Featured Good News

അനാഥനായി എത്തിയ കരടിക്കുട്ടിയെ വളര്‍ത്തണം ; കെയര്‍ടേക്കര്‍മാര്‍ കരടിയുടെ വേഷത്തില്‍ മൃഗശാലയിലെ കൂട്ടില്‍

അനാഥനായി എത്തിയ കരടിക്കുട്ടിയെ വളര്‍ത്താന്‍ മൃഗശാലയിലെ കെയര്‍ടേക്കര്‍മാര്‍ കരടിയുടെ വേഷത്തില്‍ കൂട്ടില്‍. കയ്യുറകള്‍, ഒരു രോമക്കുപ്പായം, കരടി മാസ്‌ക് എന്നിവയെല്ലാം സാന്‍ ഡിയാഗോ ഹ്യൂമന്‍ സൊസൈറ്റിയിലെ കെയര്‍ടേക്കര്‍മാര്‍ക്കാണ് യൂണിഫോമായി മാറിയിരിക്കുന്നത്. അനാഥനായി എത്തിയ ഒരു കറുത്ത കരടിക്കുട്ടിയെ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഈ വേഷം. കാലിഫോര്‍ണിയയിലെ ലോസ് പാഡ്രെസ് നാഷണല്‍ ഫോറസ്റ്റില്‍ ക്യാമ്പ് ചെയ്തവര്‍ ഏപ്രിലില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാന മത്സ്യ-വന്യജീവി വകുപ്പിലെ ജീവശാസ്ത്രജ്ഞര്‍ ദിവസങ്ങളോളം കുഞ്ഞിന്റെ അമ്മയെ തിരയാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. സൊസൈറ്റിയുടെ വൈല്‍ഡ് Read More…

Oddly News

500 വര്‍ഷമായി വാടക കൂട്ടിയിട്ടേയില്ല; ഒരു വര്‍ഷം വെറും 25 രൂപ മാത്രം; പക്ഷേ ചില കണ്ടീഷനുകള്‍ ഉണ്ട്

അഞ്ചുനൂറ്റാണ്ടായി വാടക വര്‍ധിച്ചിട്ടില്ലാത്ത ഒരു ഭവന സമുച്ചയം ഈ ഭൂഖണ്ഡത്തിലുണ്ടെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതും താമസിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വര്‍ഷം 25 രൂപ വാടകയ്ക്ക് കിട്ടുമെന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടില്ലേ. 1521-ല്‍ ജേക്കബ് ഫുഗര്‍ എന്ന ജര്‍മ്മന്‍ വ്യാപാരി സൃഷ്ടിച്ച ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗ് നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഫുഗ്ഗെറെയ് ഭവന സമുച്ചയമാണ് ഈ വിസ്മയം. പണമില്ലാത്ത ഓഗ്സ്ബെര്‍ഗ് നിവാസികളെ സഹായിക്കുന്നതിനായി ഫുഗര്‍ രൂപകല്‍പ്പന ചെയ്ത അദ്വിതീയ ഭവന സമുച്ചയം അതിന്റെ സങ്കല്പം മുതല്‍, താമസക്കാരോട് പ്രതിവര്‍ഷം Read More…

Lifestyle

ഓര്‍മ്മയായി രോഷ്‌നി രാജേന്ദ്ര; മരിച്ച വിമാന ക്രൂ അംഗങ്ങളില്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറും

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ കാബിന്‍ ക്രൂ അംഗം രോഷ്‌നി രാജേന്ദ്ര സോങാഹാരെയും. ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ ഒരാളായിരുന്നു റോഷ്‌നി രാജേന്ദ്ര സംഘാരെ. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറാണ് രോഷ്‌നി. എയര്‍ ഇന്ത്യയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ജോലിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമിലും സജീവമായി ഇടപെട്ടിരുന്നത്. സഹൃദയയും സന്തോഷവതിയുമായ റോഷ്‌നി എന്നെന്നേക്കുമായി തങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാമെന്ന വസ്തുത മിക്ക അയൽക്കാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. താനെ ജില്ലയിലെ ഡോംബിവാലിയിലെ Read More…

Lifestyle

കുളിക്കാന്‍ മാത്രമല്ല, ബാത്ത് സോപ്പുകൊണ്ട് വേറെയുമുണ്ട് ഉപയോഗങ്ങള്‍

സോപ്പ് ബാര്‍ എന്തിനാണ് ഉപയോഗിക്കുന്നത്… കുളിക്കാന്‍, അല്ലെങ്കില്‍ തുണി കഴുകാന്‍. എന്നാല്‍ ബാത്ത് സോപ്പ് ബാറുകൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങള്‍.

Health

മഴക്കാലം പനിക്കാലം; കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയം

കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയമാണ് മഴക്കാലം. ശരീരത്തിലേല്‍ക്കുന്ന അമിതമായ തണുപ്പും ഈര്‍പ്പവുമെല്ലാം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. ഈ മഴക്കാലത്ത് കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതലറിയാം. കാലാവസ്ഥയിലുണ്ടായ മാറ്റവും ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലം ഇക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാല്‍ പോലും പനി പിടിക്കും. പനിയോ ജലദോഷമോ ഉണ്ടായാല്‍ അധികം താമസിക്കാതെ കുട്ടിയെ ആശുപത്രിയെലെത്തിക്കണം. പനിക്കാലത്ത് ആഹാരശീലങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ളതും അല്പം പഴകിയതുമായ ആഹാരം ഒഴിവാക്കുക. ചൂടോടു കൂടിയ ആഹാരം കഴിപ്പിക്കുക. മഴക്കാലത്ത് വിശപ്പ് Read More…

Lifestyle

എന്റെ കുഞ്ഞേ, എവിടെ പോയി നീ? എയർഹോസ്റ്റസ് നഗന്തോയുടെ വീട്ടിലെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നത്- വീഡിയോ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിലെ എയർഹോസ്റ്റസ് നഗന്തോയ് ശർമ്മയുടെ വീട്ടിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ . നഗന്തോയ് ശർമ്മ കോങ്ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങൾ അപകടവിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിലത്തു മുട്ടുകുത്തിയിരുന്നു ഗീതാഞ്‌ജലി ആല്‍ബങ്ങളുടെ പേജുകള്‍ മറിച്ചു. നഗന്തോയിയുടെ വളര്‍ച്ച അവളുടെ മുന്നില്‍ തെളിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അവര്‍ നഗന്തോയിയുടെ ചിത്രത്തോട്‌ ചോദിച്ചു.- ‘നീ എവിടെയാണ്‌?’. അഹമ്മദാബാദ്‌ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട എയര്‍ ഹോസ്‌റ്റസ്‌ നഗന്തോയി ശര്‍മ്മ Read More…

Oddly News

നിങ്ങള്‍ ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ചെലവ്‌ എ​‍​ത്രയാണ്? സാം ആള്‍ട്ട്‌മാന്‍ പറയും

ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള ചെലവ്‌ എത്രയാണ്‌. ഓപ്പണ്‍എഐ സി.ഇ.ഒ: സാം ആള്‍ട്ട്‌മാനാണ്‌ ആ ചോദ്യത്തിനു കൗതുകമുള്ള ഉത്തരം നല്‍കിയത്‌. ‘ഒരു ചാറ്റ്‌ജി.പി.ടി. ചോദ്യം എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച്‌ ആളുകള്‍ക്ക്‌ പലപ്പോഴും അറിയാന്‍ താല്‍പ്പര്യമുണ്ട്‌. ശരാശരി ചോദ്യം ഏകദേശം 0.34 വാട്ട്‌/മണിക്കൂര്‍ ഊര്‍ജം ഉപയോഗിക്കുന്നു, ഉയര്‍ന്ന കാര്യക്ഷമതയുള്ള ഒരു ലൈറ്റ്‌ ബള്‍ബ്‌ രണ്ട്‌ മിനിറ്റില്‍ ഉപയോഗിക്കുന്നതിന്‌ സമാനമായ ഊര്‍ജമാണത്‌. 0.00032176 ലിറ്റര്‍ ജലവും ആവശ്യമാണ്‌. അത്‌ ഏകദേശം പതിനഞ്ചിലൊരു ടീസ്‌പൂണ്‍ എന്ന്‌ കണക്കാക്കാം’- അദ്ദേഹം Read More…

Featured Oddly News

മകന്റെ ‘ക്യൂട്ട്നെസ്’ കാണിക്കാന്‍ അച്ഛന്‍ ചിലവഴിച്ചത് 5.8 കോടി; കൗമാരക്കാരന് അപ്പനോട് കലിപ്പ്

മകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അച്ഛന്‍ എടുത്ത വ്യത്യസ്ത വഴിയില്‍ മകന് കലിപ്പ്. മകന്റെ കുഞ്ഞുന്നാളിലെ ഫോട്ടോയെടുത്ത് നഗരത്തില്‍ പരസ്യപ്രചരണം നടത്തിയായിരുന്നു പിതാവ് സ്‌നേഹം പ്രകടിപ്പിച്ചത്. എന്നാല്‍ അതിനായി ചെലവഴിച്ച 700,000 ഡോളര്‍ (ഏകദേശം 5.8 കോടി) തന്റെ ഭാവിക്കായി ബാങ്കില്‍ ഇടാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് മകന്റെ ചോദ്യം. ജപ്പാനില്‍ വര്‍ഷങ്ങളായി, റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പിതാവ് യു-കുന്‍ എന്നറിയപ്പെടുന്ന മകന്റെ ബാല്യകാല ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പരസ്യങ്ങള്‍ നല്‍കി., ‘ദി ലാന്‍ഡ്മാര്‍ക്ക് കിഡ്’ എന്ന് വിളിക്കപ്പെടുന്ന Read More…

Crime

ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കും എതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌

നടന്മാരായ ബാലചന്ദ്രമേനോന്‍, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനാരോപണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌. തെളിവുകളുടെ അഭാവമാണ്‌ കാരണമെന്നും വിശദീകരണം. 2008-ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പീഡിപ്പിച്ചെന്നാരോപിച്ചാണ്‌ യുവതി പരാതിപ്പെട്ടത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ ചിലതിനു മാത്രമാണ്‌ തെളിവ്‌ ലഭിച്ചത്‌. എന്നാല്‍ പീഡിപ്പിച്ചതിന്‌ തെളിവില്ല. ഇത്‌ ആധാരമാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ പറയുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ ഉടന്‍ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിക്കു നല്‍കും. Read More…