൽക്കുന്നതും ഇയാൾക്ക് ചുറ്റും നിരവധി ആളുകൾ കൂടി നിൽക്കുന്നതുമാണ് കാണുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതോടെ തകർന്നു പോയ Read More…

Oddly News

ട്രാഫിക് ബ്​ളോക്കാക്കി വനിതാ ട്രാഫിക് പോലീസുമായി തർക്കത്തിലേർപ്പെടുന്ന യുവാവ്: ​നടപടി വേണമെന്ന് നെറ്റിസൺസ്

തിരക്കേറിയ ഒരു റോഡിന് നടുവിൽ ഒരാൾ തന്റെ എസ്‌യുവി നിർത്തി വനിതാ ട്രാഫിക് ഓഫീസറുമായി തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഫീസറുമായി വാക്ക് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. @Karnataka Portfolio എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ തിരക്കേറിയ റോഡിന് നടുവിൽ ഒരാൾ തന്റെ കറുത്ത എസ്‌യുവി നിർത്തിയിട്ടിരിക്കുന്നതും, വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി തർക്കത്തിൽ Read More…

Oddly News

ഒരാളെ കൊല്ലാന്‍ ശേഷി, ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി; കാസോവറിക്ക് 310 കിലോഗ്രാം വരെ ഭാരം

മനുഷ്യര്‍ ഭയപ്പെടുന്ന ധാരാളം പക്ഷികളൊന്നും ഭൂമിയിലില്ല. പക്ഷേ ഓസ്ട്രേലിയയിലെയും ന്യൂ ഗിനിയയിലെയും ഉഷ്ണമേഖലാ മഴക്കാടുകളില്‍ വസിക്കുന്ന കാസോവറി അങ്ങിനെയല്ല. ‘ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി’ എന്നാണ് ഇതിന് വിശേഷണം. പക്ഷിക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ വരെ ശേഷിയുണ്ട്. നീല മുഖം, ഹെല്‍മെറ്റ് പോലുള്ള ശിരോവസ്ത്രം, റേസര്‍-മൂര്‍ച്ചയുള്ള നഖങ്ങള്‍ എന്നിവയുള്ള ഒരേസമയം മനോഹരവും അപകടകാരിയുമാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പക്ഷി മനുഷ്യനോളം ഉയരവും 310 കിലോ വരെ ഭാരവും ഉള്ളതാണ്. കാസോവറികള്‍ ഭീരുക്കളാണെന്നും സാധാരണയായി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയപ്പെടുന്നു. അവര്‍ വളരെ Read More…